‘ബിഗ് ബോസ് സീസൺ ത്രീക്കും പൂട്ട് വീഴുന്നു’ ! ‘വിജയ് ആരെന്നറിയാതെ ഷോ അവസാനിപ്പിക്കുകയാണോ എന്ന് ആരാധകർ ‘!!!

മലയാളി പ്രേക്ഷകർ എന്നും ആവേശത്തോടെ കാണുന്ന ഒരു ജനപ്രിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ ത്രീ, ഒന്നും രണ്ടും സീസൺ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വകീകരിച്ചിരുന്നു, സീസൺ ഒന്ന് വളരെ വിജയകരമായ ഷോ ആയിരുന്നു, അതിൽ സാബുമോനും പേർളി മാണിയുമാണ് വിജയിച്ചിരുന്നത്, പക്ഷെ സീസൺ ടു, കോവിടിന്റെ  പശ്ചാത്തലത്തിൽ പകുതിക്ക് വെച്ച് ഷോ അവസാനിക്കുകയായിരുന്നു…

അത് അന്ന് ഏവരെയും ഏറെ വിഷമത്തിൽ ആക്കിയിരുന്നു, ഇപ്പോൾ സീസൺ ത്രീ വളരെ വിജകരമായി പോയ്‌കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനും പൂട്ട് വീഴുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്, അതിനു കാരണം കഴിഞ്ഞ ആഴ്ചത്തെ വോട്ടിംഗ് ബുധനാഴചയോടെ അവസാനിച്ചിരുന്നു, നമുക്ക് എല്ലാവർക്കും അറിയാം ബിഗ് ബോസ് വോട്ടിങ് വെള്ളിയാഴ്ച 12 മണിവരെ വരെ നിൽക്കുമെന്ന്..

പക്ഷെ  ബിഗ് ബോസ് ഷോ നടക്കുന്നത് ചെന്നൈയിലാണ്, അതുകചോണ്ടുതന്നെ ഇപ്പോൾ തമിഴ് നാട്ടിൽ കോവിഡ് പോസിറ്റിവ് നിരക്ക് വളരെ കൂടുതലാണ്, ഈ സഹചര്യത്തിൽ അവിടെ മിക്ക ഇടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു, അതുകൊണ്ട് തന്നെ കോവിഡ് കേസ് ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ തമിഴ് നാട്ടിൽ മറ്റുള്ള സിനിമ സീരിയൽ                ഷൂട്ടിങ്ങുകളും നിർത്തിവെച്ചിരിക്കുകയാണ്…

തമിഴ് നാട്ടിൽ കോവിടിന്റെ പശ്ചാത്തലത്തിലാണ്  ബിഗ് ബോസ് ബുധനാഴ്ച അവസാനിച്ചത് എന്ന് ബിഗ് ബോസ് കഫേയിലും പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ഇതും പകുതിക്ക് വെച്ച് അവസാനി[പ്പിക്കാനാണോ എന്നുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്, മാത്രവുമല്ല ശനിയാഴ്ച മോഹൻലാലിൻറെ എപ്പിസോഡിന്റെ പ്രോമോ വെള്ളിയാഴ്ച താന്നെ കാണിച്ചിരുന്നതും സാധാരണയിൽ നിന്നും ഏറെ വിവരീതമായിരുന്നു, ഇതെല്ലം കൂട്ടി വായിക്കുമ്പോൾ  ഏറെ  സംശയങ്ങൾക് വഴി യൊരുക്കുന്നു…

അതുമാത്രവുമല്ല പതിവില്ലാതെ ബിഗ് ബോസ് ഓരോ മത്സരാർഥികളെയും കാൻഫെക്ഷന് റൂമിലോക്ക് വിളിപിച്ച് സുകുമാണോ എന്നും എന്തുണ്ട് വിശേഷം എന്നും അന്വേഷിച്ചിരുന്നു, ഇത് സാധാരണ നടക്കുന്ന സംഭവമല്ല, കോവിഡ് രൂക്ഷമായതുകൊണ്ട് ഷോ അവസാനിക്കാൻ പോകുന്നതിന്റെ മുന്നോടിയായിട്ടാണ് ഇതൊക്കെ നടക്കുന്നത് എന്നു വേണം കരുതാൻ, പക്ഷെ ഇത് ബിഗ് ബോസ് ആരാധകരെ ഏറെ വിഷമിപ്പുക്കും യെങ്കിലും കാരണം കോവിഡ് പശ്ചാത്തലം ആയതുകൊണ്ട് നമുക്ക് തെറ്റൊന്നും പറയാനും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്….

ഏതായാലും ബിഗ് ബോസ്സിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാഞ്ഞതുകൊണ്ട് നമുക്ക് ഇത് ഉറപ്പിക്കാനും സാധിക്കാത്ത അവസ്ഥയാണ്, നിലവിൽ ഉള്ള മത്സരാർദികളിൽ മണികുട്ടനും ഋതു മന്ത്രയുമാണ് വിജയ സാധ്യത ഉള്ളത്, ഈ ആഴ്ച പുറത്ത് പോവാനുള്ളവരുടെ നോമിനേഷന്‍ നടത്തിയിരിക്കുകയാണ് ഇപ്പോൾ. റിതു മന്ത്ര, രമ്യ പണിക്കര്‍, സായി വിഷ്ണു എന്നിവര്‍ക്ക് നാല് വോട്ടുകള്‍ വീതം ലഭിച്ചിരുന്നു. മണിക്കുട്ടനെ നോമിനേറ്റ് ചെയ്തത് റംസാനും കിടിലം ഫിറോസും ആയിരുന്നു. അതിന് വ്യക്തമായ ചില കാരണങ്ങളും ഇരുവരും പറഞ്ഞിരുന്നു. ഇനി എന്തൊക്കയാണ് ഷോയിൽ നടക്കാൻ പോകുന്നത് എന്ന് കണ്ടുതന്നെ അറിയേണ്ടി വരും….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *