‘താൻ ഒരാളുമായി ഇഷ്ടത്തിലാണ്, പക്ഷെ തിരികെ ചെല്ലുമ്പോൾ ആ പ്രണയം അവിടെ ഉണ്ടാകുമോ എന്നറിയില്ല’ ! ഋതു മന്ത്ര തുറന്ന് പറയുന്നു !
ബിഗ് ബോസ് ഇനി അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ഉള്ളത്, ഷോ നിർത്താൻ പോകുന്നു എന്ന തരത്തിലെ പല വാർത്തകളും വന്നിരുന്നു യെങ്കിലും ഈ പ്രാവിശ്യം വിജയ്‌യെ കണ്ടെത്തിയിട്ടേ ഷോ ആവാസനയ്ക്കു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ, ഇപ്പോൾ കഴിഞ്ഞ ദിവസം ഡിംപൽ തിരികെ വന്നത് വലിയ വാർത്തയായിരുന്നു, അതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.. തുടക്കം മുതൽ ബിഗ് ബോസ്സിലെ മിന്നുന്ന താരമാണ് ഋതു മന്ത്ര…
താരം ആദ്യം മണികുട്ടനുമായി പ്രണയത്തില്നിന്നെയുള്ള വാർത്തകൾ വന്നിരുന്നു അതിനു ശേഷം റംസാനുമായുള്ള ഗോസിപ്പുകളും സജീവമായിരുന്നു, ഋതു അന്നുമുതൽ വാർത്തകളിൽ സജീവമായിരുന്നു, ഇപ്പോൾ കഴിഞ്ഞ ദിവസം മോഹൻലാൽ എല്ലാവരോടും അവരവരുടെ പ്രണയത്തെ പറ്റി ചോദിച്ചു, അതിൽ ഋതുവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്, ‘പക്ഷേ ഇനി അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് ഇപ്പോൾ എനിക്ക് കണ്‍ഫ്യൂഷനാണ്. ഇവിടുന്ന് തിരിച്ച് ചെല്ലുമ്ബോഴേക്കും അവന് ആ പ്രണയമുണ്ടോ എന്നറിയാന്‍ പറ്റില്ല. അതോ അവൻ ഇനി വേറെ പ്രണയിച്ചുകാണുമോ എന്നുമറിയില്ല എന്നാണ് ഋതു പറഞ്ഞത്….
ഇതുകേട്ട മോഹൻലാൽ ചോദിച്ചത്, പത്തെഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഓടിപ്പോകുന്ന പ്രണയമാണോ തന്റേത് എന്നായിരുന്നു, ‘ഇത് എന്റെ ഇഷ്ടമാണ് ലാലേട്ടാ, അവര്‍ക്കിഷ്ടമുണ്ടോ എന്നൊന്നും അറിയില്ല. ഇതെന്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് ആ സ്‌നേഹം തിരിച്ച് തരണമെന്നില്ലല്ലോ, ചിലപ്പോൾ ഇതെല്ലം എന്റെ തോന്നലാവാം എന്നും ഋതു പറയുന്നു…
എന്നാൽ ഇപ്പോൾ ഋതു പറഞ്ഞതിന് തന്റെ ആ കാമുകൻ ജിയ ഋതുവിന് ഇതിനുള്ള മറുപടി നൽകിയിരുന്നു, ‘ഋതുവിന്റെ കവിളിൽ ചുംബിക്കുന് ചിത്രമാണ് ജിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ’.. എന്ന അടി കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഋതുവിനെ കാമുകൻ എന്ന പേരിൽ മോഡലായ ജിയ ഇറാനിയുമായുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ജിയ തന്നെയാണ് ഇത് ഏവരോടും പറഞ്ഞിരുന്നത്, ഇവരുടെ സ്വകാര്യ നിമിഷങ്ങളിലുള്ള ചിത്രങ്ങൾ സഹിതം ജിയ ഇറാനി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, താരത്തിനെതിരെ ആ സമയത്ത് നിരവധി ചോദ്യങ്ങളും സംശയങ്ങളും എല്ലാം ഉയർനിന്നിരുന്നു, അപ്പോൾ തങ്ങളുടെ ബന്ധത്തെ പറ്റിയും പ്രണയത്തെപ്പറ്റിയും ജിയ ഇറാനി വിശദമായി പറഞ്ഞിരുന്നു…
ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണ് താൻ ഋതുവിനെ കണ്ടുമുട്ടിയത് ഒരുപാട് നേരം സംസാരിച്ചപ്പോൾ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായി അത് പിന്നെ സൗഹൃദമായി പ്രണയമായി മാറി എന്നും താരം പറയുന്നു. ബിഗ് ബോസ്സിൽ റംസാൻ അവളുടെ ഒരു ഇളയ സഹോദരൻ ആയിട്ടാണ് അവൾ കാണുന്നത് പിന്നെ മണിക്കുട്ടൻ ഒരു നല്ല ഫ്രണ്ടും അതിലുപരി ഞങ്ങൾ തമ്മിൽ ഗാഢമായ ഒരു ആത്മബന്ധമുണ്ട്,എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് വർഷമായി ഞാനും ഋതുവും പ്രണയത്തിലാണ്’, കൂടാതെ ഞങ്ങൾ ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യാറുണ്ട് , അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും ജിയ പറയുന്നു… ഞാൻ നേരത്തെ വിവാഹിതനാണ്, അതിൽ എനിക്കൊരു കുട്ടിയുമുണ്ട് പക്ഷെ ഞങ്ങൾ വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണെന്നും ജിയ പറഞ്ഞിരുന്നു….
Leave a Reply