‘ഞങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്’ !! എന്തുകൊണ്ട് മണികുട്ടനെ പിന്തുണക്കുന്നു !! ശരണ്യയും ഭർത്താവും സംസാരിക്കുന്നു !!

ആരാധരെ ഏവരെയും നിരാശ പെടുത്തികൊണ്ട് ബിഗ് ബോസ് സീസൺ ത്രീ ഫൈനലിൽ എത്താതെ അവസാനിച്ചിരുന്നു, ഈ തവണത്തെ ബിഗ് ബോസ് ഏറെ പുതുമയുന്നതായിരുന്നു, കൂടുതൽ മത്സരാർഥികളും പുതുമുഖങ്ങൾ ആയതുകൊണ്ട് തുടക്കം മുതൽ ഷോ വളരെ രസകരമായിരുന്നു, ഷോ അവസാനിച്ചെങ്കിലും വോട്ടിങ്ങിലൂടെ വിജയ്‌യെ കണ്ടെത്താനാണ് ചാനലിന്റെ തീരുമാനം താരങ്ങളെല്ലാം ഇന്ന് തിരികെ വീട്ടിൽ എത്തിയിട്ടുണ്ട്..

അതുപോലെ തന്നെ സ്വാമി ബ്രോ എന്ന പേരുകേട്ടാൽ സമൂഹ മാദ്യമം ഉപയോഗിക്കുന്ന ഏവർക്കും ആളെ പിടികിട്ടും നമ്മുടെ നടി ശരണ്യയുടെ ഭർത്താവും, ഡോക്ടറും കൂടാതെ ടിക് ടോക് വിഡിയോകളിലൂടെയും ശക്തമായ തുറന്ന് പറച്ചിലുകളിലൂടെയും ഏവർക്കും പ്രിയങ്കരനാണ് അരവിന്ദ് കൃഷ്ണ. ശരണ്യയും അരവിന്ദും ബിഗ് ബോസ്സിന്റെ തുടക്കം മുതൽ നടൻ മണികുട്ടനെ സപ്പോർട്ട് ചെയ്തിരുന്നു…

ആ സമയം മുതൽ ഇവർ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് മണികുട്ടനും ഈ കുടുംബവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്ന്, ഇപ്പോൾ അതിനുള്ള മറുപടിയുമായാണ് ഇവർ എത്തിയിരിക്കുന്നത്.  ഞങ്ങൾ വളരെയധികം ഉറ്റ സുഹൃത്തും എന്റെ പേഷ്യന്റും ആണ് മണികുട്ടൻ .  ഞാൻ മണിയെ ആദ്യമായി നേരിട്ട് പരിചയപ്പെടുന്നത് നടി ശിൽപ്പ ബാലയുടെ വിവാഹ നിശ്ചയ സമയത്താണ്.

അതുകൂടാതെ  പിന്നെ പല സ്ഥലങ്ങളിലും വച്ച് ഞങ്ങൾ കണ്ടിട്ടുണ്ട്… അത് കഴിഞ്ഞു പുള്ളിക്കാരൻ എന്റെ ക്ലിനിക്കിൽ പലതവണ വന്നു.. ആ വരവുകൾ കൊണ്ടുതന്നെ  ഞങ്ങൾ ഒരുപാട് കമ്പനി ആവുകയായിരുന്നു. ഞങ്ങൾ തമ്മിൽ ഉള്ള ആത്മബന്ധത്തിന് വലിയ ഒരു കാരണം ഞാൻ കഥപറയാനും കക്ഷി കഥ കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എന്നതുതന്നെയാണ്. സിനിമാപരമായ കഥകളും ചർച്ചകളും കൂടി കൂടി വന്നപ്പോൾ ഞങ്ങൾ അങ്ങനെ ഒരുപാട് കമ്പനി ആയി മാറുകയായിരുന്നു…

എന്റെ സുഹൃത്ത് ആയതുകൊണ്ട് പറയുകയല്ല നിങ്ങൾ ബിഗ് ബോസ്സിൽ കണ്ട മണിക്കുട്ടൻ തന്നെയാണ് അയാൾ അയാളുടെ യഥാർഥ ജീവിതത്തിലും.. വളരെയധികം ജെനുവിനും, സ്ട്രെയ്റ്റ് ഫോർവേർഡും ആയ വ്യക്തിയാണ് മണിക്കുട്ടൻ. അതുപോലെ തന്നെ നല്ല സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളുംകൂടിയാണ്. കൂടാതെ നമ്മൾ അയാളോടൊപ്പം എത്ര സാമ്യം ചിലഴിച്ചാലും അങ്ങനെ അവിടെ ഇരുന്നു പോകും സമയം പോകുന്നത് അറിയുകപോലുമില്ല എന്നാണ് സ്വാമി ബ്രോ പറയുന്നത്…

അതുമാത്രവുമല്ല മാണിയുടെ ഇടക്ക് എപ്പോഴുള്ള സംസാരത്തിടയിൽ എനിക്ക് തോന്നിയ കാര്യം അയാൾ ചെറുപ്പത്തിൽ ഏതോ ഫാമിലിയെ പറ്റി പറഞ്ഞിരുന്നു, അവിടെ നിന്നാണ് അയാൾ പഠിച്ചതൊക്കെ, പക്ഷെ അവരുടെ ഭാഗത്തുനിന്നും എന്തോ ഒരു വിഷമം പറ്റുന്ന ഒരു കാര്യം നടന്നതായി അയാൾ പറഞ്ഞിരുന്നു, തന്റെ പേര് വിളിച്ചത് അവരാണെന്നും അവൻ പറഞ്ഞു, പക്ഷെ കൂടുതലൊന്നും അവൻ പറഞ്ഞിരുന്നില്ലെന്നും സ്വാമി ബ്രോ പറയുന്നു… വീട്ടിൽ ശരണ്യയും മണിക്കുട്ടൻ ഫാൻ ആണെന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *