
“നിങ്ങൾ കാണുന്ന ബിഗ് ബോസ് ഒരു നാടകമാണ്; അത് സ്ക്രിപ്റ്റഡ് ആണ്”
ബിഗ് ബോസ് മലയാളം സീസൺ 3 വളരെ വിജകരമായി മുന്നേറികൊണ്ടിരിക്കുയാണ്, സീസൺ ഒന്നും രണ്ടും അപേക്ഷിച്ച് ഏറെ പുതുമുഖ്ങ്ങൾ മത്സരിക്കാനെത്തിയ ഷോ ആയിരുന്നു ഇത്തവണത്തേത്. പക്ഷെ ഇന്നവർക്കാണ് മറ്റുള്ളവരെക്കാൾ കൂടുതൽ ആരാധകർ, അതിനുദാഹരണമാണ് ടിംബൽ ഭാൽ, സായ് വിഷ്ണു, ഋതു മന്ത്ര, സന്ധ്യ തുടങ്ങിയവർ… ഇതിനുമുമ്പും പലരും ഉന്നയിച്ച ഒരു വിമർശനമായിരുന്നു ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണ് എന്നത്…
അതായത് മുൻകൂട്ടി രചിച്ച തിരക്കഥക്ക് അനിസരിച്ചാണ് അവിടെ മത്സരം നടക്കുന്നതെന്ന് , എന്നാൽ കളി കഴിഞ്ഞ് പുറത്തുവരുന്നവർ പറയുന്നത് ഒരിക്കലും ഇതൊരു സ്ക്രിപ്റ്റഡ് അല്ല, ആരോപങ്ങൾ തെറ്റായിരുന്നു എന്നായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ, കാരണം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ഇതാദ്യമാണ് അതിൽ നിന്നും പുറത്തിറങ്ങിയ ഒരു മത്സരാർത്ഥി അത് സ്ക്രിപ്റ്റഡ് ആണെന്ന് പറയുന്നത്…
അത് വേറെ ആരുമല്ല നമ്മുടെ സ്വന്തം മിഷേൽ ആണ്, വൈൽഡ്‌കാർഡ് എൻട്രിയിൽ കൂടി ഷോയിൽ എത്തിയ താരം കുറച്ച് ആഴ്ചകൾക്ക് ശേഷം അവിടെ നിന്നും പുറത്തു പോകുകയായിരുന്നു.. ഇപ്പോൾ ബിഗ് ബോസിനെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് താരം നടത്തിയിരിക്കുന്നത് .. മിഷേൽ ഷോയിൽ എത്തിയ ദിവസം തന്നെ ടിമ്പലുമായി വഴക്കുകൾ നടന്നിരുന്നു , അതിനു കാരണം ടിമ്പൽ പറഞ്ഞ ജൂലിയറ്റിന്റെ കഥ കള്ളമാണെന്നും പറഞ്ഞായിരുന്നു വഴക്കുകൾ നടന്നിരുന്നത്…

ഏതായാലും താരത്തിന്റെ ആരോപങ്ങൾ ഇങ്ങനെ, പ്രധാനമായും ഈ പരിപാടി നടക്കുന്നത് സ്ക്രിപ്റ്റഡ് ആയിട്ടാണ് എന്തായാലും വളരെ മോശമായി പോയി. ഒരു പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിന് ആണിനെയും പറയാം. പക്ഷേ ഒരു ആണിന് പെണ്ണിനെ കുറിച്ച് പറയാന്‍ പറ്റത്തില്ല. അതെവിടുത്തെ ന്യായമാണ്. എന്തായാലും അവര്‍ കാണിച്ചത് വളരെ മോശമാണെന്ന് മിഷേല്‍ വീഡിയോയില്‍ പറയുന്നു.
അതുകൂടാതെ അവർ ഇനി അടുത്ത ലക്ഷ്യം വയ്ക്കുന്നത് സായിയെ ആണെന്നും , സായിക്ക് ഇവിടെ ആരാധകർ ഉണ്ടെങ്കിൽ അവനെ സഹായിക്കണം, സായിക്ക് ഇവിടെ ആർമി ഉണ്ടെന്നറിയാം, അവർ വിചാരിച്ചാൽ മാത്രമേ അവനെ രക്ഷിക്കാൻ സാധിക്കൂയെന്നും മിഷേൽ പറയുന്നു, ഇല്ലങ്കിൽ ഉറപ്പായും സായിയെ അവർ പുറത്താക്കും അല്ലെങ്കിൽ നോക്കിക്കോ എന്നാണ് മിഷേൽ വിഡീയയിൽ പറയുന്നത്….
മിഷേലിന്റെ ഈ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയിൽ മിഷേലിനെ അനുക്കൂലിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്.. ബിഗ് ബോസ് ചെയ്ത ഏറ്റവും വലിയ തെറ്റാണ് നിങ്ങളെ ആ ഷോയിൽ കൊണ്ടുവന്നത്, മണിക്കുട്ടൻ ആണ് അതിൽ വിജയ സാധ്യത ഉള്ളത്, ഷോയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മണിക്കുട്ടനെ കുറിച്ചുള്ള കുറ്റം കിടിലം ഫിറോസിനോട് പറഞ്ഞത് ഞങ്ങള്‍ കണ്ടതാണ്. നിങ്ങളെ ഒരിക്കലൂം ഞങ്ങൾ വിശ്വസിക്കില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്…
Leave a Reply