“ഞാൻ നേരത്തെ വിവാഹിതനാണ്, അതിൽ ഒരു കുട്ടിയുമുണ്ട്”! ഋതുവും ഞാനുമായുള്ള ബന്ധം ഒരു സാധാരണ ബന്ധം അല്ല !! ജിയ ഇറാനി മനസ്സ് തുറക്കുന്നു !!

ബിഗ് ബോസ് സീസൺ 3 അവസാനിക്കാൻ ഇനി ആഴച്ചകൾ മാത്രമേ ഉള്ളു, അതിൽ നടക്കുന്ന ഓരോ സംഭവങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്,  ബിഗ്ജ ബോസ്സിലെ ജനപ്രിയ   താരങ്ങളാണ് മണിക്കുട്ടൻ, ടിംപൽ, ഋതു മന്ത്ര തുടങ്ങിയവർ, ഇതിൽ മണികുട്ടനോട് സൂര്യക്ക് പ്രണയം ഉണ്ടായിരുന്നു, അത് താരം തുറന്ന് പറഞ്ഞിട്ടും മണിക്കുട്ടൻ പ്രതികരിച്ചിരുന്നില്ല, അതുപോലെ ഇടക്ക മണികുട്ടനും ഋതുവും ഇഷ്ടമാണെന്ന രീതിയിൽ അവിടെ പല സംസാരങ്ങളും നടന്നിരുന്നു…

ഈ സമയത്ത് ഋതുവിനെ കാമുകൻ എന്ന പേരിൽ മോഡലായ ജിയ ഇറാനിയുമായുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ജിയ തന്നെയാണ് ഇത് ഏവരോടും പറഞ്ഞിരുന്നത്, ഇപ്പോൾ അതിന്റെ കൂടുതൽ വിവരങ്ങൾ ജിയാ ഇറാനി തുറന്ന് പറയുകയാണ്, താരം അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്   ഈ കാര്യങ്ങൾ പറഞ്ഞിരുന്നത്…

എനിക്ക് ഋതുവിനെ പൂർണമായും അറിയാം, ഞങ്ങളുടെ ബന്ധം കൊച്ചിയിലുള്ള എല്ലാവർക്കും അറിയാവുന്നതാണ് എന്ന് പറഞ്ഞാണ് ജിയ പറഞ്ഞു തുടങ്ങുന്നത്, അതുകൊണ്ടുതന്നെ ബിഗ് ബോസിൽ നിന്നും ഋതുവിന്റെ പേരിനോട് ചേർത്ത് കൊണ്ട് റംസാൻറെയും മണിക്കുട്ടനെറ്റിയും പേരുകൾ ചേർത്ത് കഥകൾ കേൾക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്നവും ഇല്ല കാരണം അവൾ എവിടെ നിൽക്കും എന്ന് തനിക്ക് കൃത്യമായി അറിയാം എന്നും ജിയ പറയുന്നു.

കഴിഞ്ഞ നാല് വർഷമായി ഞാനും ഋതുവും പ്രണയത്തിലാണ്’, കൂടാതെ ഞങ്ങൾ ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യാറുണ്ട് , അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും ജിയ പറയുന്നു അതുമാത്രവുമല്ല ഞങ്ങൾ പ്രണയത്തിലാണെന്ന കാര്യം അതികം ആർക്കും അറിയില്ല എന്നും ജിയ പറയുന്നു, അവളുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ എനിക്ക് സന്തോഷം മാത്രമാണ് ഉള്ളതെന്നും ജിയ പറയുന്നു..

ഞങ്ങളുടെ ബന്ധത്തിൽ ആർക്കും ഒരു തെറ്റും പറയാൻ സാധിക്കില്ല, അവൾ ബിഗ് ബോസ് വിജയി ആയി വരുന്ന നിമിഷത്തെകുറിച്ചാണ് ഇപ്പോൾ തന്റെ ചിന്തയെന്നും ജിയ പറഞ്ഞു. ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണ് താൻ ഋതുവിനെ കണ്ടുമുട്ടിയത് ഒരുപാട് നേരം സംസാരിച്ചപ്പോൾ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായി അത് പിന്നെ സൗഹൃദമായി പ്രണയമായി മാറി എന്നും താരം പറയുന്നു. ബിഗ് ബോസ്സിൽ റംസാൻ അവളുടെ ഒരു ഇളയ സഹോദരൻ ആയിട്ടാണ് അവൾ കാണുന്നത് പിന്നെ മണിക്കുട്ടൻ ഒരു നല്ല ഫ്രണ്ടും അതിലുപരി ഞങ്ങൾ തമ്മിൽ ഗാഢമായ ഒരു ആത്മബന്ധമുണ്ട്,എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ നേരത്തെ വിവാഹിതനാണ്, അതിൽ എനിക്കൊരു കുട്ടിയുമുണ്ട് പക്ഷെ ഞങ്ങൾ  വർഷങ്ങളായി വേർപിരിഞ്ഞ്  താമസിക്കുന്നവർ ആയിരുന്നു. ലീഗലി ഡിവോഴ്സ് ആകുന്നത് ഋതു ഫെബ്രുവരിയിൽ ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് എന്നും ജിയ അറിയിച്ചു. ഏതായാലും അവളുടെ വരവിനായി ഞാൻ കാത്തിരിക്കുകയാണ്. എന്നും ജിയ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *