‘കാമുകൻ എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തൻ ഡീഗ്രേഡ് ചെയ്തിട്ടും ഋതു ഇവിടെവരെ എത്തിയത് നിങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണ്’ ! ഋതു ആർമിയുടെ കുറിപ്പ് വൈറലാകുന്നു !!

ഏവരെയും നിരാശപെടുത്തികൊണ്ട് ബിഗ് ബോസ് അവസാനിച്ചെങ്കിലും ഫൈനൽ വിജയിയെ കണ്ടെത്താനല്ല ശ്രമത്തിലാണ് അണിയറ പ്രവർത്തകർ, അതിനായി അവരവരുടെ ഇഷ്ട താരങ്ങൾക്ക് ഈ ആഴ്ച വരെ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. തുടക്കം മുതൽ ബിഗ് ബോസിലെ വളരെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. പൊതുവെ വലിയ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെട്ടതെങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തി  തന്റെ ഭാഗം ക്ലിയറാക്കാൻ ഋതു ശ്രമിച്ചിരുന്നു…

ഇന്ന് നിരവധി ആരാധകരുള്ള ഒരു താരമാണ് ഋതു. വിജയ് ആകാൻ ഒരുപാട് ചാൻസുള്ള ആളുംകൂടിയാണ് ഋതുമന്ത്ര.  ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത ഋതു കണ്ണൂർ സ്വദേശിനിയാണ് താരം കുറച്ച് മലയാള സിനിമകളിലും അഭിനയിച്ചിരുന്നു. ഋതുവിന്‌ വോട്ടു തേടി ആർമി പേജുകളിൽ വന്ന ചില വാക്കുകൾ ആണ് ഇപ്പോൾ ഋതു ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അതിൽ പറയുന്നതിൽ എന്തെകിലും വാസ്തവം ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്…

തനിക്ക് വോട്ട് കിട്ടാൻ വേണ്ടി യാതൊരു കള്ളത്തരങ്ങളും കാണിക്കാതെ തനറെ തീരുമാനങ്ങളെ ശക്തയായി ഉന്നയിക്കുകയും വ്യക്ത ഉള്ള നിലപാടുകളിൽ ഉറച്ചു നിൽക്കുകയും തെറ്റുകള്‍ വന്നാല്‍ ക്ഷമ ചോദിക്കാന്‍ ഉള്ള മനസ്സും, പുറകെ നടന്ന് ചൊറിഞ്ഞാല്‍ വേണ്ടതിന് മാത്രം വ്യക്തമായ മറുപടി കൊടുക്കുകയും അല്ലാത്തതിന് മറുപടി പോലും പറയാത്ത ഒരു യഥാർഥ പോരാളിയാണ് ഋതു എന്നാണ് ആർമിയുടെ അവകാശവാദം.

കൂടാതെ പെര്‍ഫോമന്‍സില്‍ മണിക്കുട്ടന് ഒപ്പം പിടിച്ചു നിന്ന ഒരേ ഒരു മത്സരാര്‍ഥി കൂടിയാണ് ഋതു എന്നും അവർ വധിക്കുന്നു. എന്നാലും ഒഫീഷ്യൽ ആർമി എന്ന രീതിയിൽ അവരുടെ കുറിപ്പിൽ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്, അത് ഇങ്ങനെ ആയിരുന്നു.. ‘ഒരു പി ആർ വർക്ക് ഇല്ലാതെയും, പുറത്ത് കാമുകൻ എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തൻ കട്ടക്ക് ഡീഗ്രേഡ് ചെയ്തിട്ടും കുലസ്ത്രീ, കുല പുരുഷന്മാർ വളരെ  മോശമായിട്ട്  ഡീഗ്രേഡ് നടത്തിയിട്ടും, നോമിനേഷനിൽ വന്നിട്ടും, 95 ദിവസം ബിഗ് ബോസ്സിൽ  നില്ക്കാൻ കഴിഞ്ഞെങ്കിൽ അത് ഋതുവിന്റെ കഴിവിനെ അംഗീകരിക്കുന്ന ഇഷ്ടപെടുന്ന  ആളുകളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്’ എന്നാണ് അവർ പറയുന്നത്….

ഋതുവിന്റെ കാമുകൻ എന്ന രീതിയിൽ ജിയ ഇറാനി എന്ന മോഡൽ ഇവരുടെ ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, അതിൽ കൂടുതലും അവരുടെ സ്വകര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ആയിരുന്നു, ഒരു പക്ഷെ ഈ ഒരു കാരണത്താൽ തന്നെ ഋതുവിനെ ഇഷ്ടപ്പെട്ടിരുന്ന പലരും താരത്തെ കുറ്റപ്പെടുത്തിയിരുന്നു. ജിയ നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.

എന്നാൽ ഋതു ആരാധകരും ആർമി ഗ്രൂപ്പുകളും ഇപ്പോൾ ജിയ ഇറാനിയെ കുറ്റപ്പെടുത്തുകയാണ്, നിങ്ങൾക്ക് അവരോട് യഥാർഥ ഇഷ്ടം ആയിരുന്നെങ്കിൽ അവർക്ക് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അവളുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കിടില്ലായിരുന്നു. കുറച്ചും കൂടി കാത്തിരിക്കാമായിരുന്നു.. ഇതുകൊണ്ടാകും ഇപ്പോൾ ഋതു നിങ്ങളെ അൺഫോളോ ചെയ്തത് എന്ന് ഞങ്ങൾ മനസിലാക്കുന്നു. എന്നുമാണ് ഋതുവിന്റെ ആരാധകരും ആർമിയും പറയുന്നത്.. പക്ഷെ ഈ ചോദ്യങ്ങൾക്ക് ജിയ ഇതുവരെ മറുപടി നൽകിയിട്ടില്ല…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *