‘എനിക്കൊരു സൂപ്പർ ഹീറോയെ ആവിശ്യമുണ്ട്’ ! വിവാഹ വേഷത്തിൽ ഋതുവിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു !!

ബിഗ് ബോസ് സീസൺ ത്രീയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഋതു ഒരു നടിയും, മോഡലുമാണ്. ഋതു ബിഗ് ബോസിൽ ആയിരുന്ന സമയം മുതൽ അവരുടെ പ്രണയത്തെ പറ്റി ചർച്ചകൾ തുടങ്ങിയതാണ്, ജിയ ഇറാനി എന്ന മോഡലുമായി ഋതു പ്രണയത്തിലാണ് എന്ന രീതിയിൽ അദ്ദേഹം ഇവരുടെ പല സ്വകര്യ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇത് ഋതുവിന്റെ ഇമേജിനെ സാരമായി ബാധിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും തിരികെ എത്തിയ ഋതു പക്ഷെ എല്ലവരെയും ഞെട്ടിച്ചുകൊണ്ട് ജിയയെ ഒഴിവാക്കിയ രീതിയിലാണ് പെരുമാറുന്നത്. ബിഗ് ബോസിൽ വെച്ച് തനിക്കൊരു പ്രണയം ഉണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവിടെനിന്നും തിരികെ ചെല്ലുമ്പോൾ അത് അങ്ങനെ തന്നെ ഉണ്ടാകുമോ എന്നറിയില്ല എന്നും ഋതു പറഞ്ഞിരുന്നു.

അടുത്തിടെ ജിയയുടെയും ഋതുവിന്റെയും സമൂഹ മാധ്യങ്ങളിലെ പോസ്റ്റുകൾ നിരന്തരം ചർച്ചയായിരുന്നു. കാരണം ഒരാളുടെ പോസ്റ്റിന് മറുപടി എന്ന രീതിയിലാണ് അടുത്തയാളുടെ പോസ്റ്റ്. ഇപ്പോൾ ഒരു ക്രിസ്ത്യൻ വധുവിന്റെ വേഷത്തിൽ വെള്ള ഗൗണിയിൽ അതി സുന്ദരിയായി ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങിയ ഋതു അതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിരുന്നു.

‘ചില സൂപ്പർ ഹീറോകൾ, ചില യക്ഷിക്കഥകൾ ഓ എനിക്ക് ആനന്ദം കണ്ടെത്താൻ ഇതുപോലുള്ള എന്തെങ്കിലും ആവശ്യമുണ്ട്’ എന്നാണ് നടി കുറിച്ചിരിക്കുന്നത്. ഈ വേഷത്തിൽ നിങ്ങൾ ആതി മനോഹാരിയായിരിക്കുന്നു എന്ന് തുടങ്ങുന്ന ഒരുപാട് കമൻറ്റുകൾ താരത്തിന് ലഭിക്കുന്നുണ്ട്. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരു.. എന്നൊക്കെയാണ് ആരാധകർ ഋതുവിന് നൽകുന്ന ഉപദേശം.

ഋതുവിനെ വിടാതെ പിന്തുടരുകയാണ് ജിയ ഇറാനി, ഇപ്പോഴും ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്, ഋതുവിന്റെ ലൈവ് വീഡിയോയിലും കമന്റുകളുമായി ജിയ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും ഋതു പ്രതികരിച്ചിരുന്നില്ല. ഋതുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷമായി ഋതു ഇതേക്കുറിച്ച് പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ഞങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം അതികം ആർക്കും അറിയില്ലായിരുന്നു എന്നും, ഞങ്ങൾ പരസപരം ഒരുപാട് മനസ്സിലാക്കിയവർ ആണെന്നും പക്ഷെ വിവാഹത്തെ പറ്റി ഇതുവരെ ആലോചിച്ചിരുന്നില്ല എന്നും, ആദ്യ പ്രാധാന്യം രണ്ടുപേരുടെയും കരിയറിനാണെന്നും ജിയ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഋതു സുദേവ് നായര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച വാക്കുകൾ ഇങ്ങനെ. ‘ചിലര്‍ക്ക് നിങ്ങളെ ഇഷ്ടമാവില്ല, നിങ്ങളുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തുന്നുണ്ടാവുമെന്നായിരുന്നു ഋതു കുറിച്ചത്. ഇത് ജിയക്കുള്ള മറുപടിയാണോ എന്ന് ചോദിച്ചിരുന്നു… ഫൈനലി നെയില്‍ഡ് മൈ ഹാപ്പി ലുക്ക് എന്ന ക്യാപ്ഷനോടെ സുദേവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു, ഏതായാലും സംഭവം ഇപ്പോൾ വൈറലാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *