ഋതുവിനെ വിടാതെ പിന്തുടർന്ന് ജിയയും ! സുദേവ് നായർക്കൊപ്പമുള്ള ചിത്രവുമായി ഋതുവും ! സംഭവം വൈറൽ
ബിഗ് ബോസ് സീസൺ ത്രീ, സീസൺ ഒന്നിനെയും രണ്ടിനേയും അപേക്ഷിച്ച് വളരെ ഹിറ്റായിരുന്നു. ഷോയിൽ പങ്കെടുത്ത് കൂടുതലും പുതുമുഖങ്ങൾ ആയിരുന്നു, ദിവസങ്ങൾ കഴിയുംതോറും പുതുമുഖങ്ങളാണ് ഷോയിൽ കൂടുതൽ കരുത്തരായി മാറിയതും, ആരാധകരെ കയ്യിലെടുത്തതും. അതിൽ പ്രധാനി ആയിരുന്നു നടിയും, ഗായികയും, മോഡലുമായിരുന്ന ഋതു മന്ത്ര. താരം ഫൈനൽ മാസരാർഥികളിൽ ഒരാളായിരുന്നു.
എന്നാൽ ഋതു ഷോയിൽ ഉണ്ടായിരുന്ന സമയത്ത്, ഋതുവിന്റെ കാമുകൻ എന്ന രീതിയിൽ മോഡലായ ജിയ ഇറാനി ഇവർ ഒരുമിച്ചുള്ള നിരവധി സ്വാകാര്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആ സമയത്ത് അത് ഋതുവിന്റെ ഇമേജിനെ കാര്യമായി ബാധിച്ചിരുന്നു. ജിയ നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. തന്റെ വിവാഹം ബന്ധം വേർപിരിയുന്ന സമയത്ത് ഋതു തനിക്കൊപ്പം കരുത്തായി ഉണ്ടായിരുന്നു എന്നും നിയമപരമായി വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷമാണ് താൻ ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത് എന്നും ജിയ പറയുന്നു..
ഞങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം അതികം ആർക്കും അറിയില്ലായിരുന്നു എന്നും, ഞങ്ങൾ പരസപരം ഒരുപാട് മനസ്സിലാക്കിയവർ ആണെന്നും പക്ഷെ വിവാഹത്തെ പറ്റി ഇതുവരെ ആലോചിച്ചിരുന്നില്ല എന്നും, ആദ്യ പ്രാധാന്യം രണ്ടുപേരുടെയും കരിയറിനാണെന്നും ജിയ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഋതു ഷോയിൽ തനിക്കൊരു പ്രണയം ഉണ്ടെന്നും എന്നാൽ തിരിച്ചു ചെല്ലുമ്പോൾ അത് അവിടെ ഉണ്ടാകുമോ എന്നറിയില്ല എന്നും ഋതു പറഞ്ഞിരുന്നു. അതെന്താ അങ്ങനെ പോകുന്ന പ്രണയമാണോ തനിക്കെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. അതല്ലാതെ തന്റെ പ്രണയത്തെ പറ്റിയോ കാമുകനെ പറ്റിയ ഋതു മറ്റൊന്നും പറഞ്ഞിരുന്നില്ല..
ഋതു തിരിച്ചു വന്നിട്ട് ഞങ്ങൾ ഒരുമിച്ച് നിങ്ങളുടെ സംശയങ്ങൾ തീർത്ത് തരാമെന്ന് ജിയ പറഞ്ഞിരുന്നു. പക്ഷെ ബിഗ് ബോസ്സിൽ നിന്നും തിരികെ എത്തിയ ഋതു ഇതുവരെ ജിയയെ പറ്റി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. കൂടാതെ ജിയയെ ഇൻസ്റ്റയിൽ അൺഫോളോ ചെയ്തിരുന്നു. അത് ആരാധകരിൽ കൂടുതൽ സംശംയങ്ങൾ ഉണ്ടാകാൻ കാരണമായിരുന്നു. ഇപ്പോഴും ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ ജിയ പോസ്റ്റ് ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസം ജിയയുടെ പുതുയ ഒരു പോസ്റ്റ് ചർച്ചയായിരുന്നു. ‘എല്ലാവര്‍ക്കും രണ്ട് കണ്ണുകളുണ്ട്. എന്നാല്‍ കാഴ്ചകള്‍ ഒരേ പോലെയല്ല’. ഈ ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞ ദിവസം ഋതുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ജിയ കുറിച്ചിരുന്നത്. എന്നാൽ ഇതിന് മറുപടി എന്ന രീതിയിൽ ഋതുവിന്റര് ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സുദേവ് നായര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഋതുവിന്റെ വാക്കുകൾ ഇങ്ങനെ. ‘ചിലര്‍ക്ക് നിങ്ങളെ ഇഷ്ടമാവില്ല, നിങ്ങളുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തുന്നുണ്ടാവുമെന്നായിരുന്നു ഋതു കുറിച്ചത്. ഫൈനലി നെയില്‍ഡ് മൈ ഹാപ്പി ലുക്ക് എന്ന ക്യാപ്ഷനോടെ സുദേവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു, ഏതായാലും സംഭവം ഇപ്പോൾ വൈറലാണ്…
Leave a Reply