‘ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !!
ബിഗ് ബോസ് വിശേഷങ്ങൾ എപ്പോഴും ആരാധകർ സ്വീകരിക്കാറുണ്ട്, പൊതുവെ പരുപാടി കുത്തിയിരുന്നു കാണാൻ ആരും മെനക്കെടാറില്ല എങ്കിലും, അതിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഏവർക്കും ആവേശം കൂടുതലാണ്, ഷോ അവസാനിപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് ഉള്ളത്, ഷോ നടക്കുന്നത് തമിഴ് നാട് ആയതുകൊണ്ടും അവിടെ കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്നതുകൊണ്ടും ഷോ ഫൈനലിൽ എത്താതെ അവസാനിക്കാൻ പോകുവന്നെന്നുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു..
എന്നാൽ അതിനെ കുറിച്ച് ഇതുവരെ ചാനലിന്റെ ഭാഗത്തുനിന്നും നമുക്ക് അറിയിപ്പുകൾ കിട്ടിയിട്ടില്ല ചില സൂചനകളുടെ അടിസ്ഥാനത്തിലാണ്, അങ്ങനെയൊരു നിഗമനത്തിൽ ഏവരും എത്തിച്ചേർന്നത്, ഏതായാലും തുടക്കം മുതൽ നമ്മൾ ആരൊക്കെ ഫൈനലിൽ എത്തുമെന്ന് കരുതിയിരുന്നവർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്നതും രസകരമായ കാര്യമാണ്, ഇപ്പോൾ ഷോ അവസാനിക്കാൻ പോകുന്നു എന്ന അവർത്തകൾ വന്ന സമയത്താണ് അതിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് ചർച്ചകൾ ഉണ്ടായത്…
താരങ്ങളുടെയും താര രാജാവിന്ററിയും പ്രതിഫലത്തെ കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവതാരകൻ മോഹൻലാൽ സീസൺ വണ്ണിലും ടുവിലും വാങ്ങിയിരുന്നത് 12 കോടി ആയിരുന്നു, എന്നാൽ അത് സീസൺ ത്രീ ആയപ്പോൾ 18 കോടിയായി ഉയർന്നു എന്നാണ് റിപോർട്ടുകൾ, ട്വിറ്ററിലൂടെയാണ് ഈ റിപോർട്ടുകൾ പുറത്തുവന്നത്. പതിനാല് മത്സരാർത്ഥികളാണ് ഷോ തുടങ്ങിയത്..
അതിൽ തുടക്കത്തിൽ നോബി മാർക്കോസ്, ആര്‍ജെ കിടിലം ഫിറോസ്, ഡിംപൽ ഭാൽ, നടൻ മണിക്കുട്ടൻ, മജ്‌സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ ജെ മേനോൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ജോൺ, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാൻ, സന്ധ്യ മോഹൻ എന്നിവരായിരുന്നു മറ്റു മത്സാർത്ഥികൾ, അതിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭി്കുന്നത് മണിക്കുട്ടനാണെന്നാണ് വിവരം. ജനപ്രീതിയുടെ കാര്യത്തിലും മണിക്കുട്ടന്‍ തന്നെയാണ് ഒന്നാമത്. റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ 50,000 രൂപയാണ് മണിക്കുട്ടന് ലഭിക്കുന്ന പ്രതിഫലം. എന്നാൽ ഷോയുടെ ഇടക്ക് മണിക്കുട്ടൻ ഒരു 50 ലക്ഷത്തിന്റെ കണക്കും പറഞ്ഞിരുന്നു…
പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം കോമഡി താരം നോബി മാര്‍ക്കോസിനാണെന്നാണ് റിപോർട്ടുകൾ . താരത്തിന് ആഴ്ചയില്‍ 40000 രൂപയാണ് ലഭിക്കുന്നത്. കൂടാതെ സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷമിക്കും ഇതേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റുള്ളവർക്കെലാം 30000 രൂപയാണ് ലഭിക്കുന്നത്, ഇതുകൂടാതെ വിജയ് ആകുന്നവർക്ക് ഈ തുക ഒരു ബോണസാകും, ഏതായാലും മണികുട്ടനാണ് ഇപ്പോൾ വിജയ സാധ്യധ കൂടുതലുള്ള മത്സരാത്ഥി..
അങ്ങനെ സംഭവിക്കുകയാന്നെകിൽ അത് വളരെ നല്ലൊരു കാര്യമായിരിക്കും കാരണം മണിക്കുട്ടൻ ഇതുവരെയും സ്വന്തമായൊരു വീട് ഇല്ല. ആ കാരണം കൊണ്ടാണ് താരത്തിന്റെ വിവാഹം പോലും നടക്കാത്തത്, വീട് എന്ന സ്വപ്നം സഭലമാക്കാനാണ് താരം ഈ ഷോയിൽ എത്തിയത്, സായ് വിഷ്ണുവിന്റെയും അവസ്ഥ ഇതുതന്നെയാണ്…
Leave a Reply