ആ കുട്ടി എഴുതിയിരുന്ന കത്തുകൾ വളരെ വ്യത്യസ്തമായിരുന്നു ! കത്തിനൊപ്പം പ്രസാദവും മയിൽപ്പീലിയും ! തന്റെ ആരാധികയെ കുറിച്ച് ബിജുമേനോൻ !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ നടനാണ് ബിജുമേനോൻ. നായകനായും വില്ലനായും, കൊമേഡിയനായും ഒപ്പം ക്യാരക്ടർ റോളുകളിൽ ആയാലും എല്ലാ തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് ബിജു മേനോൻ. പരമ്പരകളിൽ കൂടിയാണ് ബിജു മേനോൻ അഭിനയ രംഗത്ത് എത്തിയത്. 1991 ൽ പറത്തിറങ്ങിയ ‘ഈഗിൾ’ ഇതാണ് ബിജു മേനോന്റെ ആദ്യ ചിത്രം എന്ന് പറഞ്ഞാൽ നമ്മളിൽ പലരും അതിശയിക്കും അത് ഏത് പടം എന്നാലോചിക്കും, എന്നാൽ അത് ശരിയാണ് ആ ചിത്രത്തിൽ ഒരു ഹോട്ടല്‍ റിസപ്‌ഷനിസ്റ്റായി നമ്മുടെ ബിജു മേനോൻ എത്തുന്നുണ്ട്.. അന്നദ്ദേഹത്തിന്റെ പ്രായം  20 വയസായിരുന്നു.

ബിജു ബാലകൃഷ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്, പിന്നീടാണ് അത് ബിജു മേനോൻ ആയത്, ‘മഠത്തില്‍പറമ്പ്’ എന്ന തറവാട്ടിലാണ് ബിജു ജനിച്ചത്, നാലു മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ അഭിനേതാവ് ബിജു മേനോൻ  ആയിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ്..  പി.എന്‍ ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ.. അതികം ആരും അറിയപ്പെടാതെ പോയ ഒരു അതുല്യ കലാകാരൻ.. അദ്ദേഹം  10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഒടുവിൽ അദ്ദേഹം ചെയ്ത ചിത്രം മൂന്നാം പക്കം എന്ന സിനിമയിൽ പോലീസ് ഓഫിസറുടെ വേഷത്തിൽ എത്തിയത് ബാലകൃഷ്ണപിള്ള ആയിരുന്നു. ശേഷം അഭിനയ രംഗത്ത് വന്ന ബിജു തന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് മുൻ നിരയിലേക്ക് എത്തിയത്. ഇപ്പോഴിതാ തനിക്ക് ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന തന്റെ ആരാധികമാരെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആദ്യ കാലങ്ങളിൽ ചെയ്ത മൂന്ന് സീരിയലുകളും വലിയ വിജയം നേടിയിരുന്നു. ആ സമയത്ത് എനിക്ക് നല്ല രീതിയിൽ ആരാധികമാർ ഉണ്ടായിരുന്നു.

ആ സമയത്തും, സിനിമയിൽ വന്നതിന് ശേഷവും എനിക്ക് ആരാധികമാരുടെ ഒരുപാട്  കത്തുകൾ  കിട്ടിയിരുന്നു. അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ, പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്. ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു, അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. മാലതിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളായിരുന്നു കിട്ടിയിരുന്നത്. എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. പക്ഷെ അത് ഇനി വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും.

മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ കത്തുകളാണ് ആ കുട്ടി അയച്ചിരുന്നത്. പരസ്പരബന്ധമില്ലാത്ത രീതിയിലാണ് കത്തുകൾ, ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്. എന്റെ വിവാഹം കഴിഞ്ഞതിന് ശേഷം പിന്നീട് കത്തുകൾ ഒന്നും തനിക്ക് കിട്ടിയിരുന്നില്ല ബിജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *