ബിജു മേനോനെ കുറിച്ചുള്ള ആ കാര്യം അതികം ആർക്കും അറിയില്ല, സിനിമ രംഗത്ത് ആഗ്രഹിച്ച സ്ഥാനം നേടിയെടുക്കാൻ കഴിയാതെ പോയ ഒരച്ഛന്റെ മകനാണ് ! ആ രഹസ്യം !!

മലയാള സിനിമയിൽ ഒരു ഹേറ്റേഴ്‌സും ഇല്ലാത്ത ഒരു നടൻ എന്ന് പറയാവുന്ന ആളാണ് ബിജു മേനോൻ. ഇതിനോടകം അദ്ദേഹം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം  നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഒരു നിർമാതാവ് കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്ന ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മായാളികൾക്ക് അതികം കേ,ട്ട് പരിചയ മില്ലാത്ത ഒരു സിനിമ  ഉണ്ട് 1991 ൽ പറത്തിറങ്ങിയ ‘ഈഗിൾ’ ഇതാണ് ബിജു മേനോന്റെ ആദ്യ ചിത്രം എന്ന് പറഞ്ഞാൽ നമ്മളിൽ പലരും അതിശയിക്കും അത് ഏത് പടം എന്നാലോചിക്കും, എന്നാൽ അത് ശരിയാണ് ആ ചിത്രത്തിൽ ഒരു ഹോട്ടല്‍ റിസപ്‌ഷനിസ്റ്റായി നമ്മുടെ ബിജു മേനോൻ എത്തുന്നുണ്ട്.. അന്നദ്ദേഹത്തിന്റെ പ്രായം  20 വയസായിരുന്നു.

അദ്ദേഹത്തിന്റെ യഥാർഥ പേര് ഇതായിരുന്നില്ല, ബിജു ബാലകൃഷ്ണന്‍ എന്നായിരുന്നു, പിന്നീടാണ് അത് ബിജു മേനോൻ ആയത്, ‘മഠത്തില്‍പറമ്പ്’ എന്ന തറവാട്ടിലാണ് ബിജു ജനിച്ചത്, നാലു മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ അഭിനേതാവ് ബിജു മേനോൻ  ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ്..  പി.എന്‍ ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ.. അതികം ആരും അറിയപ്പെടാതെ പോയ ഒരു അതുല്യ കലാകാരൻ.. അദ്ദേഹം  10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്‍, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നാൽ ഏറെ വൈകി അദ്ദേഹത്തെ തേടി അത്യാവിശം നല്ലൊരു കഥാപാത്രം ലഭിച്ചത് മൂന്നാം പക്കം’ എന്ന ചിത്രത്തിൽ ആയിരുന്നു. നിർഭാഗ്യ വശാൽ അതുതന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രവും. ആ ചിത്രത്തിൽ ഒരു മികച്ചവേഷം ചെയ്തിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ച്‌ തിലകനോടൊപ്പം കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാന്‍ ബാലകൃഷ്ണ പിള്ള എന്ന ബിജു മേനോന്റെ അച്ഛൻ ആയിരുന്നു.. മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല..

എന്നാൽ തനിക്ക് നടക്കാതെ പോയ ആ സ്വപ്‌നം അദ്ദേഹം തന്റെ മകനിലൂടെ നേടിയെടുത്തു. എന്നുവേണം പറയാൻ, ഈഗിൾ എന്ന ചിത്രത്തിന് ശേഷം ബിജു പിന്നെ ദൂരദര്‍ശന്‍ പരമ്പരകൾ ചെയ്തു അതിൽ ചിലത് ഹിറ്റായതോടെ പുത്രൻ എന്ന സിനിമയിൽ അവസരം ലഭിച്ചു, അവിടെ നിന്നുമാണ് ഇന്ന് നമ്മൾ കാണുന്ന നടനിലേക്കുന്ന തുടക്കം, സംയുക്ത വര്‍മ്മയോടൊപ്പം ബിജു ഒരുമിച്ച്‌ തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നത് 2000-2001 സമയത്താണ്. തന്റെ സ്വന്തം സ്വന്തം കഠിന അധ്വാനം കൊണ്ടാണ് ഇന്ന് ഇ നിലയിൽ അദ്ദേഹം എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *