ഞങ്ങൾ ഒന്നായിട്ട് ഇന്നേക്ക് 20 വർഷം ! 23-ാമത്തെ വയസിൽ ബിജു മേനോന്റെ ഭാര്യയായി ! വിവാഹം കഴിക്കാനും അമ്മയാകാനും കുടുംബമായി ജീവിക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും.  മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് സംയുക്ത വർമ്മ.  സംയുക്ത സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് ബിജു ,മേനോൻ വിവാഹം കഴിക്കുന്നത്. അങ്ങനെ സംയുക്ത വര്‍മ്മ ബിജു മേനോന്റെ മാത്രം സ്വന്തമായിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍. പലരും മാതൃകാ ദമ്പതികളായി കാണുന്ന താരങ്ങൾ കൂടിയാണ് ഇവർ…

ഇരുവർക്കും ഇപ്പോൾ ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ് ആരാധകരും താരങ്ങളും, നടിയുടെ ചെറിയമ്മയും നടിയുമായ ഊർമിള ഉണ്ണി ആശംസ അറിയിച്ചിരുന്നു. മലയാളികൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു അഭിനേത്രിയാണ് സംയുക്ത. മൂന്നാല് വര്‍ഷം മാത്രം സിനിമയില്‍ നിന്നതേയുള്ളു എങ്കിലും സംയുക്ത നേടിയെ പ്രേക്ഷകപ്രീതി ഇനിയും അവസാനിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ബിജു മേനോന്റെ ജീവിതപങ്കാളിയായതോടെയാണ് നടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. രണ്ടാളില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ നില്‍ക്കാമെന്ന തീരുമാനമാണ് സംയുക്ത സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ ലൊക്കേഷനുകളിൽ നിന്നുമാണ് അവരുടെ പ്രണയം തുടങ്ങിയത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. മേഘമല്‍ഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ 2002 നവംബര്‍ 21 നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹസമയത്ത് സംയുക്തയ്ക്ക് 23 വയസാണ് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത പറയുന്നത്.

അത് മാത്രമല്ല വിവാഹം ചെയ്യാൻ തയ്യാറായത് തന്നെ കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും, അമ്മ ജീവിതം ആസ്വദിക്കണമെന്നുണ്ടായിരുന്നു. അത് നന്നായി ആസ്വദിച്ച് തുടങ്ങിയതോടെയാണ് ഞാൻ ഈ സിനിമയെക്കുറിച്ച് പിന്നീട് ചിന്തിക്കാതിരുന്നത്. കല്യാണം കഴിച്ചത് തന്നെ അമ്മയാവാന്‍ വേണ്ടിയാണ്. ബിജുവേട്ടന്‍ എവിടെ പോയാലും ഞാനറിയും, ദക്ഷ് എന്ത് ചെയ്താലും ഞാനറിയും.

ബിജു ഏട്ടന് ഇഷ്ടമുള്ളതേ ബിജുവേട്ടന്‍ ചെയ്തിട്ടുള്ളൂ. ദക്ഷിന് ശ്രദ്ധ വേണ്ട സമയമാണ്. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത്, അതുവരെ കുറച്ച് യാത്രകൾക്ക് ആയി മാറ്റിവച്ചിരുന്നു. എന്നാൽ അതുവേണ്ടിയിരുന്നില്ല, പെട്ടെന്ന് തന്നെ കുഞ്ഞുവാവ വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പിന്നീടാലോചിച്ചിട്ടുണ്ട്. കണ്‍സീവ് ചെയ്യാനായി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. പിസിഒഡിയുണ്ടായിരുന്നു. യോഗയിലൂടെയായാണ് അത് പൂര്‍ണ്ണമായി മാറിയത്.

ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയം എന്ന് പറയുന്നത് പരസ്പരം നൽകുന്ന പിന്തുണയും സ്വാതന്ദ്ര്യവുമാണ് . എനിക്ക് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യാനുള്ള സ്വാതന്ദ്ര്യം അത് ബിജുവേട്ടനും അതുപ്പോലെ നേരെ തിരിച്ചു നൽകിയിട്ടുണ്ട്. പരസ്‌പരം ഒന്നും നിർബന്ധിക്കാറില്ല എന്നും സംയുക്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *