‘പത്തനംതിട്ടയിൽ കുമ്മനം രാജശേഖരൻ അല്ലങ്കിൽ ഉണ്ണി മുകുന്ദൻ’ ! അനിൽ ആന്റണിയെ പാർട്ടി ഇറക്കാൻ പോകുന്നത് ഈ മണ്ഡലത്തിൽ ! ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് !

കേന്ദ്രഭരണം ബിജെപി ആണെങ്കിലും കേരളത്തിൽ ഇതുവരെ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ കഴിയാത്ത ഒരു പാർട്ടി കൂടിയാണ് ബിജെപി, ഇപ്പോഴിതാ വീണ്ടുമൊരു ഇലക്ഷൻ ചൂടിലേക്ക് നീങ്ങുകയാണ് പാർട്ടികൾ. അതിൽ വലിയ ഒരുക്കങ്ങളാണ് ബിജെപി കേരളത്തിൽ പ്ലാൻ ചെയ്യുന്നത്. തന്റെ പാർട്ടി നിലപാട് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല എങ്കിലും ഉണ്ണി മുകുന്ദനെ പേരും ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ ആലോചിച്ചേക്കും എന്നും ദേശിയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ സ്ഥാനാർഥി ലിസ്റ്റിന്റെ പുതിയ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പത്തനംതിട്ടയിൽ ഇത്തവണ കുമ്മനം രാജശേഖരനെയും അതുപോലെ ഉണ്ണി മുകുന്ദന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്.  ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ടയിൽ അയ്യപ്പ സാനിധ്യം തന്നെ  മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി  എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് ഇത്തവണ പിടിക്കാൻ സാധിക്കും എന്ന കണക്ക് കൂട്ടലിലാണ് പാർട്ടി ഉണ്ണിയെ പരിഗണിക്കുന്നത്. മാത്രമല്ല മിത്ത് വിവാദത്തിലടക്കം പരസ്യമായി നിലപാട് പറയാനും ഉണ്ണി തയ്യാറായിരുന്നു. ഹിന്ദു ഉണരണമെന്നായിരുന്നു നടൻ പാലക്കാട് വെച്ച് നടന്ന വേദിയിൽ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ സ്വീകാര്യതയുള്ള രാഷ്ട്രീയവും നിലപാടും പറയാൻ കഴിയുന്ന താരം ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

അതേസമയം പാലക്കാട് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരനെയാണ് പരിഗണിക്കുന്നത്. കാരണം നേരത്തെ തന്നെ അദ്ദേഹം കേരളത്തിൽ മത്സരിക്കാനുള്ള താല്പര്യം കാണിച്ചിരുന്നു. പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർത്ഥി ഇറങ്ങണമെന്നാണ് പാർട്ടിയിലെ അഭിപ്രായം. കേന്ദ്രമന്ത്രി വി മുരളീധരൻ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മത്സരിച്ച ശോഭ സുരേന്ദ്രനെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

അതുപോലെ തന്നെ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ചിലപ്പോൾ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്.കേരളത്തിൽ ഉണ്ടായ ഓഖി ദുരന്ത സമയത്ത് നിർമ്മല നേരിട്ട് എത്തി നടത്തിയ നീക്കം വലിയ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അവർ സ്വീകരിക്കപ്പെടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതുപോലെ വയനാട്ടിൽ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കായിരിക്കും സീറ്റ്.

അതുപോലെ അനിൽ ആന്റണി ആലപ്പുഴയിൽ നിന്ന് മത്സരിച്ചേക്കും എന്നും റിപോർട്ടുണ്ട്. എന്നാൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് അനിലിനെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം . അങ്ങനെയെങ്കിൽ ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ അനിലിനെ പരിഗണിച്ചേക്കും. അതേസമയം ഇത്തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചേക്കില്ല, ഇനി മാറ്റങ്ങൾ ഉണ്ടാകുകയാണെകിൽ ചിലപ്പോൾ അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *