മലയാളികൾക്ക് ബുദ്ധി ഉള്ളത് കൊണ്ടാണ് കേരളത്തിൽ പ്രേം നസീർ മുഖ്യമന്ത്രി ആകാതിരുന്നത് ! നടൻ ചാരുഹാസൻ പറയുന്നു !

മലയാള സിനിമക്ക് വളരെ പരിചിതമായ താരകുടുംബമാണ് ഹാസൻ കുടുംബം, ആ കുടുംബത്തിൽ നിന്ന് മലയാളത്തിൽ തിളങ്ങിയ നടൻ ചാരുഹാസനും അദ്ദേഹത്തിന്റെ സഹോദരൻ കമൽ ഹാസനും മകൾ സുഹാസിനിയും നിരവധി ചിത്രങ്ങളിലൂടെ നമുക്ക് പ്രിയങ്കരരായതാണ്.  മികച്ച നടനുള്ള ദേശിയ പുരസ്ക്കാരം നേടിയ നടൻ കൂടിയാണ് ചാരുഹാസൻ, അദ്ദേഹം മലയാള സിനിമയിലും അഭിനയിച്ചിരുന്നു, അതിൽ മമ്മൂട്ടിയുടെ പിതാവായി അദ്ദേഹം അഥർവ്വത്തിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചാരുഹാസൻ മുമ്പൊരിക്കൽ  മലയാള സിനിമയെ  കുറിച്ചും  തന്റെ സഹോദരനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തമിഴ് ജനതയുടെയും മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്.  തമിഴ്നാട്ടുകാർ സിനിമാ തിയേറ്ററിൽ പോയപ്പോൾ മലയാളികൾ സ്കൂളിലാണ് പോയത് കൊണ്ടാണ് കേരളത്തിൽ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങൾ മുഖ്യമന്ത്രിയാകാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ അവർ കൂടുതലും വികാരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.  അന്ന്  ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് തമിഴ്നാട്ടിൽ 3000 തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതേസമയം ഇന്ത്യയിൽ മൊത്തം 10,​000 തിയേറ്ററുകറുളാണ് ഉണ്ടായിരുന്നുള്ളുവെന്നോർക്കണം.

അതായത് ആ സമയത്ത് നമ്മുടെ രാജ്യത്തെ 10 ശ,തമാനത്തോളം ജനങ്ങൾ മാത്രം ഉള്ള ത,മിഴ് നാട്ടിൽ  30 ശതമാനം സിനിമ  തിയേറ്ററുകളുണ്ടായിരുന്നു. ദ,ക്ഷിണേന്ത്യയിൽ ഇത് തന്നെ കൂടുതലാണ്. എന്നാൽ കേരളത്തിൽ ഭാ,ഗ്യവശാൽ സ്കൂളുകളുണ്ടായിരുന്നത് കൊണ്ട് ഇവിടുത്തുകാർ കൂടുതൽ പേരും സ്‌കൂളിൽ പോയെന്നും ചാരുഹാസൻ വ്യക്തമാക്കി. തമിഴ് ജനങ്ങൾ കൂടുതലും വികാരത്തിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. ഇന്ത്യയും പൊതുവായി വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാൽ മലയാളികൾ വിദ്യാസമ്പന്നരാണ്. അതുകൊണ്ടുതന്നെ അവർ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. തമിഴ്നാട്ടിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം എടുത്ത് പറയുന്നു.

പിന്നെ ക,മ,ലിനെ കുറിച്ച് പറയുക ആണെങ്കിൽ അയാൾ ഒരു നി,രീ,ശ്വരവാദിയാകാൻ പ്രധാന കാരണം ‌‌ഞാനാണ്. അവൻ എന്നെക്കാൾ 24 വയസിന് ഇളയതാണ്. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈ,ശ്വ,രവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും ചാരുഹാസൻ പറഞ്ഞു. അതുപോലെ കമൽ ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം പറയുന്നു. കർമ്മം കൊണ്ട് അവൻ ബ്രാഹ്മണൻ ആയതുകൊണ്ടാണ് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവൻ ഒരിക്കലും എത്തില്ലെന്ന് താൻ പറയുന്നതേ എന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലം ഉണ്ടാക്കിവെച്ച പേര് നശിപ്പിക്കാനല്ലാതെ ഇതുകൊണ്ട് മറ്റൊരു ഗുണവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

മകൾ സുഹാസിനി എന്നും പ്രിയപ്പെട്ടതാണ്, സ്നേഹിക്കാൻ മാത്രം അറിയാവുന്ന മകൾ, ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്നവൾ, എല്ലാവരെയും ഒരുമിച്ച് നിർത്തുന്നത് അവളുടെ കഴിവാണ് എന്നും ആ കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *