‘വിവാഹ ശേഷം ഞാനും ഭർത്താവും ആറുമാസത്തോളം അപരിചിതരെ പോലെയാണ് ജീവിച്ചത്’ പക്ഷെ അദ്ദേഹത്തിന്റെ ആ വാക്കുകൾക്ക് ശേഷമാണ് ഞാൻ ആ മനുഷ്യനെ സ്നേഹിച്ച് തുടങ്ങിയത് ! അന്ന് ചിത്ര പറഞ്ഞത് !
മലയാളികളുടെ പ്രിയ നായകമാരിൽ ഒരാളാണ് നടി ചിത്ര. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ, സൂപ്പർ സ്റ്റാറുകളുടെ നായിക, അങ്ങനെ വിശേഷണങ്ങൾ ഒരുപാടായിരുന്നു ചിത്രക്ക്. പക്ഷെ നിനച്ചിരിക്കാതെ ഈ ഓണ നാളിൽ ചിത്ര നമ്മളെ വിട്ട് യാത്രയായിരിക്കുകയാണ്, ഒരു ഞെട്ടലോകടെയാണ് ആ വാർത്ത പുറംലോകം അറിഞ്ഞത്. വിവാഹ ശേഷവും അവർ അഭിനയ മേഖലയിൽ സജീവമായിരുന്നു. എന്നാൽ അന്ന് ചിത്ര തന്റെ വിവാഹ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ അമ്മ സുഖമില്ലാതെ ഇരിക്കുമ്പോഴാണ് അവർ സിനിമയിൽ കൂടുതൽ തിരക്കിലാകുന്നത്. അത് ചിത്രയെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. കാരണം അമ്മയുടെ അടുത്തിരുന്നു അവരെ ശിശ്രൂഷിക്കാൻ കഴിയാഞ്ഞതിൽ മാനസികമായി അവർ ഒരുപാട് വിഷമിച്ചിരുന്നു. മലയാളത്തിൽ ചിത്ര അവസാനമായി ചെയ്‌തത് സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിൽ റാണിമ്മ എന്ന കഥാപത്രമായിരുന്നു. ശേഷം അമ്മയുടെ വിയോഗത്തോടെ താരം സിനിമയിൽ നിന്നും വിട്ടുനിന്ന് അച്ഛനെ നോക്കാൻ തീരുമാനിക്കുകയായിരുന്നു.
അച്ഛനും പിന്നീട് സുഖമില്ലാതെ വരികയും ചിത്ര പൂർണമായും സിനിമ ലോകത്തോട് വിടപറയുകയുമായിരുന്നു, അതിനിടെയാണ് നടിയുടെ വിവാഹം നടന്നത്. ഒരു പ്രത്യേകതരം മാനസിക സഘർഷത്തിൽ ഇരിക്കുമ്പോഴാണ് തനറെ വിവാഹം നടക്കുന്നത് എന്ന് ചിത്ര പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പെട്ടന്നൊരു വിവാഹ ജീവിതമൊന്നും തനിക്ക് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല എന്നും, ആകാരണത്താൽ താനും ഭർത്താവും വിവാഹം കഴിഞ്ഞ് ഏകദേശം ഒരു ആറുമാസത്തോളം തികച്ചും അന്യരെപ്പോലെ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നും താരം പറഞ്ഞിരുന്നു.
അദ്ദേഹത്തോട് തനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടമോ, ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല, എന്നാൽ മാസങ്ങൾക്ക് ശേഷം എന്റെ മനസ് അറിഞ്ഞതുപോലെ അദ്ദേഹം എന്നോട് പറഞ്ഞു, ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും ഞാൻ തുടർന്ന് അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന് കരുതി ഞാൻ സിനിമ മേഖല ഉപേക്ഷിക്കാം എന്ന് കരുതി ഇരിക്കുംപോഴാണ് അദ്ദേഹത്തിന്റെ ആ വാക്കുകൾ. എന്റെ കുടുംബത്തിൽ സ്ത്രീകൾ എല്ലാവരും ജോലിക്ക് പോകുന്നവരാണ്, നിനക്ക് നിന്റെ ജോലി തുടർന്ന് ചെയ്യുന്നതിന് ഇവിടെ ആരും എതിരല്ല, പിന്നെ അച്ഛന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ അദ്ദേഹത്തെ ഞാൻ നോക്കിക്കോളാം, നീ നിന്റെ ജോലി തുടർന്നോളാൻ അദ്ദേഹം പറഞ്ഞു…
ആ വാക്കുകൾ എനിക്ക് അദ്ദേഹത്തോട് എന്തോ ഒരു ബഹുമാനാവോ ഇഷ്ടമോ തോന്നിപ്പിച്ചു, അതിനു ശേഷമാണ് ഞങ്ങൾ ജീവിച്ചു തുടങ്ങിയത് എന്നും ചിത്ര തുറന്ന് പറഞ്ഞിരുന്നു. വിജയരാഘവൻ എന്നായിരുന്നു ഭർത്താവിന്റെ പേര്, ഇവർക്ക് ഒരു മകൾ ഉണ്ട്, വിവാഹ ശേഷം ചിത്ര സിനിമകളും അതിൽ കൂടുതൽ സീരിയൽ മേഖലയിലും സജീവമായിരുന്നു. സിനിമയൽ അമരം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രതിഭലം ലഭിച്ചത് എന്നും, ഒരു ലക്ഷം രൂപ. മറ്റു ചിത്രങ്ങളിൽ വളരെ കുറവായിരുന്നു എന്നും ചിത്ര പറഞ്ഞിരുന്നു.
Leave a Reply