മലയാളത്തിന്റെ പ്രിയ നടി, ‘ചിത്ര’ നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം ! എപ്പോഴും പറയാറുള്ളത് മകളെ കുറിച്ച് ! സിനിമയെ വെല്ലുന്ന ജീവിത കഥ !

മലയാള സിനിമ പ്രേമികൾക്ക് അത്ര എളുപ്പത്തിൽ മറക്കാൻ കഴിയാത്ത ഒരു അഭിനേത്രി ആയിരുന്നു ചിത്ര. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ചിത്ര ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മളെ വിട്ടുപിരിഞ്ഞത്. കഴിഞ്ഞ ഓണ കാലത്ത് നമ്മെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു വാർത്തകളിൽ ഒന്നായിരുന്നു ചിത്രയുടെ വിയോഗം, കഴിഞ്ഞ വർഷത്തെ ആഗസ്ത് 21 ലായിരുന്നു ചിത്രയുടെ വിയോഗം. ഒരു സിനിമയെ വെല്ലുന്ന ജീവിതകഥയാണ് ചിത്രയുടേത്.

തെന്നിന്ത്യയിലെ തന്നെ  മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആറു വയസ്സുള്ളപ്പോൾ ഒരു ഷോട്ടിൽ അഭിനയിച്ചെങ്കിലും ‘ആട്ടക്കലാശം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് സിനിമ രംഗത്ത് എത്തുന്നത്.  ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിലും ചിത്ര അറിയപ്പെട്ടു.

കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് ചിത്ര.സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടിയാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജീവിച്ചത്. ചിത്രയുടെ ഭർത്താവ് വിജയ രാഘവൻ. ഇവർക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്. തന്റെ ചില സിനിമ അനുഭവങ്ങളെ കുറിച്ച് ഇതുനുമുമ്പ് ചിത്ര പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ, അമ്മയുടെ വിയോഗത്തോടെ അച്ഛനായിരുന്നു ഞങ്ങൾ മൂന്ന് പെണ്മക്കൾക്കും ആകെയുണ്ടായിരുന്ന ആശ്രയം.  ഞാൻ സിനിമ രംഗത്ത് വന്നത് പൊതുവേ തന്റെ കുടുംബക്കാർക്ക് അത്ര താല്പര്യമില്ലായിരുന്നു. അമ്മയുടെ വേർപാടോടെയാണ് അച്ഛൻ ഇത്രയും കർക്കശക്കാരൻ ആയത്.

ലൊക്കേഷനിൽ എത്തിയാൽ അച്ഛൻ വളരെ കർക്കശക്കാരൻ ആയിരിക്കും. ആരുമായും സംസാരിക്കാൻ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ മുറിയിൽ പോകണം.. മറ്റു നടിമാരോടും ആരോടും സംസാരിക്കാൻ പാടില്ല. അച്ഛന്റെ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. അച്ചനെയും തെറ്റ് പറയാൻ പറ്റില്ല, ഒന്നാമതാണ് ഞങ്ങൾ മൂന്ന് പെണ്മക്കൾ, അമ്മയില്ല, പിന്നെ കുടുംബക്കാരുടെ ഇഷ്ടമില്ലാതെയാണ് ഈ മേഖലയിൽ എത്തിയത്. അതുകൊണ്ടു തന്നെ പേരുദോഷവും കൂടി ആയിപോയാൽ അത് എന്റെയും സഹോദരിമാരുടെയും ജീവിതത്തെ ബാധിക്കും എന്ന പേടികൊണ്ടാവും അച്ഛൻ അത്രയും സ്ട്രിക്ട് ആയത് എന്നും ചിത്രപറയുന്നു.

പക്ഷെ അച്ഛൻ അന്ന് കാണിച്ച മിടുക്ക് എന്റെ പ്രതിഫലം കൃത്യമായി വാങ്ങുന്നതിൽ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾക്ക്  കൂടുതലും പ്രതിഫലമായി കിട്ടിയിരുന്നത് വണ്ടി ചെക്കുകൾ ആയിരുന്നു. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ അന്ന് ലഭിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രമായ  ആട്ടക്കലാശത്തിൽ അഭിനയിച്ചതിന് കിട്ടിയത് അയ്യായിരത്തിയൊന്ന് രൂപയാണ്.

ആ പണം കൈയ്യിൽ കിട്ടിയപ്പോൾ  അച്ഛൻ  എന്നെയും കൂട്ടി നേരെ പോയത് ഭീമാ ജ്വല്ലറിയിലേക്കാണ്. അവിടെ നിന്നും നല്ല ഭംഗിയുള്ള ഒരു ജോടി കമ്മൽ അച്ഛൻ വാങ്ങിതന്നു. പിന്നെ വീട്ടിലെ പെൺകുട്ടികൾക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു. ബാക്കി സിനിമകൾക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത് എന്നും പക്ഷെ കിട്ടിയ ഒരു രൂപപോലും ധൂർത്തടിക്കാതെ അത് കുടുംബത്തിന്റെ നല്ല ഭാവിക്കായി ഉപയോഗിച്ചുയെന്നും നടി പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *