
തലേന്ന് ഉച്ചക്ക് വിളിക്കുമ്പോഴും അവൾ ആ കാര്യമാണ് എന്നോട് പറഞ്ഞത് ! കുടുംബത്തിന് വേണ്ടി ജീവിച്ച ആളാണ് എന്റെ ചിത്തു ! നടി ലളിതശ്രീ പറയുന്നു !
മലയാളികളുടെ ഇഷ്ട താരമായിരുന്നു നടി ചിത്ര, ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. പക്ഷെ അകാലത്തിൽ പൊലിഞ്ഞു പോയി, ഇപ്പോൾ നടിയുടെ അടുത്ത സുഹൃത്തും നടിയുമായ ലളിത ശ്രീ ആ ഓർമ്മകൾ പങ്കുവെക്കുകയാണ്. വലിയൊരു ആഗ്രഹം ബാക്കിവെച്ചിട്ടാണ് അവൾ പോയത്, എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, വളരെ സൗമ്യമായ സ്വഭാവമായിരുന്നു ചിത്തുവിന്റേത്, അച്ഛനും സഹോദരിമാർക്കും വേണ്ടിയാണ് അവൾ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജീവിച്ചത്, സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞിട്ടാണ് ചിത്ര വിവാഹം കഴിച്ചത്, അച്ഛനോടൊപ്പമാണ് അവൾ എല്ലാ ഷൂട്ടിംഗ് സെറ്റുകളിൽ എത്തിയിരുന്നത്.
അച്ഛൻ കുറച്ച് സ്ട്രിക്ട് ആയിരുന്നു, അതികം ആരോടും സംസാരിക്കാൻ ഒന്നും അനുവദിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ സിനിമ രംഗത്ത് അവൾക്ക് അങ്ങനെ അതികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല, എന്റെ ചിത്തു അവളുടെ ഒരു ആഗ്രഹം സാധിക്കാതെയായിരുന്നു യാത്രയായത്, ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഓണ സദ്യ കഴിക്കണം എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു, പക്ഷെ ആ സമയത്ത് എന്റെ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ചത് കൊണ്ട് ഓണം ആഘോഷിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാനും കുടുംബവും. അത് ഒന്നൂടി ഉറപ്പിക്കാനായിരുന്നു ചിത്തുവിന്റെ ആ അവസാനത്തെ വിളി. ലല്ലു നീ എന്ത് തീരുമാനിച്ചു, എനിക്ക് സദ്യ ഉണ്ടാക്കി തരുന്നുണ്ടോ ഇല്ലയോ, എന്ന് എന്നോട് ചോദിച്ചു, ഇല്ല ചിത്തു, ഇത്തവണ എങ്ങനെയാണ് സദ്യ ഉണ്ടാക്കുന്നത്. അതും അടുത്ത ബന്ധുക്കള്‍ മരിച്ച സാഹചര്യത്തില്‍. അതുകൊണ്ട് ഓണം കഴിഞ്ഞ് നിനക്ക് ഞാന്‍ ഉണ്ടാക്കി തരാമെന്ന് ഞാൻ പറഞ്ഞു.

ആണോ എന്നാൽ ശെരി, അങ്ങനെ ആണെങ്കിൽ ഞാൻ ഓൺലൈനിൽ സദ്യ ബുക്ക് ചെയ്യാൻ പോകുവാ, ഇത്തവണ എന്തായാലും എനിക്ക് സദ്യ കഴിക്കാൻ വലിയ കൊതി തോന്നുന്നു എന്ന് അവൾ പറഞ്ഞു, എന്നാൽ പിറ്റേന്ന് പുലര്‍ച്ചെ ചിത്തുവിന്റെ മോള്‍ ശ്രുതിയുടെ ഫോണ്‍ വന്നു. ആന്റി ബാത്ത്‌റൂമില്‍ അമ്മ ബോധമില്ലാതെ കിടക്കുന്നു. ഡോക്ടര്‍ വന്ന് പരിശോധിച്ചപ്പോള്‍ ചിത്തു പോയിട്ട് കുറച്ച് സമയമായി എന്ന് പറഞ്ഞു എന്ന്. തലേന്ന് രാത്രിയും വിളിച്ച് സംസാരിച്ചിരുന്നു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴെക്കും ഈ ലോകത്ത് നിന്ന് ചിത്തു പോയെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും നടി പറയുന്നു.
ഞങ്ങൾ തമ്മിലുള്ള സൗഹൃദം അത് വളരെ ആഴമേറിയതായിരുന്നു, ചിത്തു വീട്ടമ്മ ആയത് മുതലുള്ള പതിവാണ് ഈ ഉച്ചയ്ക്ക് ശേഷമുള്ള ഫോണ്‍വിളി. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നത് കൊണ്ട് ലാന്റ് ലൈനില്‍ ആയിരുന്നു വിളിക്കുക. എന്നിട്ട് ആ ദിവസത്തെ ഊണ് വരെയുള്ള വിശേഷങ്ങള്‍ എല്ലാം പറയും. ചെറിയ സംഭവങ്ങള്‍ ആണെങ്കിലും മനസ് തുറന്ന് പറയുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സന്തോഷം അനുഭവപ്പെടും. ഇതൊക്കെയായിരുന്നു ഞങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധത്തിന്റെ കാതല്‍. ഇപ്പോള്‍ എല്ലാ ദിവസവും അവളുടെ വിളിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഉണ്ടാവുന്ന ശൂന്യത അത് എങ്ങനെയാണ് ഓരോ ദിവസവും അതിജീവിക്കുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ എന്നുമാണ് ലളിത ശ്രീ പറയുന്നത്.
Leave a Reply