എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളെ നോക്കണമെന്ന് പറഞ്ഞിരുന്നു ! മാസം ഒരു ലക്ഷം രൂപ മകൾക്ക് ലഭിക്കുന്ന രീതിയിൽ എല്ലാം ചെയ്തിട്ടുണ്ട് ! കുട്ടി പത്മിനി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു കുട്ടി പത്മിനി. ഇപ്പോഴിതാ അവർ നടി ചിത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്ങൾ വലിയ സുഹൃത്തുക്കളായിരുന്നു, മിക്ക ദിവസങ്ങളിലും ഞങ്ങൾ ഫോണൊൽ സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെ അവർ മരിക്കുന്നതിന് ചിത്രയുടെ നമ്പറിൽ നിന്ന് എനിക്ക് കോൾ വന്നു. കോളെടുത്തപ്പോൾ ചിത്രയുടെ മകൾ കരയുകയാണ്. അമ്മ വീണു, പെട്ടെന്ന് വാ എന്ന് പറഞ്ഞു. ഞാൻ പതറിപ്പോയി. എന്റെ ഡ്രെെവർ രണ്ട് ദിവസത്തേക്ക് ലീവ് എടുത്തിരുന്നു. പേടിക്കേണ്ട, ഞാനിപ്പോൾ വരാമെന്ന് മകളോട് പറഞ്ഞ് ടാക്സി വിളിച്ചു ഞാൻ അവിടെ എത്തി.

ഞാനും ശരണ്യ പൊൻവണ്ണനും ആയിരുന്നു ചിത്രക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കൾ, അങ്ങനെ ശരണ്യയും വന്നു, ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, പക്ഷെഅങ്ങനെ പോകുന്ന വഴി തന്നെ ചിത്ര മരിച്ചിരുന്നു. മകൾക്ക് അന്ന് പതിനെട്ട് വയസാണ്. ഹാൻഡ് ബാ​ഗിൽ നിന്നും രണ്ട് വളയെടുത്ത് ആന്റി, രണ്ട് വള എന്റെ പക്കലുണ്ട്. അമ്മയ്ക്ക് എന്ത് പറ്റിയെന്ന് എങ്ങനെയെങ്കിലും ഒന്ന് നോക്കെന്ന് പറഞ്ഞു. അത് തനിക്ക് ഓർക്കാൻ പറ്റുന്നില്ലെന്നും കുട്ടി പത്മിനി പറയുന്നുണ്ട്.

അതുപോലെ ചിത്ര നമ്മളെ വിട്ടുപോകുന്നതിന് മുമ്പ് അവളുടെ വീട്ടിൽ ചെറിയ പ്രശ്നങ്ങളൊക്കെ നടന്നിരുന്നു, അവൾക്ക് വലിയ ഭക്തി ആയിരുന്നു, അങ്ങനെ അവൾ പൂജ ചെയ്യുന്ന വെള്ളിത്തട്ട് കാണാതെ പോയി. അത് കാരണം അവൾക്ക് വളരെ ദുഖവും സമ്മർദ്ദവും ഉണ്ടായിരുന്നു. വഴക്കുണ്ടായി. ആരാണ് വെള്ളിത്തട്ട് എടുത്തതെന്ന് അവൾക്ക് മനസിലായി. കുടുംബത്തിലെ ഒരാളായിരുന്നു. ഇതിന്റെ പേരിലുണ്ടായ വഴക്ക് മാനസികമായി ചിത്രയ്ക്ക് വലിയ സമ്മർദം ഉണ്ടാക്കിയിരുന്നെന്നും കുട്ടി പത്മിനി പറയുന്നുണ്ട്.

ചിത്രയ്ക്ക് മകൾ എന്നാൽ ജീവനായിരുന്നു, തനിക്കെന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ആ​ഗ്രഹിച്ചിരുന്നു. കുടുംബത്തേക്കാളും നിങ്ങളെയും ശരണ്യയെയും വിശ്വസിക്കുന്നു. ദയവ് ചെയ്ത് രണ്ട് പേരും എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണമെന്ന് ചിത്ര പറഞ്ഞിരുന്നു. ഏതൊക്കെ അക്കൗണ്ടുകളിൽ എന്തൊക്കെയുണ്ടെന്ന് പറഞ്ഞ് തന്നു. എല്ലാം ജോയ്ന്റെ അക്കൗണ്ട് ആയിരുന്നു.

ശരണ്യയുടെ ഭർത്താവ് കൂടിയായ പൊൻവണ്ണൻ സാറിനോടാണ് എനിക്ക് നന്ദി പറയാനുള്ളത്. മെഡിസിന് പഠിക്കണം എന്നായിരുന്നു ചിത്രയുടെ മകളുടെ ആഗ്രഹം, പൊൻവണ്ണൻ സാർ അവൾക്ക് രാമചന്ദ്ര കോളേജിൽ അഡ്മിഷൻ വാങ്ങി തന്നു. ചിത്രയുടെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നവരുമായുള്ള എ​ഗ്രിമെന്റ് മകളുടെ പേരിലേക്ക് മാറ്റി. മാസം ഒരുലക്ഷം രൂപ വരുന്ന രീതിയിൽ എല്ലാം ഏർപ്പാട് ചെയ്തു. അവൾ ഇപ്പോൾ ഹോസ്റ്റലിലാണ് താമസം.. അമ്മയുടെ ഓർമ്മ വരുമ്പോൾ അവൾ വീട്ടിലേക്ക് എത്താറുണ്ട്. അവളുടെ വിവാഹം വരെ എല്ലാ കാര്യങ്ങൾക്കും ഞാനും ശരണ്യയും അവളുടെ ഭർത്താവ് പൊൻവണ്ണൻ സാറും ഉറപ്പായും ഉണ്ടാകുമെന്നും കുട്ടി പത്മിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *