മകളുടെ ഭാവിയെക്കുറിച്ചാണ് ചിത്ര അക്ക എപ്പോഴും സംസാരിക്കുക! സിനിമയിലെ ആദ്യ സുഹൃത്ത് ! ചിത്രയുടെ ഓർമയിൽ മാതുവും ഭാഗ്യശ്രീയും !
പൊന്നോണ നാളിൽ ഏവരും സന്തോഷത്തോടെ ആഘോഷിക്കവേ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയ നായിക ചിത്ര നമ്മളെ വിട്ട് യാത്രയായി എന്ന വാർത്ത പുറത്ത് വരുന്നത്. ഏവരെയും ഏറെ ദുഖത്തിലാഴ്ത്തിയ ആ വാർത്ത ഇപ്പോഴും ഉൾകൊള്ളാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. ചെന്നൈയിലെ തനറെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആ വിയോഗം. മമ്മൂട്ടി, മോഹനലാൽ, മഞ്ജു വാരിയർ തുടങ്ങി നിരവധി താരങ്ങൾ ചിത്രയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ നടിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് സുഹൃത്തുക്കളായ മാതുവും നടി ഭാഗ്യശ്രീയും. മാതുവും ചിത്രയും ഒന്നിച്ച് സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം അമരത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പൊൾ ചിത്രക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, ചിത്രയുടെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയാണ്. സിനിമ മേഖലയിലെ എന്റെ ആദ്യ സുഹൃത്തായിരുന്നു ചിത്ര ചേച്ചി. ഞങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു. റെസ്റ്റ് ഇൻ പീസ് ചിത്ര. നിങ്ങളുടെ അപ്രതീക്ഷിതമായ വിട പറച്ചിൽ എന്റെ ഹൃദയത്തെ തകർത്തു. നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല. ഞങ്ങളുടെ ഹൃദയത്തിൽ ദീർഘകാലം നിങ്ങൾ ജീവിക്കും. ദൈവം നിങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകട്ടെ. എന്നുമാണ് എം,മാതു കുറിച്ചിരിക്കുന്നത്.
നടി ഭാഗ്യശ്രീയും പറയുന്നത് തനറെ നല്ലൊരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. സിനിമയിൽ ആയിരിക്കുമ്പോഴാണ് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായത്, ലാന്‍ഡ് ഫോണിലൂടെ സൗഹൃദം തുടര്‍ന്നു പോന്നിരുന്നത്, പിന്നീട് തനറെ വിവാഹ ശേഷം താൻ സിനിമ വിട്ടതൊടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ ചിത്ര സിനിമയിലെ സ്ഥിരം മുഖമായി മാറിയിരുന്നു. സിനിമയുമായുള്ള ബന്ധമൊക്കെ വിട്ടു പോയ താന്‍ ചിത്രയുടെ വിവാഹം കഴിഞ്ഞതൊക്കെ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഭാഗ്യശ്രീ പറയുന്നു. പിന്നീടൊരു വിവാഹത്തില്‍ വച്ചാണ് ചിത്ര അക്കയെ കാണുന്നതെന്നാണ് ഭാഗ്യശ്രീ ഓര്‍ക്കുന്നത്.
അന്ന് തന്നെ കണ്ടപ്പോൾ പഴയത് പോലെ ഒരുപാട് സംസാരിച്ചു, പിന്നീട് ഇടക്കൊക്കെ കണ്ടിരുന്നു. അതിനു ശേഷം വീണ്ടും ആ പഴയ സൗഹൃദം ശക്തമായി വന്നു. മാസത്തില്‍ രണ്ട് തവണയെങ്കിലും ചിത്ര അക്ക തന്നെ വിളിക്കുമായിരുന്നു. ’10 ദിവസം മുന്‍പേ വിളിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. മോളുടെ ജന്മദിനമായിരുന്നു എന്നും ആ ചിത്രങ്ങൾ എനിക്ക് അയച്ചുതരാമെന്നും പറഞ്ഞിരുന്നു. മോളെ പഠിപ്പിക്കുന്നതിന് കുറിച്ചും മകളുടെ ഭാവിയെക്കുറിച്ചുമാണ് ചിത്ര അക്ക അധികം സംസാരിക്കുക’. ഓണനാളിൽ ഈ വാർത്ത കേട്ടതും തലക്ക് അടി കിട്ടിയതുപോലെ താൻ ഇരുന്നു പോയെന്നും ഭാഗ്യശ്രീ പറയുന്നു.
ചിത്രയുടെ ജീവമാണ് ആ മകൾ, പക്ഷെ അവൾ മകള്‍ വളരെ ചെറുപ്പമാണെന്നും അമ്മയുടെ സ്‌നേഹവും വാത്സ്യവും പരിചരണവുമെല്ലാം വേണ്ട പ്രായമാണെന്നും ഭാഗ്യശ്രീ പറയുന്നുണ്ട്. മോളെ ഞാന്‍ ജന്മദിനത്തിന് വിളിച്ച് വിഷ് ചെയ്തതായിരുന്നു. വളരെ സന്തോഷത്തിലായിരുന്നു എല്ലാവരും അപ്പോള്‍. അധികം ആലോചിക്കാന്‍ കഴിയുന്നില്ല. ചിത്ര അക്കയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനും, ചിത്ര അക്കയുടെ മോള്‍ക്ക് നല്ലൊരു ഭാവിയും ഉണ്ടാവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. എന്നും ഭാഗ്യശ്രീ പറയുന്നു.
Leave a Reply