ആ നടന്റെ വളർച്ചയിൽ മമ്മൂട്ടി ഭയന്നിരുന്നു ! കാരണം അയാൾക്ക് അത്ര സൗന്ദര്യമായിരുന്നു ! തുറന്ന് പറ‍ഞ്ഞ് സംവിധായകൻ !

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്നും സിനിമ ലോകത്ത് തന്റെ താര രാജാവ് എന്ന സ്ഥാനം നിലനിർത്തി കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ഈ എഴുപതാമത് വയസിലും ഏതൊരു ചെറുപ്പക്കാരന്റെ യുവത്വത്തോടെ അദ്ദേഹം നിലകൊള്ളുന്നത് സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് മാത്രമാണ്. ഇപ്പോഴിതാ സംവിധായകനായ ഗാൽബെർട് ലോറൻസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഒരു സമയത്ത് മമ്മൂട്ടി ഒരു മറ്റൊരു നടനെ  വല്ലാതെ ഭയപ്പെട്ടിരുന്നു എന്നാണ്  അദ്ദേഹം പറയുന്നത്.

ഒരു സമയത്ത് സിനിമയിൽ സുന്ദര വില്ലൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടനായിരുന്നു ദേവൻ. തന്റെ സിനിമയിലേയ്ക്ക് നായകനെ കിട്ടതെ അന്വേഷിച്ച് നടക്കുന്ന സമയത്താണ് കൊടാമ്പക്കത്ത് വെച്ച് ദേവനെ ആദ്യമായി കാണുന്നത്. തെലുങ്കനാണെന്ന് വെച്ചാണ് ആദ്യം താൻ സംസാരിച്ചത്. പിന്നീട് അദ്ദേഹത്തോട് സംസാരിച്ചാണ് തന്റെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്.

 

അന്ന് അദ്ദേഹത്തിന്റെ പേര് മോഹൻ എന്നായിരുന്നു. ശേഷം സിനിമ ലോകത്ത് സജീവമായ ശേഷമാണ് ദേവൻ എന്നാക്കിയത്. ദേവൻ മലയാള സിനിമയിൽ സജീവമായി വന്ന സമയത്ത് മമ്മൂട്ടി ശാന്തികൃഷ്ണയുടെ ഭർത്താവിനോട് ദേവനെക്കുറിച്ച് പറ‍ഞ്ഞിരുന്നു. മമ്മൂട്ടിയുടെ ആ വാക്കുകൾ ഇങ്ങനെ,  പുതിയ ഒരാൾ കൂടി സിനിമയിൽ സജീവമാകുന്നുണ്ട് അത് തങ്ങൾക്ക് പ്രശ്നമാകുമോ എന്നും  മമ്മൂട്ടി വല്ലാതെ ഭയപ്പെട്ടിരുന്നു,   അദ്ദേഹത്തിന്റെ ആ വാക്കുകളിൽ അത് വ്യക്തമായിരുന്നു. കാരണം അത്ര ഭം​ഗിയായിരുന്നു അന്ന് ദേവനെ കാണാൻ. എന്നാൽ പിന്നീട് കൂടുതൽ തെലുങ്ക് ചിത്രങ്ങൽ കിട്ടി ദേവൻ തെലുങ്കിൽ അറിയപ്പെടുന്ന വില്ലനായി മാറുകയായിരുന്നുവെന്നും, ഒരുപക്ഷെ അദ്ദേഹം മലയാളത്തിൽ ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ ഇന്നൊരു സൂപ്പർ സ്റ്റാർ ആകുമായിരുന്നു എന്നും അ​ദ്ദേഹം എടുത്ത് പറയുന്നു.

അതുപോലെ കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കുറിച്ച് അടൂർ ഗോപാല കൃഷ്‌ണൻ പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി ഇത്രയും വലിയ സ്റ്റാർ ആയത് അദ്ദേഹത്തിന്റെ ഭാ,ഗ്യം മാത്രമല്ല അദ്ദേഹം മുടങ്ങാതെ കൃത്യമായി പാലിച്ചുപോരുന്ന വർക്കൗട്ടുകൾ . തന്റെ ശരീരവും സൗന്ദര്യവും സിനിമയ്ക്ക് ആവശ്യമാണ് എന്ന നല്ല ബോധത്തോടെ ക്രമീകരിക്കുന്ന ഭക്ഷണരീതി എന്നിവയെല്ലാം ഈ നടന്റെ മുതൽക്കൂട്ട് തന്നെയാണ്. ഇനി ലോകത്തിലെ എത്ര വമ്പന് കമ്പനിയുടെ പ്രൊഡക്ഷനായാലും മമ്മൂട്ടിക്ക് ആവശ്യമുള്ള ഭക്ഷണം പാചകം ചെയ്യാന് ഒരു ചെഫ് അയാളോടൊപ്പം കാണും എന്നും അടൂര് ഗോപാലകൃഷ്ണന് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *