സുരേഷ് ഗോപിക്ക് ഉർവശി ശാപം ഉപകാരമായി ! പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി ! ദേവൻ !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഇന്ന് ബിജെപി പാർട്ടിയുടെ സജീവ പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ഇന്ന് പ്രശസ്തനാണ്, അതോടൊപ്പം വിവാദങ്ങളും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമ പ്രവർത്തകരുമായി സുരേഷ് ഗോപിക്ക് ഉണ്ടായ പ്രശ്നങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും സിനിമ രാഷ്ട്രീയ രംഗത്തുനിന്നും പലരും എത്തിയിരുന്നു.

അത്തരത്തിൽ ഇപ്പോഴിതാ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് നടൻ ദേവൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത ദിവസത്തെ പ്രധാന വാർത്ത, സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതുജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല.

പ്രത്യേകിച്ചും മലയാളികളായ സ്ത്രീകളെ, ജാ,തി മ,ത രാഷ്ട്രീയ വ്യതാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല. ഇവിടെ ഇപ്പോൾ  ഉർവശി ശാപം ഉപകാരമായത്  സുരേഷ് ഗോപിക്കാണ്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതൽ ആരാധകരെയും, കൂടുതൽ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും, അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.

സുരേഷ് ഗോപിയെ പോലെ ഉള്ള ഒരു മനുഷ്യന് ഇപ്പോൾ എന്നെപോലെയുള്ള ഒരുത്തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും പത്തു നാൽപ്പതു വർഷത്തെ സ്നേഹിതൻ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലൻ കളിച്ച സിനിമ നടനെന്ന നിലയിലും, ‘അമ്മ’ എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും, ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അത് ഞാൻ ഇവിടെ സന്തോഷത്തോടെ രേഖപെടുത്തുന്നു എന്നും ദേവൻ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *