സുരേഷേട്ടനെ ഒന്ന് കെട്ടിപിടിച്ച് ഒരുവട്ടം അച്ഛാ എന്ന് വിളിക്കണം എന്നൊരു ആഗ്രഹമുണ്ട് ! ധന്യ പറയുന്നു
കുഞ്ഞിനേയും കൊണ്ട് ഗുരുവായൂർ അമ്പല നടയിൽ പൂ കച്ചവടം ചെയ്തു ശ്രദ്ധ നേടിയ ആളാണ് ധന്യ, ധന്യയുടെ വീഡിയോ വൈറലായി മാറിയതോടെ നടൻ സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് ആവിശ്യമായ പൂക്കളുടെ ഓർഡർ ധന്യക്ക് നൽകുകയായിരുന്നു. അദ്ദേഹം നേരിട്ട് ഗുരുവായൂരിൽ എത്തിയാണ് ധന്യയെ കണ്ടതും പൂവിന്റെ ഓർഡർ നൽകിയത്. ഇപ്പോഴിതാ മുല്ലപ്പൂവ് നൽകുമ്പോൾ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് ഒരുവട്ടംഅച്ഛാന്ന് വിളിക്കണമെന്ന് ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ധന്യയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
ധന്യയുടെ ആ വാക്കുകൾ ഇങ്ങനെ, പ്രണയ വിവാഹമായിരുന്നു എന്റേത്, അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛനെ കണ്ടിട്ട് രണ്ടര വർഷമായി. കല്യാണം കഴിഞ്ഞ ശേഷം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും, അച്ഛന്റെയടുത്ത് പോകുമ്പോൾ അച്ഛൻ എന്നോട് സംസാരിക്കാൻ കൂട്ടാക്കാറില്ല. സുരേഷേട്ടനെ കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാന്ന് വിളിച്ചോട്ടെയെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെയെന്ന് ഞാൻ ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ, നീ ചെയ്‌തോന്ന് ചേട്ടൻ പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ അടുത്തുവന്നപ്പോൾ എനിക്ക് ഒന്നിനും സാധിച്ചില്ല. ഇപ്പോഴും ഞാൻ പറയുന്നു, ആ മുല്ലപ്പൂവ് ഏൽപ്പിക്കുമ്പോൾ എനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാന്ന് ഒരുവട്ടം വിളിക്കണം എന്നത് വലിയൊരു ആഗ്രഹമാണ് എന്നും ധന്യ പറയുന്നു.
ധന്യക്ക് പൂക്കളുടെ ഓർഡർ നൽകിയിട്ട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, ധന്യക്ക് പൂവിന്റെ ഓർഡർ നൽകിയത് മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്ന് വിചാരിച്ചാണ്, ഞാൻ ധന്യക്ക് വെറുതെ കാശ് കൊടുക്കുന്നതല്ല. അതിൽ അവരുടെ അധ്വാനം വരും. ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണ്. പക്ഷെ അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ല. കുഞ്ഞിനെ നോക്കാൻ ആരുമില്ല. കുഞ്ഞിനെ വീട്ടിൽ അടച്ചിട്ട് ഇറങ്ങി എന്തെങ്കിലും സംഭവിച്ചാൻ ഇതേ സമൂഹം അവരെ കുറ്റം പറയില്ലേ സുരേഷ് ഗോപി ചോദിച്ചു..
ജീവിതമാർഗത്തിന് വേണ്ടി ഇറങ്ങുമ്പോൾ സ്വന്തം കുഞ്ഞിനെ കൂടി ഞെഞ്ചോട് ചേർക്കുമ്പോൾ എന്താണ് ഉത്തരവാദിത്വം എന്ന് കുഞ്ഞിന്റെ ചോരയിൽ ലയിച്ച് ചേരും. ഇത് കാണുന്ന ഒരുപാട് മക്കൾക്ക് അവരുടെ അമ്മമാരോടുള്ള സ്നേഹവും വർദ്ധിക്കും. സ്നേഹമാണ് മൂല്യ വർദ്ധിതമായി ജന ഹൃദയങ്ങളിൽ ഉണ്ടാകേണ്ടത്. സ്നേഹത്തിനുള്ള സന്ദേശമായിട്ടാണ് ഇത് കാണുന്നത് സുരേഷ് ഗോപി പറഞ്ഞു. മകളുടെ കല്യാണത്തിന് 200 മൂളം മുല്ലപ്പൂവും നൂറുളം പിച്ചിപ്പുവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധന്യയും പറഞ്ഞു.
Leave a Reply