മാമാങ്കം സിനിമയിൽ നല്ലൊരു വേഷം തന്നു, ചിത്രീകരണം പകുതി ആയപ്പോൾ എന്നെ ഒഴിവാക്കി ! അന്ന് ഞാൻ അ,ല,റിക്ക,ര,ഞ്ഞു, ഇത് ദൈവ നിശ്ചയം ! നടൻ ധ്രുവൻ പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപെട്ട നാടാണ് ധ്രുവന്‍. പേരുകേട്ടതാണ് അത്ര പരിചയം ഇല്ലെങ്കിലും സാനിയ അയ്യപ്പൻ നായികയായ ക്വീൻ എന്ന ചിത്രത്തിൽ നായകനായി എത്തിയ ധ്രുവൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  മമ്മൂട്ടിയും ഉണ്ണിമുകുന്ദനും അടങ്ങുന്ന വമ്പൻ താര നിര അണിനിരന്ന ചിത്രം മാമാങ്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രം തുടക്കം മുതൽ ചില പ്രശനങ്ങൾ നേരിട്ടിരുന്നു.

1999 മുതൽ മാമാങ്കം എന്ന ചിത്രത്തിന് വേണ്ടി  ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഈ ചിത്രത്തിന്റെ നിർമാതാവും സംവിധായകനും  മാറുകയും സംവിധാനം പിന്നീട്  എം പദ്മകുമാർ ചെയ്യുകയുമായിരുന്നു. ഈ സാഹചര്യത്തിൽ ആദ്യം പരിഗണിച്ച ധ്രുവനെയും ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കുക ആയിരുന്നു. ക്വീൻ എന്ന ചിത്രത്തിന് ശേഷം മറ്റൊരുപാട് അവസരങ്ങൾ വന്നിരുന്നു എങ്കിലും ഈ ചിത്രത്തിന് വേണ്ടി അതെല്ലാം ധ്രുവൻ ഒഴിവാക്കുക ആയിരുന്നു.

ഈ ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തതെന്ന് ധ്രുവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് തന്റെ ഏറ്റവും വലിയ വിഷമം ആയിരുന്നു മനസ് നിറയെ എന്നും ധ്രുവൻ പറയുന്നു. എന്നാല്‍, മാമാങ്കം സിനിമയുടെ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോള്‍ ഒഴിവാക്കപ്പെട്ടത് തന്നെ പഠിപ്പിച്ചത് വലിയൊരു പാഠമാണെന്ന് എന്നും ധ്രുവൻ പറയുന്നു.

ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ധ്രുവൻ പറഞ്ഞത് ഇങ്ങനെ,മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നു. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച്‌ കൂടുതല്‍ കാര്യം മനസിലായി. സിനിമ കിട്ടാതെ വന്നപ്പോള്‍ ബൈക്കില്‍ ഇരുന്ന് അലറി കരഞ്ഞതായും ധ്രുവന്‍ പറയുന്നു.

മാമാങ്കത്തില്‍ നിന്നും എന്നെ ഒഴിവാക്കിയെന്ന് പ്രൊഡക്ഷൻ കണ്‍ട്രോള്‍ വിളിച്ചു അറിയിച്ചത്, എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നും മറുപടി പറഞ്ഞില്ല എന്നും ധ്രുവൻ ഏറെ സങ്കടത്തോടെ പറയുന്നു, എന്നാൽ മലയാളത്തിൽ ഈ നടനെ ഒഴിവാക്കിയപ്പോൾ, തമിഴിൽ സൂപ്പർ സ്റ്റാർ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമയി’ എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്രമാണ് ധ്രുവനെ കാത്തിരുന്നത്. ഈ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി ആഗോള തലത്തിൽ ചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത് തീർച്ചയായും ധ്രുവന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരും എന്നു തന്നെയാണ് ആരാധകർ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *