നിങ്ങൾ ആരും കരുതുന്ന ആളല്ല അജിത്ത് ! ചാരിറ്റി ചെയ്യുന്നത് നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം ! വെളിപ്പെടുത്തൽ ചർച്ചയാകുന്നു !

‘തല’ എന്ന വിളിപ്പേരിൽ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ അജിത്ത് എന്നതിനുമപ്പുറം അദ്ദേഹം ഇന്ന്  ലോകമെങ്ങും ആരാധിക്കുന്ന സുപ്രീം സ്റ്റാറാണ്. ഒരു തലമുറയുടെ ആവേശമാണ്. ഇന്ന് അദ്ദേഹം എത്തിനിൽക്കുന്ന ഈ താര പദവിക്ക് പറയാൻ ഒരുപാട് കഷ്ടപ്പാടിന്റെ കഥയുണ്ട്.  എന്നാല്‍ സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ അജിത്ത് ഇന്റസ്ട്രി കീഴടക്കിയത് ഒരു വലിയ കഥയാണ്. അതിനിടയില്‍ പല അപമാനങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിപരീത സാഹചര്യങ്ങളെയും മറി കടന്നാണ് ഇന്ന് കാണുന്ന നിലയിലേക്ക് അജിത്ത് എത്തിയത്.

എന്നാൽ ഈ അടുത്തിടെയായി അദ്ദേഹം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. സിനിമ രംഗത്ത് ഉണ്ടായിരുന്ന പലരും അദ്ദേഹത്തെ കുറിച്ച് പല തുറന്ന് പറച്ചിലും നടത്തി. അടുത്തിടെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ കോബ്ര ആരോഗ്യ പരമായി മോശമായി ആശുപത്രിയിൽ കിടക്കവേ മറ്റു താരങ്ങൾ എല്ലാവരും വിളിച്ച് തിരക്കുകയും തന്നെ സഹായിക്കുകയും ചെയ്തിരുന്നു എന്നും എന്നാൽ അജിത്ത് മാത്രം ഒന്ന് തിരക്കിയത് പോലുമില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതിനു പിന്നാലെ തമിഴിലെ പ്രശസ്ത നിർമ്മാതാവ് നടനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അജിത് പണം വാങ്ങി തന്നെ വഞ്ചിച്ചുവെന്നും നിർമ്മാതാവ് മാണിക്കം നാരായണൻ ആരോപിക്കുന്നു. 1995ൽ ലക്ഷങ്ങൾ വാങ്ങി അഭിനയിക്കാം എന്ന് ഉറപ്പു നൽകി പിന്നീട് അഭിനയിച്ചില്ലെന്നും മാണിക്കം നാരായണൻ പറയുന്നു. സിനിമയിൽ നിന്ന് യാതൊരു കാരണവുമില്ലാതെ പിൻമാറുകയും പിന്നീട് കൊടുത്ത പണം പോലും തനിക്ക് തരികയോ ചെയ്തില്ലെന്നും മാണിക്കം പറഞ്ഞു. അജിത്ത് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും അഭിനയിക്കുകയാണ്, ആദ്യം നല്ലൊരു മനുഷ്യനാകണമെന്നും മാണിക്കം നാരായണൻ പറഞ്ഞു.

അതുമാത്രമല്ല നിങ്ങൾ ആരും ഉദ്ദേശിക്കുന്ന ആളാണ് അയാൾ, അയാൾ ഈ മുഖത്ത് അണിഞ്ഞിരിക്കുന്നത് ഒരു മുഖംമൂടിയാണ്. തന്നെ കുറിച്ച് പൊക്കി പറഞ്ഞ് എഴുതാൻ വേണ്ടി അയാൾ മദ്യമങ്ങൾക്ക് പണം നൽകുന്നുണ്ട്, അങ്ങനെ പണം കൊടുത്ത് എഴുതി വരുന്ന വാർത്തയാണ് നിങ്ങൾ അയാളെ കുറിച്ച് വായിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. അതുകൂടാതെ ഇപ്പോഴിതാ തമിഴിലെ നടൻ ടെലഫോണ്‍ രാജു പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. അജിത്തും നടൻ വടിവേലുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

വാക്കുകൾ ഇങ്ങനെ, രാജാ എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ചാണ് അഭിനയിച്ചത്, അതിൽ അജിത്തിനേക്കാൾ സീനിയർ ആയ വടിവേലു അജിത്തിനെ വാടാ.. പോടാ എന്നൊക്കെ വിളിച്ചത് അജിത്തിന് ഇഷ്ടപ്പെട്ടില്ല, അജിത് പരാതികൾ പറഞ്ഞെങ്കിലും വടിവേലു ആ വിളി തുടർന്നു.. ശേഷം ഇതോടെ വടിവേലുവിനൊപ്പം അഭിനയിക്കുന്നത് അജിത്ത് ഒഴിവാക്കാന്‍ തുടങ്ങിയെന്നാണ് രാജ് പറയുന്നത്. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളിലൊന്നും ഇരുവരും ഒരുമിച്ചിട്ടില്ല. അജിത്ത് ബോധപൂര്‍വ്വം വടിവേലുവിനെ ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം പബ്ലിസിറ്റിയുടെ കാര്യത്തില്‍ അജിത്ത് രാജാവാണെന്നാണ് രാജ് പറയുന്നത്. മറ്റുള്ളവര്‍ അറിയാന്‍ വേണ്ടി മാത്രമാണ് അജിത്ത് ചാരിറ്റി പ്രവര്‍ത്തനകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *