മലയാളത്തിലെ എന്റെ ഇഷ്ട നടൻ കൂടിയായ ആ പ്രഗത്ഭ നടനെ അച്ഛൻ ഇടക്കിടക്ക് പണികൊടുക്കുന്നത് എനിക്കിഷ്ടമല്ല ! വിനീത് ശ്രീനിവാസൻ പറയുന്നു !

മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്.  ശ്രീനിവാസൻ ഒരു നടൻ എന്നതിലുപരി മലയാള സിനമയിൽ വിലമതിക്കാനാകാത്ത ഒരുപാട് സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ്. സ്വന്തം രചനകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം. ശ്രീനിവാസന്റെ രചനയിൽ പിറന്ന ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ.

നടന്റെ രണ്ടു മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്. മൂത്തമകൾ വിനീത് ഇന്ന് ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധയകാൻ എന്നെ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച ആളാണ്. അതുപോലെ  ധ്യാനും ഇന്ന് തിരക്കുള്ള യുവ നടനും, സംവിധയകനുമാണ്. ഇപ്പോൾ ഇവരുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

അതിൽ ധ്യാൻ തനിക്ക് നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാന്‍ പറയുന്നുണ്ട്. പക്ഷെ  പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നു പറയുന്നതും പിന്നെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തി. വിനീത് തന്നോട് ‘മീര ജാസ്മിന്‍ നിന്റെ ഏട്ടത്തിയമ്മ ആയി വന്നാല്‍ കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചെന്ന് ധ്യാൻ പറയുന്നതെല്ലാം ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്.

എന്നാൽ അതിനൊപ്പം വിനീത് അച്ഛൻ ശ്രീനിവാസനെ കുറിച്ച് പറയുന്ന മറ്റൊരു കാര്യവും ഏറെ ശ്രദ്ധനേടുകയാണ്, അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എങ്കിലും, താൻ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ ഒരു നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട് എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ്. താൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നുള്ള ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് ഉദാഹരണ സഹിതം തിരിച്ചടിക്കുന്നുണ്ട്.

ഇതിൽ വിനീത് പറയുന്ന അദ്ദേഹത്തിന്റെ ഈ പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇടക്കാലത്തു മോഹൻലാലിനെ ആവശ്യത്തിനും അനാവശ്യത്തിനും ശ്രീനിവാസൻ കളിയാക്കി എന്നും വ്യക്തിഹത്യ വരെ നടത്തുന്ന രീതിയിൽ സിനിമ രചിച്ചു എന്നും ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ ആസ്വാദകരുടെ ഇടയിലും ഉയർന്നു വന്നിരുന്നു. ഏതായാലും ഇപ്പോൾ വന്ന ഈ ശ്രീനിവാസൻ ഫാമിലിയുടെ വീഡിയോ ട്രോളന്മാർ വരെ ആഘോഷമാക്കി കഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *