‘അന്ന് അയാളെ ആ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് വാശി പിടിച്ചു’ അവസാനം പുറത്തായത് ദിലീപും ! സംവിധായകൻ വിനയന്റെ കുറിപ്പ് വൈറലാകുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ വിജയക്കൊടി പാറിച്ച സിനിമ ആയിരുന്നു ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍. ഈ ചിത്രത്തിലൂടെയാണ് ജയസൂര്യ എന്ന നടന്റെ കരിയർ തുടങ്ങുന്നത്. എന്നാൽ അന്ന് ആ കഥാപത്രം ചെയ്യേണ്ടിയിരുന്നത് നടൻ ദിലീപ് ആയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ ചെറിയൊരു പിടിവാശി കാരണമാണ് അതിൽ നായകനായി ജയസൂര്യ എത്തുന്നത്, അതിന്റെ പിന്നെ കാരണവും സാഹചര്യവും ഇപ്പോൾ സംവിധായകൻ വിനയൻ തുറന്ന് പറഞ്ഞിരിക്കുകയാണ്…
ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്രീ കലൂര്‍ ഡെന്നീസ് ആയിരുന്നു. അന്ന് ദിലീപ് പഞ്ചാബി ഹൗസ്, ഈ പുഴയും കടന്ന് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കഴിഞ്ഞു നിൽക്കുന്ന നടൻ ആയതുകൊണ്ടും ആ ഊമ കഥാപാത്രം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത് ദിലീപിനെ ആയിരുന്നു, അങ്ങനെ ഒരു ലക്ഷം രൂപ അഡ്വാന്‍സായി പി കെ ആര്‍ പിള്ള കൊടുക്കുകയും ചെയ്തു. അതിനു ശേഷമാണ് തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂര്‍ ഡെന്നീസാണന്ന വാര്‍ത്ത ശ്രീ ദിലീപ് അറിയുന്നത്.
അങ്ങനെ ഒരു ദിവസം ദിലീപും ഒപ്പം ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അവർ പാലാരിവട്ടത്തുള്ള എന്റെ വീട്ടില്‍ നേരിട്ടെത്തി എന്നാൽ സംസാരത്തിനിടയിൽ ദിലീപ് പറഞ്ഞു സിനിമയുടെ നല്ല കഥയാണന്നും പക്ഷേ അതിന്റെ തിരക്കഥ കലൂര്‍ ഡെന്നീസെഴുതിയാല്‍ ശരിയാകില്ലന്നും അദ്ദേഹം ഇതിനുമുമ്പ് എഴുതിയ ചില സിനിമകൾ പരാജയം ആയിരുന്നു അതുകൊണ്ട് തിരക്കഥ വേറെ ആരെയെങ്കിലും കൊണ്ട് എഴുതിച്ചാൽ മതി എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു…
ആ സമയത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാന്‍ ദിലീപിനെ ഓർമിപ്പിച്ചു, പിന്നെ സിനിമ പരിചയപെടുന്നത് അത് വിധിയാണ് ദിലീപിന്റെയും സിനിമകൾ പൊട്ടുന്നുണ്ടല്ലോ എന്നൊക്കെ ഞാനും പറഞ്ഞു പക്ഷെ അയാൾ ആ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു, അവസാനം സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു ദിലീപേ.. ഇതെന്റെ സിനിമയാണ്. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്. പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടില്‍ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല എന്ന് പിന്നെ ഇനി ഞാൻ ഒരു കാര്യം പറയാം ദിലീപ് എന്നാൽ ഇതിൽ ഇനി അഭിനയിക്കണ്ട എന്ന്…
അപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെഞാനല്ലാതെ ഇത് വേറെ ആരും ചെയ്യുമെന്ന് അത് ശരിയയായിരുന്നു.. പക്ഷെ എന്റെ മനസ് ആ തീരുമാനത്തിൽ ഉറച്ചു നിന്നും അങ്ങനെ അഡ്വാന്‍സ് തിരികെ വാങ്ങിച്ചു.. പിന്നെ ഞാൻ ഒരു ദിവസം ടിവി കണ്ടപ്പോൾ എ സി വി യില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ഒരു വെളുത്ത മെലിഞ്ഞ ചെറുപ്പക്കാരൻ എന്റെ കണ്ണിൽ ഉടക്കി.. ഞാൻ അവനെ വിളിപ്പിച്ചു. മിമിക്രികാലാകാരൻ ആണെന്നറിഞ്ഞപ്പോൾ ഞാൻ അത് ഉറപ്പിച്ചു..
അവസരങ്ങള്‍ ചോദിച്ച് അലയുന്ന തനിക്ക് ഈ സിനിമ കിട്ടിയാൽ അത് തന്റെ മിമിക്രിയില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന ജയന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പിന്നെ ഒട്ടും ആലോചിച്ചില്ല, അതുമാത്രവുമല്ല തങ്ങളുടെ മകന്‍ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംഷയോടും അതിലേറെ പ്രാര്‍ത്ഥനയോടും കൂടി നിറകണ്ണുകളോടെ എന്നേ വന്നു കണ്ട് ചോദിച്ച ജയസുര്യയുടെ സ്നേഹ നിധികളായ മാതാപിതാക്കളും അതിനൊരു കാരണമായിരുന്നു, ആ ചിത്രത്തിന്റെ വിജയവും അതിനു ശേഷം ജയസൂര്യ കാണിച്ച അര്‍പ്പണ ബോധവും പരിശ്രമവും ഒക്കെ ജയനെ വലിയ നിലയില്‍ എത്തിച്ചതെന്നും ഒപ്പം ആ അച്ഛന്റെയും അമ്മയുടെയും പ്രാർഥനയുടെ ഫലവുമാകാം എന്നും അദ്ദേഹം പറയുന്നു…
Leave a Reply