അത് കൈമാറി എന്റെ കൈകളെത്തി ! ഞാനത് ഇന്നുവരെയും പൊന്നുപോലെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് ! ഇനി അത് അടുത്ത ആൾക്ക് കൈമാറും ! കാവ്യാ മാധവൻ പറയുന്നു !
മലയാളികളുടെ ഇഷ്ട നായികയാണ് കാവ്യാ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ തുടക്കം കുറിച്ച കാവ്യാ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് കാവ്യാ, ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന കാവ്യ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല, പക്ഷെ കാവ്യയുടെ ഫാൻസ് പേജുകളും ഗ്രൂപ്പുകളും വളരെ ആക്റ്റീവാണ്. അതിൽ കാവ്യയുടെ വിശേഷങ്ങളും പുതിയ വാർത്തകളും ഓരോ കൊച്ചു സന്തോഷങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.
ഈ മാസം ഇരുപത്തിനാണ് കാവ്യാ ദിലീപ് ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ മകളുടെ ജന്മദിനം. ദിലീപ് കാവ്യാ ഫാൻസ് പേജുകൾ ആഘോഷങ്ങൾ നേരത്തെ തുടങ്ങി കഴിഞ്ഞു. കാവ്യയുടെ ഓരോ പഴയ അഭിമുഖങ്ങളും കാവ്യാ പറഞ്ഞ ഓരോ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്, അത്തരത്തിൽ ഇപ്പോൾ കാവ്യ പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
കാവ്യയെ അടുത്തറിയുന്നവർക്ക് താരത്തിന്റെ ആ രസകരമായ ഇരട്ടപ്പേരും അറിയാം. ‘കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരി’. കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിലെ ഉർവശി അവതരിപ്പിച്ച കഥാപാത്രമായ ഹൃദയകുമാരി ആയിട്ടാണ് കാവ്യയെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കാറുള്ളത്. ചെറുപ്പത്തിൽ താൻ ഉപയോഗിച്ച സാധനങ്ങൾ എണ്ണി എണ്ണി പറയുന്ന ഹൃദയകുമാരിയെ സിനിമ പ്രേമികൾ മറക്കാൻ ഇടയില്ല. അത്തരത്തിൽ ഒരു സ്വഭാവം കാവ്യക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് രസകരമായ ആ പേര് കാവ്യക്ക് ലഭിച്ചത്.
തനിക്ക് കൗതുകം തോന്നുന്ന എല്ലാ വസ്തുക്കളും കാവ്യ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മുൻപൊരിക്കൽ റിമി ടോമി തനിക്ക് നൽകിയ സമ്മാനമായ കൂളിംഗ് ഗ്ലാസിനെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. അമേരിക്കൻ ട്രിപ്പിനിടയിൽ ആണ് റിമി, കാവ്യയുടെ പിണക്കം മാറ്റാനായി വില കൂടിയ ഒരു കൂളിംഗ് ഗ്ലാസ് സമ്മാനം നൽകുന്നത്. അതിപ്പോഴും താൻ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന് കാവ്യ പറഞ്ഞിരുന്നു. ഈ സാധനങ്ങളെല്ലാം നടി സൂക്ഷിച്ച് വെക്കുന്ന ഒരു പെട്ടി ഉണ്ട്. ആ പെട്ടി താൻ മ രിക്കുമ്പോൾ കൂടെ വച്ച് വേണം ക ത്തി ക്കാൻ എന്ന് കാവ്യ പറയുന്നുണ്ട്. ആദ്യത്തെ സ്റ്റേറ്റ് അവാർഡ് മുതൽ, അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെയും നിധിപോലെ കാവ്യ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂം ബോട്ടിൽ. കാവ്യയെ കുറിച്ചുവന്ന അഭിമുഖങ്ങൾ വാർത്തകൾ, ഒപ്പം സന്തോഷങ്ങൾ നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ കോർത്തിണക്കിയ ബുക്കുകൾ, ക്‌ളാസ്സ്മേറ്റ്സ് സിനിമയുടെ ലോക്കേഷനിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശേഖരത്തിലേക്ക് ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂട്, കാവ്യക്ക് ഒരു വയസ്സുള്ളപ്പോൾ കാവ്യയുടെ അമ്മ തുന്നിയ ഒരു ഉടുപ്പ്.
ആ ഉടുപ്പ് തനിക്ക് വളരെ പ്രിയപ്പെട്ടതാണ് തയ്യൽ പഠിച്ചിട്ടില്ലാത്ത അമ്മ കൈകൊണ്ട് തുന്നി തന്ന ഉടുപ്പ് തനിക്കൊരു മകൾ ഉണ്ടാകുമ്പോൾ അവൾക്ക് കൊടുക്കാൻ എടുത്ത് വെച്ചിരിക്കുകയാണ് എന്ന് കാവ്യാ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു, ആ ഉടുപ്പ് ഇപ്പോൾ ,മഹാലക്ഷ്മിക്ക് നൽകിയോ എന്ന് ചോദിക്കുകയാണ് ആരാധകർ. ജന്മദിനത്തിൽ മാമാട്ടിക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമതായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. മമ്മട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ദിലീപിന്റെ വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്..
Leave a Reply