ഇയാൾ എന്താണ് ! ജീവിതത്തിൽ നിന്നും ഞാൻ അയാളെ ഡിലീറ്റ് ചെയ്തു ! മണിക്കുട്ടനെ കുറിച്ച് ഡിംപൽ ഭാൽ ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ബിഗ്‌ബോസ് എന്ന ഷോ ആദ്യമൊക്കെ മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല എങ്കിലും ഇപ്പോൾ നാലാം സീസൺ വരെ എത്തിനിൽക്കുന്ന ഷോ പ്രേക്ഷക ലക്ഷങ്ങളുടെ പിന്തുണ ഒന്ന് കൊണ്ടുമാത്രമാണ്, സീസൺ ഫൈവ് ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.   സീസൺ ത്രീയിൽ വിജയ് ആയത് നടൻ മണിക്കുട്ടൻ ആയിരുന്നു. എന്നാൽ ആ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന മറ്റൊരു മത്സരാർത്ഥി ആയിരുന്നു ഡിംപൽ ഭാൽ.  ആരാധകർ ഏറെ ഉണ്ടായിരുന്ന ഒരാളായിരുന്നു ഡിംപൽ. എന്നാൽ തന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്ന ഡിംപൽ പക്ഷെ തിരികെ എത്തുകയും ചെയ്തിരുന്നു. ഏറെ വിജയ സാധ്യത ഉണ്ടായിരുന്ന ഒരാളുകൂടി ആയിരുന്നു  ഡിംപൽ.

ഡിംപലും മണികുട്ടനും തമ്മിലുള്ള സൗഹൃദം അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇവർ പക്ഷെ ഷോയ്ക്ക് പുറത്ത് വന്ന ശേഷം ആ സൗഹൃദത്തെ കുറിച്ച് ഒന്നും പറഞ്ഞ് കേട്ടിരുനില്ല. ഇതിനെ കുറിച്ച് ഇവർ ഇരുവരും  ഒന്നും സംസാരിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോഴതാ ഡിംപൽ മണിക്കുട്ടനെ  കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപൽ ഇതിനെ കുറിച്ച് സംസാരിച്ചത്.

ഡിംപലിന്റെ വാക്കുകൾ ഇങ്ങനെ, നമുക്കെല്ലാവർക്കും അഭിനയമറിയില്ല, പക്ഷേ ജീവിതത്തിൽ നമ്മളെല്ലാവരും ആർട്ടിസ്റ്റാണ്. പക്ഷേ ഇയാൾ എന്താണ്… ജീവിതം സിനിമയല്ല ഭായ്. എനിക്ക് സഹതാപമാണ് തോന്നുന്നത്, ഇങ്ങനെയുള്ള മനുഷ്യരോട്. നമ്മൾ നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ മറ്റുള്ളവരെ ഫൂളാക്കി ജീവിക്കുന്നത് അത് വേറൊരു മൈൻഡാണ്. കമ്പ്യൂട്ടറിൽ നിന്നും നമ്മള്‍ ചിലതൊക്കെ ഡിലീറ്റ് ചെയ്താലും അത് റീസൈക്കിള്‍ ബിന്നില്‍ പോയി കിടക്കും, എന്നെ സംബന്ധിച്ച് ഈ മനുഷ്യൻ ആ റീസൈക്കിൾ ബിന്നിൽ നിന്നുപോലും ഞാൻ കളഞ്ഞയാളാണ്…

എന്നാൽ താരത്തിന്റെ ഈ മറുപടി കേട്ട അവതാരക “ജീവിതത്തിൽ നിന്നും കളഞ്ഞതാണല്ലേ?” എന്ന ചോദ്യത്തിന് അതെ എന്നാണ് ഡിംപൽ മറുപടി പറഞ്ഞത്. എന്നാൽ ഇവർക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. മണികുട്ടന് ബിഗ്‌ബോസിൽ നിന്നും സമ്മാനമായി ഫ്ലാറ്റ് ലഭിച്ചിരുന്നു. സ്വന്തമായി ഒരു വീട് ഇല്ലാതിരുന്ന താരത്തിന് അത് വലിയൊരു ആശ്വാസം ആയിരുന്നു.
 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *