
‘എന്നെ പിന്നെ ആരും വിളിച്ചില്ല’ ! ഫ്ളാറ്റിനെ കുറിച്ച് ഒന്നും പറഞ്ഞതുമില്ല ! ഞാനാണ് ജയിച്ചത് എന്ന് ഏഷ്യാനെറ്റ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ! മണിക്കുട്ടൻ പറയുന്നു !
മലയാളികളുടെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും കൂടുതൽ ജനശ്രദ്ധ നേടിയ പരിപാടികളിൽ ഒന്നായിരുന്നു ബിഗ് ബോസ്, സീസൺ ഒന്നിനിയെയും രണ്ടിനെയും അപേക്ഷിച്ച് ഒരുപാട് വിജയകരമായത് സീസൺ ത്രീ തന്നെയാണ്, കാരണം കൂടുതലും പുതുമുഖങ്ങൾ ആയിരുന്നു ഇതിൽ എത്തിയിരുന്നത് അതുകൊണ്ട് തന്നെ പിന്നീട് അവരാണ് ഷോയിലെ താരങ്ങളായി മാറിയതും. തുടക്കം മുതൽ ഏവരുടെയും ഇഷ്ട താരമാണ് നടൻ മണിക്കുട്ടൻ. സീരിയലിൽ കൂടി അഭിനയ രംഗത്ത് എത്തിയ മണിക്കുട്ടൻ പിന്നീട് സിനിമ രംഗത്തും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.
ബിഗ് ബോസിൽ മണികുട്ടന്റെ സാനിധ്യം ആരാധകരെ കൂടുതൽ ആവേശത്തിൽ ആക്കിയിരുന്നു. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച താരമായിരുന്നു മണിക്കുട്ടൻ, സ്വന്തമായി ഒരു വീട് ഇല്ലാത്തതുകൊണ്ട് വാടക വീട്ടിൽ ആയിരുന്നു താരവും അച്ഛനും അമ്മയും താമസിച്ചിരുന്നത്, ഈ കാരണത്താൽ തന്നെ വിവാഹം പോലും കഴിക്കാതെ തന്റെ സ്വപനത്തിനു വേണ്ടിയുള്ള ശ്രമത്തിനിടയിലാണ് ഒരു കച്ചി തുരുമ്പുപോലെ ബിഗ് ബോസിൽ എത്തുന്നത്.
അതിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത മണിക്കുട്ടൻ പ്രേക്ഷകരുടെ ഇഷ്ടം പോലെ തന്നെ വിജയ് ആകുകയും ചെയ്തു, സമ്മാനമായ ഫ്ലാറ്റ് മണികുട്ടന് ലഭിക്കുകയും ചെയ്തിരുന്നു, ശേഷം താരത്തിനോട് എല്ലാവരും ചോദിച്ചിരുന്നു, ഫ്ലാറ്റ് കിട്ടിയോ താമസം മാറിയോ എന്നൊക്കെ, എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാർഥിയും നടനുമായ അനൂപ് കൃഷ്‌ണൻ മണികുട്ടന്റെ വീട്ടിൽ എത്തിയിരുന്നു. ഇത് ലൈവ് വീഡിയോയിലൂടെ കാണിച്ച മണിക്കുട്ടൻ ആ വിഡിയോയിൽ പറയുന്നുണ്ട്, അനൂപ് ഇവിടെ രണ്ടു മൂന്ന് ഫ്ലാറ്റ് അന്വേഷിച്ച് പോയതായും തമാശ രൂപേനെ മണിക്കുട്ടൻ പറയുന്നു.

കൂടാതെ, അളിയാ ഞാനൊരു സംശയം പറയട്ടെ.. ഞാനാണ് വിജയിച്ചത് എന്ന് അവർ അറിഞ്ഞിട്ടില്ല എന്ന് തോനുന്നു, കാരണം പിന്നെ ഏഷ്യാനെറ്റിൽ നിന്നും ആരും തന്നെ വിളിച്ചില്ല നീ പോകുന്ന വഴി ഒന്ന് അവിടെ കേറി എന്റെ കാര്യം പറഞ്ഞേക്കണേ എന്നും രസകരമായി മണിക്കുട്ടൻ അനൂപിനോട് പറയുന്നുണ്ട്. സംഭവം വൈറലായതോടെ മണിക്കൂറുകൾക് ശേഷം നടൻ വീണ്ടും ഒരു പോസ്റ്റ് ഇട്ടു, അതിൽ താരം പറയുന്നത് ഇങ്ങനെ, എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്.
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട് ഞാൻ ആ സന്തോഷ വാർത്ത പറയുകയാണ്, എന്നെ കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്നും വിളിച്ചിരുന്നു, ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും. എന്നും എല്ലാവരോടും വീണ്ടും നന്ദി പറയുന്നു എന്നും മണിക്കുട്ടൻ പറയുന്നു.. ഏതായാലും തമാശ രൂപത്തിൽ ആയാലും മണിക്കുട്ടൻ പ്രതികരിച്ചതെന്ത്കൊണ്ടാണ് ഇത്ര പെട്ടന്ന് കാര്യം നടന്നത് എന്നാണ് ആരാധകർ പറയുന്നത്..
Leave a Reply