‘ഞാൻ മൂലം ജീവിതം നശിച്ച കുറെ പേർ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു’ !! സൂര്യയുടെ വാക്കുകൾ ചർച്ചയാകുന്നു !!
ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സൂര്യ, തുടക്കം മുതൽ മണികുട്ടനുമായുള്ള പ്രണയവും ഷോയിൽ ഒറ്റക്കുള്ള സംസാരവും കരച്ചിലും ഇതൊക്കെ സൂര്യയെ മറ്റു മത്സരാർഥികളിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു. താരത്തിന് നിരവധി ആരധകരും അതിനോടൊപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു..
ഇപ്പോൾ ഷോ അവസാനിച്ചിരിക്കുയാണ്. എങ്കിലും ബിഗ് ബോസ് ആരാധകർ മത്സരാർത്ഥികളെ വിടാതെ പിന്തുടർന്നിരിക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ ആരാധകകർ സൂര്യയുടെ പുറകെയാണ്, മണികുട്ടനോടുള്ള സൂര്യയുടെ ഇഷ്ടം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന്റെ പേരിൽ അവർ ഒരുപാട് വിമർശങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ട്..
സമൂഹ മാധ്യമങ്ങൾ വഴിയാണ് കൂടുതലായും സൂര്യ ക്രൂശിക്ക പെട്ടിരുന്നത്, ഇത് അതിരു കടക്കുന്നു എന്ന് കരുതിയപ്പോൾ കുറച്ചു ദിവസം സോഷ്യൽ മീഡിയയിൽ നിന്നും സൂര്യ വിട്ടുനിന്നിരുന്നു തിരിച്ചു വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ് താരം. കഴിഞ്ഞ ദിവസം സൂര്യ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
തനിക്ക് തന്റെ മനസിൽ തോന്നുന്നത് കുത്തികുറിക്കുകയാണെന്ന് പറയുന്ന പോസ്റ്റിൽ സൈബർ അറ്റാക്ക് നടത്തുന്നവർ ഓർക്കുക അവർക്കുമൊരു കുടുംബമുണ്ടെന്നു അവരുടെ അമ്മയും പെങ്ങളും പെണ്മക്കളും ഈ സമൂഹത്തിൽതന്നെയാണ് ജീവിക്കുന്നതെന്നും സൂര്യ പറയുന്നു. ഫ്രഷ്റൈറ്റേഴ്സ് ഒരു അവലോകനം അച്ഛനും അമ്മയും നല്ലതുപഠിപ്പിച്ചില്ല പഠിപ്പിക്കാൻ ശ്രമിപ്പിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തിത്തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തിനോവിക്കാൻ തുടങ്ങി എന്നെപോലെ കുറേപ്പേരുണ്ടെന്ന് കണ്ടത് ന്റെ കമന്റ് കുറേപേർ വന്നുഇഷ്ടപ്പെട്ടുയെന്ന് പറഞ്ഞപ്പോഴാണ്.
പിന്നെ എനിക്ക് അതൊരു ഹരമായി തലങ്ങും വിലങ്ങും എല്ലാവരെയും വേദനിപ്പിച്ച് രസം കണ്ടെത്തി ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ഈ ഒരു കാര്യത്തിനെ പൈസവരെ ഉണ്ടാകാമെന്ന് മനസിലായി. പിന്നെ കൂലിക്കായി എല്ലാവരെയും ചീത്തവിളിക്കൽ മനസ്സിനെന്താ സുഖം. ഇതെല്ലാം കഴിഞ്ഞ് കിടന്നുറങ്ങുമ്പോൾ പക്ഷെ ഞാൻ അറിഞ്ഞില്ല എന്നേപ്പോലുള്ള മറ്റൊരുത്തൻ ന്റെ പെങ്ങളുടെ മാനം വെച്ച് അവൾക്കെതിരെ ഇതേ രീതിയിൽ പടവെട്ടാൻ തുടങ്ങിയെന്ന്.. അറിഞ്ഞപ്പോഴേക്കുമെല്ലാം കൈവിട്ടുപോയി എ ന്റെ പെങ്ങളൾ ഒരു മുഴം കയറിൽ തൂങ്ങിയാടുന്നത് ഞാൻ കണ്ടു. ഞാൻ മൂലം ജീവിതം നശിച്ച കുറെ പേർ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.
ഇതായിരുന്നു താരത്തിന്റെ പ്രധിഷേധ വാക്കുകൾ. ബിഗ് ബോസ് കഴിഞ്ഞു ഇനി വ്യക്തിപരമായി ആരെയും വേദനിപ്പിക്കരുത് എന്ന് പറഞ്ഞുകൊണ്ട് മറ്റു താരങ്ങളും രംഗത്ത് വന്നിരുന്നു, സൂര്യക്ക് പിന്തുണയുമായി മണികുട്ടനും, കിടിലം ഫിറോസും എത്തിയിരുന്നു. ബിഗ് ബോസിൻെറ വിജയ് ആരാകും എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ വോട്ടിങ് പൂർത്തിയാക്കി ഇനി ഫല പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് ചാനൽ ഇതിവൃത്തങ്ങൾ പറയുന്നത്..
Leave a Reply