എന്റെ സ്വപ്‌നം എന്നത് പഠിച്ച് ഒരു ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കുക എന്നതായിരുന്നു ! കഷ്ടപ്പാടുള്ള കുടുംബമാണ് എന്റേത് ! മണിക്കുട്ടൻ പറയുന്നു !

സീരിയൽ രംഗത്ത് കൂടി വന്ന് സിനിമയിൽ നായകനായി തിളങ്ങിയ ആളാണ് നടൻ മണിക്കുട്ടൻ. പക്ഷെ തന്റെ നായക സ്ഥാനം നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷം ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ തുടർന്നു. എന്നാൽ മണികുട്ടന്റെ ജീവിതത്തിൽ വഴിത്തിരിവായത് ബിഗ് ബോസ് ഷോ ആയിരുന്നു. ബിഗ് ബോസ് സീസൺ 3യിൽ വിന്നർ ആയത് മണിക്കുട്ടൻ ആയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മണികുട്ടൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു നടനാവുക എന്ന ആ​ഗ്രഹം എനിക്ക് ഉണ്ടായിരുന്നില്ല. ഞാനെന്റെ വീട്ടിൽ നിന്നല്ല പഠിച്ചത്. എനിക്കൊരു സ്പോൺസർ ഉണ്ടായിരുന്നു. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന ഒരു ഫാൻമിയാണ് എന്റേത്. എന്റെ രണ്ട് ചേച്ചിമാർക്ക് ശേഷമുള്ള മകനാണ് ഞാൻ’ ‘അവരുടെ ഏറ്റവും വലിയ പ്രതീക്ഷയും എന്നിലായിരുന്നു. ഇവനൊരു ജോലി കിട്ടുക. അതിലൂടെ ജീവിതം മുന്നോട്ട് പോവുക എന്നതായിരുന്നു. സിനിമയിലും സീരിയലിലും എന്തോ ഭാ​ഗ്യം കൊണ്ടും ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടും എത്തിപ്പറ്റി.

എന്നാൽ അത് ഒന്നും കിട്ടാതെ ആയപ്പോൾ ഞാൻ ചിന്തിച്ചു, പഠിച്ച് ജോലി വാങ്ങാം എന്ന്, കാരണം സമയം പോയ്‌കൊണ്ടിരിക്കുകയാണ്, എന്റെ സ്വപ്നം എന്നത് ജോലി നേടി അച്ഛനെയും അമ്മയെയും നോക്കുക എന്നതായിരുന്നു. സിനിമാ ഫീൽഡിന് വരുന്നതിനിടെ അച്ഛന് കെഎസ്ആർടിസിയിൽ ജോലി കിട്ടി. അത് ആശ്വാസം ആയിരുന്നു. പണ്ടൊക്കെ അച്ഛനും അമ്മയെയും ഒക്കെ ഏതെങ്കിലും ഒരു ഫങ്ഷന് പോകുമ്പോൾ ആരും മൈൻഡ് ചെയ്യാറു പോലുമില്ലായിരുന്നു. ഞാൻ ഇൻഡസ്ട്രിയെത്തിയ ശേഷം അവരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും എന്ന് പറഞ്ഞ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.

അങ്ങനെ അച്ഛനും അമ്മയും എന്നോട് പറഞ്ഞു, കുറച്ച് കഷ്ടപ്പാടുകൾ അനുഭവിച്ചാലും നീ ഇതിൽ തന്നെ പിടിച്ച് കയറാൻ നോക്ക്. ബാക്കിയുള്ള കാര്യം നമുക്ക് എന്താണെന്ന് വെച്ചാൽ നോക്കാം എന്ന വാക്ക് അവർ തന്നിരുന്നു. സിനിമ രംഗത്ത് ഒരുപാട് അവഗണകൾ സഹിച്ചിരുന്നു. നമ്മളെ തളർത്താൻ പലർക്കും പറ്റും’ ‘പക്ഷെ അവിടെ നമ്മൾ തളരണോ വളരണോ എന്നത് നമ്മുടെ കൈയിലാണ്. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉറപ്പായും ഞാൻ ചെയ്തിരിക്കും. അത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും അതിൽ കൂടുതലായി ശ്രദ്ധിക്കാറില്ല, ഒരു വീട് പോലും സ്വന്തമായി ഇല്ലായിരുന്നു. ബിഗ് ബോസിൽ നിന്നും കിട്ടിയ ഫ്ലാറ്റിലാണ് ഇപ്പോൾ ഞങ്ങൾ  എന്നും മണിക്കുട്ടൻ ഇന്ത്യ ഗ്ലിട്സിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *