പപ്പയുടെ മരണ വാർത്ത ഡിംപിൾ അറിഞ്ഞിട്ടില്ല ; അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല
മണികുട്ടന്റെ വിടപറച്ചിലിൽ തന്നെ ബിഗ് ബോസ് ഹൗസ് ആകെ വിഷമത്തിലായിരുന്നു എന്നാൽ ഇപ്പോൾ മറ്റൊരാളുകൂടി ബിഗ് ബോസ്സിൽ നിന്നും യാത്രയാകുകയാണ്, അത് പക്ഷെ ഏവരെയും വിഷമിപ്പിക്കുന്ന ഒരു കാരണം കൊണ്ടാണ്, ഡിംപലിന്റെ പിതാവ് മരിച്ചുവെന്ന കാരണം കൊണ്ട് ഡിംപൽ ഭാൽ ആണ് പുറത്തേക്ക് പോകുന്നത് . വിവരമറിഞ്ഞ് സഹതാരങ്ങള്‍ ഞെട്ടലിലാണ്. ഡല്‍ഹിയില്‍ വെച്ചാണ് മരണമുണ്ടായത്..
ഇപ്പോൾ കൂടുതൽ വിവരങ്ങളുമായി ടിമ്പലിന്റെ ചേച്ചി തിങ്കൾ ഭാൽ രംഗത്തുവന്നിരിക്കുകയാണ്, നിറ കണ്ണുകളോടെ തിങ്കളില്ന്റെ ഓരോ വാക്കുകളും പ്രേക്ഷകരെ ഏറെ സങ്കടത്തിൽ ആകിയിരിക്കുകയാണ്, തിങ്കളിന്റെ വാക്കുകൾ ഇങ്ങനെ… എല്ലാവരോടും ഒരു ദുഖ വാർത്ത അറിയിക്കാനുണ്ട്, ഞങ്ങളുടെ പപ്പ ഇന്നലെ മരണപെട്ടു, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ തന്നെ പപ്പ മരണ പെട്ടിരുന്നു, പപ്പയുടെ കൂടെ ഏറ്റവും ഇളയ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്…
ഞാനും മമ്മിയും ഇപ്പോൾ ഡൽഹിയിൽ എത്തി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതുകൊണ്ട് ഇനി കോവിഡ് ടെസ്റ്റ് കഴിഞ്ഞ് മാത്രമേ പപ്പയുടെ ബോഡി ഞങ്ങൾക്ക് തിരികെ ലഭിക്കുകയുള്ളു, പപ്പയുടെ മരണം കാരണം കോവിഡ് അല്ല, അദ്ദേഹത്തിന് നേരത്തെ തന്നെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഈശ്വരൻ അനുഗ്രഹിച്ച് അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരിക്കും എങ്കിൽ മാത്രമേ ഞങ്ങൾക്ക് അദ്ദേത്തിന്റെ ബോഡി തിരികെ ലഭിക്കുകയുള്ളു… നിങ്ങൾ എല്ലാവരും ഡിംപലിന് നിങ്ങൾ നൽകിയ സ്നേഹവും വിശ്വാസവും കൊണ്ടാകും മരിക്കുമ്പോഴും പപ്പയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…
അവളോട് ഞങ്ങൾ ഇതുവരെ ഇത് അറിയിച്ചില്ലാരുന്നു ഇപ്പോൾ വിവരം അറിയിക്കാൻ സുഹൃത്തുക്കളെ അങ്ങോട്ട് അയച്ചിട്ടുണ്ട്.. എല്ലാവരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, നിങ്ങൾ അവൾക്ക് നൽകിയ സപ്പോർറ്റിനും സ്നേഹത്തിനും ഒരുപാട് നന്ദി എന്നും തിങ്കൾ വീഡിയോയിൽ പറയുന്നു, നിരവധി പേരാണ് ഇവർക്ക് ആശ്വാസ വാക്കുകൾ പറയുന്നത്, തുടക്കം മുതൽ ഏറെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത ആളാണ് ഡിംപല്‍, ഷോയിൽ ഇതുവരെ യുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള രണ്ടുപേരായിരുന്നു മണികുട്ടനും ഡിംപലും എന്നാൽ വ്യക്തിപരായ കാര്യങ്ങൾ കൊണ്ട് ഇരുവരും ഷോയിൽ നിന്നും പുറത്തുപോയിരിക്കുയാണ്….
രൂപത്തിലും ഭാവത്തിലും പലർക്കും ഉൾകൊള്ളാൻ സാധിക്കാത്ത ഒരാളാണ് ടിംബൽ യെങ്കിലും വളരെ ആത്മാർത്ഥയുള്ള ഒരു മത്സരാർഥിയാണ് താരം കൂടാതെ ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്. മണിക്കുട്ടന് പിന്നാലെ ഡിംപലും പോയതോടെ നിരാശയിലാണ് ആരാധകര്‍. ഇനി ആരായിരിക്കും വിജയ് എന്നത് ആലോചിക്കുകയാണ് ബിഗ് ബോസ് ആരാധകർ… ഇനി ഷോ അവസാനിക്കാൻ കുറച്ചു നാളുകൾ കൂടി മാത്രമായിരിക്കെ നിരവധി ട്വിസ്റ്റുകളാണ് ഷോയിൽ നടക്കുന്നത്.. മണിക്കുട്ടൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബിഗ്ബോസ് താരത്തെ പോകാൻ അനുവദിച്ചത്..
Leave a Reply