സുരേഷ് ഗോപി എത്രയും പെട്ടെന്ന് മക്കളെ മറ്റുവല്ല ജോലിക്കും അയക്കണം ! താരപുത്രന്മാരെ വിമർശിച്ച് ശാന്തിവിള ദിനേശ് !

മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വളരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശാന്തിവിള ദിനേശ് വാർത്തകളിൽ ഇടം നേടുന്നത് ഇത് ആദ്യ സംഭവമല്ല, സംവിധായകൻ കൂടിയാണ് ശാന്തിവിള പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം താരപുത്രന്മാരെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മാസ്റ്റർബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

താരപുത്രന്മാർ അച്ചന്മാരുടെ ലേബലിൽ നിന്നും പുറത്തുവരണം. ഇപ്പോഴത്തെ താരങ്ങളിൽ ജയസൂര്യ ഒക്കെ ഒരുപാട് പരീക്ഷണ വേഷങ്ങൾ ചെയ്യാൻ തയ്യാറാവുന്ന നടന്മാരാണ്, അതുപോലെ തന്നെയാണ് പൃഥ്വിരാജൂം. പിന്നെ ഇപ്പോഴത്തെ താരങ്ങളിൽ എന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്ക് ഭയങ്കര കൊതി ആണ്. ഫഹദിന്റെ അച്ഛൻ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായില്ല. അത് പോലെ ദുൽഖറും. പിന്നെ ഇപ്പോഴത്തെ സംസാര വിഷയമായ ശ്രീനിവാസന്റെ രണ്ടുമക്കളും രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണ്.

വിനീത് ഇതിനോടകം തന്റെ കഴിവ് തെളിയിച്ച ആളാണ്, അയാളെ തിരക്കി ഇന്ന് ആളുകൾ അങ്ങോട്ട് ചെന്നുകൊണ്ടരിക്കുന്നു. ഒരു ഇമേജ് ഇതിനോടകം വിനീത് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അയാൾ ഇന്ന് ഒരു സിനിമ ചെയ്താൽ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ, പക്ഷെ ധ്യാന് അത് കഴിഞ്ഞില്ല. ഇനി കഴിയുമെന്ന് തോന്നുന്നതുമില്ല. അവൻ ഒരു നടനും സംവിധയകനുമാണ്, നല്ലതുപോലെ സംസാരിക്കാനുമറിയാം.പക്ഷെ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല. കൈയിൽ നമ്പർ വേണം. അത് അവന് ഉണ്ടെന്ന് തോന്നുന്നില്ല.

അതുപോലെ മണിയൻപിള്ള രാജുവിന്റെ മകൻ സിനിമയിൽ വന്നു, ആരും അറിഞ്ഞില്ല, ഒരു ചലനവും ഉണ്ടാക്കാൻ അവനും കഴിഞ്ഞില്ല. എന്നാൽ കുതിരവട്ടം പപ്പുവിന്റെ മകൻ വന്നു, അവൻ ഭയങ്കരമായി ക്ലിക്ക് ആയില്ലേ. കൈയിൽ നമ്പർ വേണം. സുരേഷ് ​ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നെനിക്ക് സംശയം തോന്നി.. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ എങ്കിലും ബിസിനസോ വിദേശത്തയച്ച് ജോലിയൊക്കെ വാങ്ങിക്കൊടുക്കുന്നതാവും ബുദ്ധി.

അഭിനേതാക്കൾ എന്ന നിലയിലൊന്നും ഇവരൊന്നും രെക്ഷപെടുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും അച്ഛന്റെ കോടികൾ ഉള്ളത് കൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി അവരെ വേറെ ഒരു പ്രാെഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി. അതുപോലെ മോഹൻലാലിന്റെ പയ്യന് ഒരു ക്യാരക്ടറുണ്ട്. അവർ ആർക്കും ഒരു ശല്യം ചെയ്യാതെ അവന്റേതായ ലോകത്ത് കഴിയുന്നു. എനിക്കവനെ ഇഷ്ടമാണ്. അവന്റെ അഭിനയവും.

ഹൃദയം എന്ന സിനിമയിൽ അവൻ ഒരു കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹൻലാൽ ഈ കോപ്രാട്ടി വേഷങ്ങൾ അവസാനിപ്പിക്കേണ്ടേ. അതുപോലെ ദുൽഖർ, അയാൾ ‘കുറുപ്പ്’ എന്ന സിനിമയിൽ എന്ത് പക്വതയോടെ ആണ് അഭിനയിച്ചിരിക്കുന്നത്. നിവിൻപോളി ഒക്കെ ഒരു ഭാഗ്യംകൊണ്ട് മാത്രം നടനായതാണ്. അയാൾക്ക് ഒക്കെ ഒരു ലിമിറ്റേഷനുണ്ട്. അവനെക്കാൾ ഭേദം ടോവിനോ ആണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *