‘അതിന്റെ വാശിയാണ് ശ്രീനി ഈ തീർക്കുന്നത്’ ! കുറ്റങ്ങൾ പറയാൻ ശ്രീനിവാസൻ യോഗ്യനല്ല ! ആ വാക്കുക്കൾ വലിയ ദ്രോഹമായിപ്പോയി ! താരത്തിന്റെ പ്രതികരണം !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാലിനെ വിമർശിച്ച് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ചാവിഷയമായി മാറുന്നത്. ശ്രീനിവാസനെ വിമർശിച്ചും അനുകൂലിച്ചും നിരവധി രംഗത്തുവരുന്നുണ്ട്. സിനിമ രംഗത്തുനിന്നും നിരവധി താരങ്ങൾ ശ്രീനിവാസൻ ചെയ്യുന്നത് തെറ്റാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് പ്രതികരണം പങ്കുവെച്ചത്. ആ വാക്കുകൾ ഇങ്ങനെ, ശ്രീനിവാസന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല. അല്ലേലും ചില തന്തമാർ ഇങ്ങനെയാണ്, മക്കൾ സിനിമയിലൊക്കെ നന്നായി വരുമ്പോൾ തന്തമാർ ഇതുപോലെ എന്തെങ്കിലും കുതികാൽവെട്ട് വർത്തമാനങ്ങൾ പറയും. മക്കൾ വളരാതിരിക്കാനാണെന്ന് എനിക്ക് തോന്നുന്നു.’ ‘സത്യൻ അന്തിക്കാട് സംവിധാവം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതി മോ​ഹൻലാലിനെ നായകനാക്കി ഒരു സിനിമ വരേണ്ടതായിരുന്നു.

പക്ഷെ മോഹൻലാൽ അതിന് വലിയ താല്പര്യം കാണിക്കാതെ വന്നപ്പോൾ എ സിനിമ നടന്നില്ല. അതിന്റെ ചൊരുക്കാണ് ഇപ്പോൾ ശ്രീനിവാസൻ ഇപ്പോഴും കാണിക്കുന്നത്. മോഹൻലാലിന്റെ കാപട്യത്തെക്കുറിച്ച് ശ്രീനിവാസൻ എഴുതാൻ യോ​ഗ്യനല്ല എന്ന പക്ഷക്കാരനാണ് ഞാൻ. ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. ചതിയുടെ കഥകളടക്കം പറയാനുണ്ട്. മോഹൻലാൽ ഇതിനോടൊന്നും പ്രതികരിക്കാൻ പോകുന്നില്ല, ചുമ്മാ വഴക്കിന് പോവുന്ന ആളല്ല മോഹൻലാൽ.

പക്ഷെ എല്ലാവർക്കും ക്ഷമക്ക് ഒരു പരിധിയുണ്ട്. അതും കഴിഞ്ഞ്  കാര്യത്തോട് അടുത്താൽ ഏത് കൊലകൊമ്പനായാലും തല്ലാൻ ഒരുമടിയുമില്ലാത്ത ആളുകൂടിയാണ് ലാൽ.  അചഞ്ചലനായി നിൽക്കും. ഒരു സെറ്റിൽ വെച്ച് നസീർ സാറെ കളിയാക്കിയപ്പോൾ അങ്ങനെ പറയരുതെന്ന് രണ്ടോ മൂന്നോ തവണ പറഞ്ഞു. വീണ്ടും കളിയാക്കിയപ്പോൾ മോഹൻലാൽ ഓടിച്ചിട്ട് ഇടിച്ച കഥ എനിക്കറിയാം. നസീർ സാറിനെ ഭയങ്കര ഇഷ്ടമായിരുന്നു അയാൾക്കെന്നും ശാന്തിവിള ദിനേശൻ പറയുന്നു.

അതുപോലെ മോഹൻലാൽ നൽകിയ ആ ഉമ്മയെ കുറിച്ച് ചോദിച്ചപ്പോൾ കംപ്ലീറ്റ് ആക്ടറാണെന്ന് ശ്രീനിവാസൻ പറഞ്ഞത് വളരെ മോശമായി. ഭയങ്കര ദ്രോഹമായി ആ വാക്കുകൾ. കുറച്ചും കൂടി ചിന്തിച്ച് പക്വതയുടെ ഇനിയെങ്കിലും സംസാരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതുപോലെ ഭരണം കിട്ടിയപ്പോൾ പിണറായി വിജയന്റെ സ്വഭാവം മാറിയെന്ന് പറഞ്ഞതിന് കാരണം പറയണം. അവിടെയും ഇവിടെയും തൊടാതെ ഞാനെരു ഭയങ്കര, ഒന്നൊന്നര ആളാണെന്ന് കരുതി ബാക്കി എല്ലാവരോടും പുച്ഛത്തോടെ കാണരുതെന്നും ശാന്തിവിള ദിനേശൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *