അന്ന് ഞാൻ മഞ്ജു ചേച്ചിയുമായി വ,ഴ,ക്ക് ഇട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്നവർ എല്ലാം ആകെ വല്ലാതെ ആയിപോയി ! അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല ! ദിവ്യ ഉണ്ണി പറയുന്നു !

ഒരു സമയത്ത് സിനിമ ലോകം അടക്കി വാണ താര റാണിമാർ ആയിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. മഞ്ജു ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ തന്റെ ആ സ്ഥാനം തിരികെ പിടിച്ചു തുടങ്ങി, എന്നാൽ ദിവ്യ ഉണ്ണി ശ്രദ്ധ കേന്ദ്രികരിച്ചത് നൃത്തത്തിൽ ആയിരുന്നു. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ അവിടെ ശ്രീപാദം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങുകയും അതിന്റെ തിരക്കുകളിൽ മുന്നോട്ട് പോകുകയുമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് ദിവ്യ പറയുന്ന വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സിനിമ രംഗത്ത് ഒരുപാട് ഓർമ്മകൾ ഉണ്ട്. ഞാൻ ചെയ്ത  എല്ലാ സിനിമൾക്കും കഥാപാത്രങ്ങൾക്കും നല്ല കുറേ ഓർമകൾ ഉണ്ട്. പക്ഷേ ഇപ്പോഴും മനസ്സിൽ  ഏറെ അടുപ്പമുള്ള കഥാപാത്രം ‘കാരുണ്യ’ത്തിലെ ഇന്ദുവാണ്. അതിന്റെ ലൊക്കേഷനും ഷൂട്ടും മുരളിയങ്കിളും ലോഹിയങ്കിളുമൊക്കെ… ലോഹിയങ്കിളിന്റെ ലക്കിടിയിലെ വീട്ടിലായിരുന്നു ‘കാരുണ്യം’ ചിത്രീകരിച്ചത്. വളരെ നിസ്സഹായയായ ഒരു കഥാപാത്രമാണ് ഇന്ദു. ഭർത്താവിനൊപ്പം നിൽക്കണോ അദ്ദേഹത്തിന്റെ അച്ഛനൊപ്പം നിൽക്കണോ എന്നറിയാത്ത നിസ്സഹായ. വല്ലാത്ത പാവം തോന്നാറുണ്ട് ഇന്ദുവിനോട്.

അതുപോലെ എല്ലാവരും എപ്പോഴും ചോദിക്കാറുണ്ട് പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തെ കുറിച്ച്, നിങ്ങൾ എങ്ങനെ ആയിരുന്നു സെറ്റിൽ, അന്നത്തെ വഴക്ക് ശെരിക്കും ഇട്ടതാണോ എന്നൊക്കെ, ഇപ്പോഴും ചിലരൊക്കെ കരുതിയിരിക്കുന്നത് ഞങ്ങൾ എന്തോ വലിയ ശത്രുക്കൾ ആണെന്ന രീതിയിലാണ് പക്ഷെ അതൊന്നുമല്ല സത്യം. ആ സിനിമയ്ക്കും എത്രയോ മുമ്പ് തൊട്ടേ അമ്മ സ്ഥിരം കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ പറയും. മാക്ടയുടെ ഒരു പരിപാടിയിൽ വെച്ചാണ് മഞ്ജു ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്.

അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് ഒരു ഗൾഫ് പ്രോഗ്രാം ചെയ്തിരുന്നു, ആ സമയത്ത് ഞാൻ ‘കല്യാണ സൗഗന്ധികവും’ ‘വർണപ്പകിട്ടും’ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. അന്നൊക്കെ ഗൾഫ് പ്രോഗ്രം ഇന്നത്തെ കണക്കല്ല, ഒന്നരയാഴ്ചയോളം റിഹേഴ്സൽ ക്യാംപ്. അതു കഴിഞ്ഞ് ഒന്നര മാസം വിവിധ ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ. ആ സമയത്ത് ഞങ്ങളിലാണ് ഞങ്ങൾ ഒരുപാട് അടുത്തത്. ഒന്നിച്ച് മെയ്ക്കപ്പിടുകയും പരിപാടി കഴിഞ്ഞ് വൈകുന്നേരം നാട് കാണാൻ പോകുകയും ചെയ്യും. പിസയൊക്ക കഴിച്ച് അതേക്കുറിച്ച് ചർച്ച ചെയ്യും. അങ്ങനെ കുട്ടിക്കുട്ടി ഓർമകൾ കുറേയുണ്ട്..

അതൊക്കെ കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞതിന് ശേഷമാണ് പ്രണയവർണ്ണങ്ങൾ സിനിമ വന്നത്, ഒരുപാട് സീനുകളും ഒരുപാട് രംഗങ്ങളും ഒന്നിച്ചായിരുന്നു. കൂടുതൽ സമയവും ഒരു ഹോസ്റ്റൽ മുറിയിലും പിന്നെ ഒരു കൈനറ്റിക്കിലുമായിരുന്നു സീൻസ്. ഷൂട്ടൊക്കെ കഴിഞ്ഞ് ആ സ്കൂട്ടറിൽ ഞങ്ങൾ കറങ്ങാൻ പോകും. കറങ്ങാൻ പോകാം എന്ന് ഞാൻ പറയും. ചേച്ചി കൂടെ നിന്ന് തരും. അപ്പോഴും യൂണിറ്റിന്റെ വീക്ഷണത്തിലായിരുന്നു. തിരിച്ചു വരാൻ അവർ പറയുമ്പോൾ, രണ്ട് റൌണ്ട് കൂടി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ പോകും. അതൊന്നും ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളാണ്.

ആ ചിത്രത്തിൽ ചേച്ചിയുമായി ഹോസ്റ്റലിൽ വെച്ച് വഴക്കിടുന്ന ഒരു രംഗം ഉണ്ടായിരുന്നു, ആ സീൻ കഴിഞ്ഞപ്പോൾ സെറ്റിൽ ആകെ എല്ലാവരും ആകെ ഷോക്കായതുപോലെ നില്കുന്നു, ഞങ്ങൾ ശെരിക്കും വഴക്ക് ഇട്ടതാണോ എന്നവർക്ക് തോന്നി, പക്ഷേ ഞങ്ങൾ കൂളായിരുന്നു. സംവിധായകൻ പറയുന്നു, അത് ചെയ്യുന്നു. അത്രയും നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യമാണ്. ചേച്ചിയുമായി ഇപ്പോഴും ആ സൗഹൃദമുണ്ട്. നാട്ടിൽ വരുമ്പോഴൊക്കെ കാണാറുണ്ട്. ഇപ്പോഴും സംസാരിക്കാറുണ്ട് എന്നും ദിവ്യ ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *