‘അന്ന് എന്നെ കാണാൻ തീരെ വൃത്തിയില്ലായിരുന്നു’ !! ഇന്നത്തെ ഈ ചിരിയുടെ പിന്നിൽ ഒരു കഥയുണ്ട് ! തന്റെ രൂപ മാറ്റാതെ കുറിച്ച് ദുൽഖർ തുറന്ന് പറയുന്നു !
മലയാള സിനിമ പ്രേമികളയായ യുവാക്കളുടെ ഹരമാണ് ദുൽഖർ സൽമാൻ എന്ന നടൻ, ഏവരും സ്നേഹത്തോടെ കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖർ ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. തമിഴിലും തെലുങ്കിലും കൂടാതെ ബോളിവുഡിലും ഇന്ന് മുൻ നിര നായകന്മാരിൽ ഒരാളാണ് ദുൽഖർ. സൂപ്പർ സ്റ്റാർ മമ്മൂയിയെപോലെ നമ്മൾ തുടക്കം മുതൽ സ്‌നേഹിക്കുകയും ആരാധികുകയും ചെയ്തിരുന്നതാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും..
ദുൽഖറിനെ ചെറുപ്പം മുതലേ ഏവരും ഒരുപാട് ശ്രദ്ധിച്ചിരുന്നു, ഇന്ന് സിനിമകളിൽ ആക്ഷൻ രംഗങ്ങളും റൊമാന്റിക് സീനുകളായും ഒപ്പം കോമഡി വേഷങ്ങളും അനായാസം കൈകാര്യം ചെയുന്ന ഒരു മികച്ച അഭിനേതാവ് എന്ന നിലയിലേക് നടൻ മാറിക്കഴിഞ്ഞു.. എന്നാൽ നിങ്ങൾ ഈ കാണുന്ന ഇഷ്ടപെടുന്ന രൂപത്തിലേക്ക് മാറാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാൽ ഇപ്പോൾ നടൻ തുറന്ന് പറയുന്നത്…
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പത്തിലേ തന്നെ കണ്ടിട്ടുള്ളവർക്ക് അറിയാം അന്ന് എന്നെ കാണാൻ കൊള്ളില്ലായിരുന്നു, ഒരു വൃത്തിയില്ലാത്ത രൂപമായിരുന്നു, പ്രധാനമായും മുഖത്തെ വൃത്തികേട് തന്റെ പല്ല് ആയിരുന്നു, എനിക്ക് മുൻ നിരയിൽ തന്നെ ഒരു വൃത്തികെട്ട പല്ല് നിൽപ്പുണ്ടായിരുന്നു. അത് പൊങ്ങി നിൽക്കുകയായിരുന്നു… ഞാനും എന്റെ മാമനും കൂടി മിക്കപ്പോഴും ഇടികൂടി കളിക്കുമായിരുന്നു, അങ്ങനെ ഒരു ദിവസം മാമന്റെ കൈ കൃത്യം ഈ പല്ല് ഇരിക്കുന്ന അവിടെ കൊണ്ട്. പിന്നീട് മാമൻ നോക്കിയപ്പോൾ കണ്ടത് വായിൽ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന തനെയാണ്..
കാര്യങ്ങൾ കൈവിട്ടു പോയെന്ന് അറിഞ്ഞപ്പോൾ മാമൻ ഒന്ന് പേടിച്ചു പക്ഷേ താൻ ആ നിമിഷം സന്തോഷം കൊണ്ട് കണ്ണാടിയിൽ നോക്കി ഡാൻസ് കളിക്കുകയായിരുന്നു കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും ഒന്നു പോകണമെന്ന് ആഗ്രഹചിരിക്കുമ്പോഴാണ് മാമന്റെ ഇടി വരുന്നത്. ആ സമയത്തും എന്റെ ആനന്ദ നൃത്തം കണ്ട് ആകെ പേടിച്ച് ഒന്നും മനസിലാകാതെ മാമൻ നോക്കി നിൽക്കുണ്ടായിരുന്നു എന്നും ഏറെ രസകരമായി ദുൽഖർ പറയുന്നു..
പിന്നെ ഒരുപാട് കാശൊക്കെ ചിലവാക്കി പല്ലിൽ ക്ലിപ്പ് ഒക്കെ ഇട്ടിട്ടാണ് തന്റെ പല്ല് ശരിയാക്കിയത് എന്നും പല്ല് ശരിയായപ്പോൾ തന്റെ മുഖത്തെ പകുതി വൃത്തികേട് മാറികിട്ടിയെന്നും നർമ രൂപത്തിൽ നടൻ പറയുന്നു.. ചെറുപ്പത്തിൽ ഇങ്ങനെ ഒരു വൃത്തിയില്ലാത്ത മുഖം ഉലാത്തുകൊണ്ടുതന്നെ ഞാൻ ഒരുപാട് ഒതുങ്ങി പോയിരുന്നു എന്നും കൂടാതെ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് കാണുന്നത് അതുകൊണ്ടുതന്നെ അതെന്നെ എപ്പോഴും ചിന്തിപ്പിച്ചിരുന്നു, വാപ്പിച്ചി ലോകമറിയുന്ന താരമാണ് അദ്ദേത്തെ വെച്ചായിരിക്കും എല്ലാരും തന്നെ താരതമ്യം ചെയ്യുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയിരുന്നു എന്നും ദുൽഖർ പറയുന്നു…
പഠിപ്പിക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്ന പരാതിയിൽ തന്റെ ഉമ്മ ടീച്ചർമാരുടെ എന്നെപ്പറ്റിയുള്ള പരാതികൾ ഒരുപാട് കേട്ടിരുന്നു എന്നും ദുൽഖർ പറയുന്നു, ബാപ്പ എപ്പോഴും തിരക്കായതുകൊണ്ടുതന്നെ ഞങ്ങളുടെ പഠിത്തത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഉമ്മ ആയിരുന്നു എന്നും താരം പറയുന്നു
Leave a Reply