‘അന്നൊന്നും എന്നെ കാണാൻ തീരെ വൃത്തിയില്ലായിരുന്നു’ ! ഇന്ന് ഞാൻ ഇങ്ങനെ മനോഹരമായി നിങ്ങളുടെ മുന്നിൽ ചിരിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട് ! ദുൽഖർ പറയുന്നു !

യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ദുൽഖർ സൽമാൻ. താര പുത്രന്മാർ സിനിമ ലോകം അടക്കിവാഴുമ്പോൾ അതിൽ ഒരുപടി മുന്നിൽ നിൽക്കാൻ ശ്രമിക്കുന്ന ദുൽഖർ ഇന്ന് പാൻ ഇന്ത്യ നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു. ദുൽഖറിനെ ചെറുപ്പം മുതലേ മലയാളികൾക്ക് പരിചിതനാണ്.  ഇന്ന് സിനിമകളിൽ ആക്ഷൻ രംഗങ്ങളും റൊമാന്റിക് സീനുകളായും ഒപ്പം കോമഡി വേഷങ്ങളും അനായാസം കൈകാര്യം ചെയുന്ന ഒരു മികച്ച അഭിനേതാവ് എന്ന നിലയിലേക് നടൻ മാറിക്കഴിഞ്ഞു.. സൂപ്പർ സ്റ്റാറായ അച്ഛനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണ് ഇന്ന് ദുൽഖർ സൽമാൻ. ചെറുപ്പത്തിലേ കാണാൻ ഒരു ഭംഗിയും ഇല്ലാതിരുന്ന തന്നിൽ നിന്ന് ഇന്ന്  നിങ്ങൾ ഈ  കാണുന്ന ഇഷ്ടപെടുന്ന  രൂപത്തിലേക്ക് മാറാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാൽ ഇപ്പോൾ നടൻ തുറന്ന് പറയുന്നത്.

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പത്തിലേ തന്നെ കണ്ടിട്ടുള്ളവർക്ക് അറിയാം അന്ന് എന്നെ കാണാൻ തീരെ  കൊള്ളില്ലായിരുന്നു, ഒരു വൃത്തിയില്ലാത്ത രൂപമായിരുന്നു, പ്രധാനമായും മുഖത്തെ വൃത്തികേട് തന്റെ പല്ല് ആയിരുന്നു, എനിക്ക് മുൻ നിരയിൽ തന്നെ ഒരു വൃത്തികെട്ട പല്ല് നിൽപ്പുണ്ടായിരുന്നു. അത് പൊങ്ങി നിൽക്കുകയായിരുന്നു…  ഞാനും എന്റെ മാമനും കൂടി മിക്കപ്പോഴും ഇടികൂടി കളിക്കുമായിരുന്നു, അങ്ങനെ ഒരു ദിവസം മാമന്റെ കൈ കൃത്യം ഈ  പല്ല് ഇരിക്കുന്ന അവിടെ കൊണ്ട്. പിന്നീട് മാമൻ നോക്കിയപ്പോൾ കണ്ടത്  വായിൽ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന എന്നെയാണ്..

എന്നാൽ എന്റെ നിലവിളി കേട്ടപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മാമൻ കരുതി മാമൻ ഒന്ന് പേടിച്ചു. പക്ഷേ താൻ ആ നിമിഷം  സന്തോഷം കൊണ്ട് കണ്ണാടിയിൽ നോക്കി ഡാൻസ് കളിക്കുകയായിരുന്നു  കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും ഒന്നു പോകണമെന്ന് ആഗ്രഹചിരിക്കുമ്പോഴാണ് മാമന്റെ ഇടി വരുന്നത്. ആ സമയത്തും എന്റെ ആനന്ദ നൃത്തം കണ്ട് ആകെ പേടിച്ച് ഒന്നും മനസിലാകാതെ മാമൻ നോക്കി നിൽക്കുണ്ടായിരുന്നു എന്നും ഏറെ രസകരമായി ദുൽഖർ പറയുന്നു.

അതിനു ശേഷം  ഒരുപാട് കാശൊക്കെ ചിലവാക്കി പല്ലിൽ ക്ലിപ്പ് ഒക്കെ ഇട്ടിട്ടാണ് തന്റെ പല്ല് ശരിയാക്കിയത് എന്നും പല്ല് ശരിയായപ്പോൾ തന്റെ മുഖത്തെ പകുതി വൃത്തികേട് മാറികിട്ടിയെന്നും നർമ രൂപത്തിൽ നടൻ പറയുന്നു.. ചെറുപ്പത്തിൽ ഇങ്ങനെ ഒരു വൃത്തിയില്ലാത്ത മുഖം ഉള്ളത് കൊണ്ടുതന്നെ  ഞാൻ ഒരുപാട് ഒതുങ്ങി പോയിരുന്നു എന്നും കൂടാതെ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് കാണുന്നത് അതുകൊണ്ടുതന്നെ അതെന്നെ എപ്പോഴും ചിന്തിപ്പിച്ചിരുന്നു, വാപ്പിച്ചി ലോകമറിയുന്ന താരമാണ് അദ്ദേത്തെ വെച്ചായിരിക്കും എല്ലാരും തന്നെ താരതമ്യം ചെയ്യുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയിരുന്നു  എന്നും ദുൽഖർ പറയുന്നു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *