അതെ ഞാൻ ഫിലോമിനയുടെ കൊച്ചുമകൾ ആണ് ! പക്ഷെ ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട ! ബിഗ് ബോസ് താരം ഡെയ്സി ഡേവിഡ് പറയുന്നു !
കേരളക്കര ആകെ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ് ബിഗ്‌ബോസ്. ഏറെനാളത്തെ ഇടവേളക്ക് ശേഷം സീസൺ 4 ന് തുടക്കം ആയിരിക്കുകയാണ്. പതിവുപോലെ ഇത്തവണ ഏറെ പുതുമുഖങ്ങളും മത്സരിക്കാനുണ്ട്. ആ കൂട്ടത്തിൽ നമുക്ക് പ്രിയങ്കരിയായ ഒരു അഭിനേത്രി നടി ഫിലോമിനയുടെ കൊച്ചുമകൾ ഡെയ്സി ഡേവിഡും ഉണ്ട്. ഫിലോമിനയെ കുറിച്ച് പറയുകയാണെങ്കിൽ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുൻ നിര അഭിനേത്രിമാരിൽ ഒരാളാണ്, 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവട് വെച്ചത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു. ചെയ്തതിൽ ഏറെയും ‘അമ്മ വേഷങ്ങൾ ആയിരുന്നു. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം സിനിമ സീരിയൽ രംഗത്ത് തന്റെ സാനിധ്യം അറിയിച്ചിരുന്നു. നിരവധി മികച്ച പ്രകടനങ്ങൾ ബാക്കിയാക്കി എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.
ആ അതുല്യ പ്രതിഭ നമ്മെ വിട്ടുപോയിട്ട് 16 വർഷം ആകുന്നു. മൺമറഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും ട്രോളുകളിലൂടെയും, മീമുകളിലൂടെയും മലയാളിയുടെ നിത്യ ജീവിതത്തിൻറെ ഭാഗമായി ഫിലോമിന ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ഫിലോമിനയുടെ കൊച്ചുമകൾ ഡെയ്സി ഡേവിഡും മലയാളികൾക്ക് സുപരിചിതയാവുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ. അമ്മമ്മ ഫിലോമിന അഭിനയത്തിലാണ് കഴിവ് തെളിയിച്ചതെങ്കിൽ ഡെയ്സിക്ക് താൽപര്യം ഫോട്ടോഗ്രഫിയോടാണ്.
വിവാഹ ഫോട്ടോഗ്രഫിയിലും, ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനോടകം തന്റെ കഴിവ് തെളിയിച്ച താരം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. പഴയ രീതികൾ പിന്തുടരാതെ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളർത്തുന്നത്.
സമൂഹ മാധ്യമത്തിൽ വളരെ സജീവമായ ഡെയ്‍സിക്ക് ഇൻസ്റ്റയിൽ അമ്പതിനായരത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. കൂടാതെ ഇൻവൈറ്റ്സ് ബൈ നാരീസ് എന്ന പേരിൽ ഗിഫ്റ്റ് കാർഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സർവ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. അമ്മമ്മ ഫിലോമിനയുെട പേര് എവിടേയും പറയാൻ താൽപര്യപ്പെടാത്ത വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്. അതിനുള്ള കാരണമായി ഡെയ്സി പറഞ്ഞതിങ്ങനെ ‘നടി ഫിലോമിന അമ്മമ്മയാണ്.
പക്ഷെ അമ്മമ്മയുടെ ആ പേര് വെച്ച് എവിടെയെങ്കിലും കയറിപറ്റാനോ മറ്റു ആനുകൂല്യങ്ങൾ നേടാനോ, ആരോടെങ്കിലും സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം. ചെറുപ്പം മുതൽ ഫോട്ടോഗ്രഫിയോട് താൽപര്യമുള്ള എനിക്ക് ആ ആഗ്രഹം സാധിച്ചെടുക്കാൻ ആരും കൂടെയുണ്ടായിരുന്നില്ല. ഫോട്ടോഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാർ പറഞ്ഞത്. അതോടെ വീട് വിട്ടിറങ്ങി. പിന്നീട് യുട്യൂബ് നോക്കി ഫോട്ടോഗ്രഫി പഠിക്കുകയായിരുന്നു’ ഡെയ്സി ഡേവിഡ് പറയുന്നു.
Leave a Reply