ആര്‍ക്കും അടുത്ത് പോകാന്‍ എന്തോ ഒരു മടിയായിരുന്നു ! എന്നാൽ ഒരു അറപ്പും വെറുപ്പും ഇല്ലാതെ ലാൽ അത് ചെയ്യുന്നത് കണ്ട് എന്റെ മനസ് നിറഞ്ഞു ! വെളിപ്പെടുത്തൽ !!

മലയാളികളുടെ താര രാജാവ് മോഹൻലാലിനെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറു നാവാണ്. അദ്ദേഹം ഒരുപാട് നന്മകൾ ഉള്ള ഒരു മനുഷ്യനാണ് എന്നാണ് പൊതുവെ സഹപ്രവർത്തകരും അടുത്തറിയാവുന്നവരും പറയുന്നത്. അത്തരത്തിൽ തനിക്ക് ഉണ്ടായ അനുഭവനകളും താൻ നേരിട്ട് കണ്ട പല നന്മകളും തുറന്ന് പറയുകയാണ് നടി ശാന്ത കുമാരി.  കഴിഞ്ഞ 42 വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അഭിനേത്രിയാണ് ശാന്ത കുമാരി. അനേകം ആൾക്കാർക്ക് കൈത്താങ്ങായ മോഹൻലാലിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ ശാന്താ കുമാരി.

മോഹൻലാൽ ഒരു നടൻ എന്നതിലപ്പുറം എനിക്ക് എന്റെ സ്വന്തം മകനെപോലെയാണ് മോഹനലാൽ, അങ്ങനെ പറയാൻ ഒരു കാരണമുണ്ട്, എന്റെ രണ്ടാമത്തെ മകളുടെ വിവാഹം ചില പ്രത്യേക കാരണങ്ങളാൽ മുടങ്ങി പോകേണ്ടതായിരുന്നു. എന്നാൽ ആ സമയത്ത് ലാൽ നടത്തിയ സമയയോചിതമായ ഇടപെടൽ കാരണമാണ് ആ വിവാഹം മുടങ്ങി പോകാതെ നടക്കാൻ സഹായിച്ചത് എന്നും ശാന്ത കുമാരി തുറഞ്ഞ് പറയുന്നു.  അതുമാത്രമല്ല ഇന്ന് ഞാൻ സുരക്ഷിതമായി സമാധാനത്തോടെ ജീവിക്കുന്നുണ്ടെകിൽ അതിനും കാരണം എന്റെ ലാലാണ്.

ഇന്ന് ഞാൻ  താമസിക്കുന്ന വീട് എന്റെ ലാൽ  മുൻകൈ എടുത്ത് താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തിൽ എനിക്ക് പണികഴിപ്പിച്ച് തന്നതാണ്, എത്ര പറഞ്ഞാലും അദ്ദേഹത്തോടുള്ള  നന്ദിയും കടപ്പാടും തീരില്ല എന്നും വളരെ നിറ കണ്ണുകളോടെ ശാന്ത കുമാരി പറയുന്നു. അമൃത ടിവിയിലെ  ‘ലാൽ സലാം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നടിയുടെ ഈ  തുറന്ന് പറച്ചിൽ. കൂടാതെ സിനിമ ലൊക്കേഷനിൽ നടന്ന ഒരു മറക്കാനാകാത്ത അനുഭവവും ശാന്താ കുമാരി പറയുന്നു.

ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു സിദ്ധിക്ക് ലാൽ സംവിധനം ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘വിയറ്റ്നാം കോളനി’, ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി ഫിലോമിനയും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഫിലോമിന ചേച്ചിക്ക് ഷുഗർ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.  ചേച്ചിയുടെ കാൽ മുറിഞ്ഞ്  പഴുത്ത് കണ്ടാൽ അറപ്പ് തോന്നുന്ന രീതിയിലായിരുന്നു ആ സമയത്ത് ഇരുന്നിരുന്നത്, ആർക്കും അത് കണ്ടാൽ വല്ലാത്ത ബുദ്ധിമുട്ട് തോന്നുമായിരുന്നു അത്രക്കും മോശം അവസ്ഥയിരുന്നു ഫിലോമിന ചേച്ചിയുടേത്.

എന്നാൽ ആ സമയത്ത് യാതൊരു അറപ്പും വെറുപ്പും തോന്നാതെ ഒരു കൊച്ച് കുഞ്ഞിനെ എടുക്കുന്ന രീതിയിൽ ചേച്ചിയെ ലാൽ എടുത്തുകൊണ്ട് പോകുകയായിരുന്നു, എന്നാൽ ലാലിൻറെ സ്ഥാനത്ത്  മറ്റൊരു താരവും അങ്ങനെ ചെയ്യില്ല എന്നും ശാന്ത കുമാരി എടുത്ത് പറയുന്നു . ആ സമയത്ത് എനിക്ക് ലാലിനോട് വല്ലാത്ത ഒരു ബഹുമാനവും വാത്സല്യവും തോന്നി എന്നും ശാന്ത കുമാരി തുറന്ന് പറയുന്നു..  ലാൽ ചെയ്ത് നന്മകൾ പത്രത്തിൽ വന്നാൽ അതിനൊരു പത്രം തന്നെ മതിയാകില്ല എന്ന് ഒരിക്കൽ സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *