‘ഈ ആരോഗ്യമില്ലാത്ത സ്ത്രീയാണോ അഞ്ഞൂറാന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയാൻ പോകുന്നത്’ ! പരിഹസിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ച ഫിലോമിന ! ആ കഥ ഇങ്ങനെ !!!
മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച അതുല്യ കലാകാരി ആയിരുന്നു ഫിലോമിന. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്ന നടിയുടെ വിയോഗം മലയാള സിനിമ ലോകത്തിനു തന്നെ ഒരു തീരാ നഷ്ടമാണ്. ഫിലോമിന എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മവരുന്നത് ആനപ്പാറ അച്ചമ്മ എന്ന കഥാപാത്രം ആണ്. ഇന്നും ആ ഡയലോഗുകൾ മലയാളികൾ ഏറ്റു പറയുന്നു. പക്ഷെ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥയിലാണ് അവർ ആ സിനിമ ചെയ്തിരുന്നത് എന്നാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, സംവിധായകരിൽ ഒരാളായ സിദ്ദിക്കും.
ഇതിൽ സ്വർഗ്ഗചിത്ര അപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ, ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് അലഞ്ഞു കഷ്ടപ്പെട്ടാണ് ഫിലോമിനയെ കൊണ്ടുവന്നത്. അങ്ങനെ അവരെ ലൊക്കേഷനിൽ വെച്ച് കാണുമ്പോൾ തന്നെ വളരെ മോശമായ ആരോഗ്യ സ്ഥിതി ആയിരുന്നു. ഷുഗറിന്റെ പ്രശ്നങ്ങൾ കാര്യമായി അവരെ ബാധിച്ചിരുന്നു. ആദ്യ കാഴ്ച്ചയിൽ നടിയെ കണ്ടപ്പോൾ ഇത്രയും ശക്തമായ കഥാപത്രം ചെയ്യാൻ പോകുന്നത് ഇവരാണോ എന്ന് തോന്നിയിരുന്നു എന്നും സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.
വലിയ നിരാശ തോന്നി ഫിലോമിനയെ ആ കഥാപാത്രത്തിന് വേണ്ടി ആദ്യം കാണുമ്പോൾ, ഒരു മാക്സിയൊക്കെയിട്ട് ആരോഗ്യമില്ലാത്ത സ്ത്രീയെപ്പോലെ. ഇവരാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയേണ്ടത്, തിലകന്‍ ചേട്ടന്റെ കഥാപാത്രത്തെ പോടാ എന്ന് വിളിക്കേണ്ടത്, ആനയൊക്കെയുള്ള ഒരു വലിയ തറവാട്ടിലെ സ്ത്രീയാണോ ഇത്..” എന്നൊക്കെയുള്ള നൂറായിരം ചോദ്യങ്ങൾ തനറെ മനസ്സിൽ കൂടി കടന്ന് പോയിരുന്നു എന്നും അപ്പച്ചന്‍ ഓര്‍മ്മിക്കുന്നു…
ഞാൻ ഇതെല്ലാം ഇങ്ങനെ മനസ്സിൽ ആലോചിച്ച് നിൽക്കുമ്പോൾ എന്നെ നോക്കി ഫിലോമിന ചേച്ചി പറഞ്ഞു ‘മോന്‍ ഇപ്പോൾ ,മനസ്സിൽ ആലോചിച്ചത് എനിക്ക് മനസിലായി ട്ടോ. ഇതൊന്നും നോക്കണ്ട. എന്റെ മിടുക്ക് ഞാന്‍ സ്‌ക്രീനില്‍ കാണിച്ചോളാം,” എന്നായിരുന്നു… ആ പറഞ്ഞത് പോലെ തന്നെ ഷൂട്ടിംഗ് സമയത്ത് അവരുടെ പെര്‍ഫോമന്‍സ് കണ്ട് ഞാൻ ആ പ്രതിഭയെ നമിച്ചു പോയെന്നും അപ്പച്ചന്‍ പറയുന്നു. അതുപോലെ തന്നെ ഫിലോമിന ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. ശാരീരികമായി വളരെ വീക്ക് ആയിരുന്നു. ഡയലോഗുകൾ ഓർത്തു വെച്ച് പറയാൻ പറ്റില്ല, സ്ട്രെയ്ൻ എടുത്ത് ചെയ്യാൻ പറ്റില്ല, നല്ല കഷ്ടപ്പെട്ടിട്ടാണ് ഫിലോമിന ചേച്ചി അഭിനയിച്ചത്. എന്നിട്ടും ഒരു സീൻ ഫിലോമിചേച്ചിക്ക് പറഞ്ഞൊപ്പിക്കാൻ പറ്റിയില്ല എന്നും അതുകൊണ്ട് ഒരു നീന ഡയലോഗ് വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും സിദ്ദിഖ് പറയുന്നു.
Leave a Reply