‘അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് 16 വർഷം’ ! അവസാന നിമിഷം വരെയും ദാരിദ്ര്യവും രോഗവുമായി ഒരുപാട് അനുഭവിച്ചു ! ആ പണം കയ്യിൽകൊടുത്തപ്പോൾ നിറകണ്ണുകളോടെയുള്ള ആ നോട്ടം ! കുറിപ്പ് !

മലയാളികക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് ഫിലോമിന. നാടക വേദികളിലൂടെസിനിമ രംഗത്ത് തുടക്കം കുറിച്ചു. 964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവട് വെച്ചത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു. ചെയ്തതിൽ ഏറെയും ‘അമ്മ വേഷങ്ങൾ ആയിരുന്നു. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം സിനിമ സീരിയൽ രംഗത്ത് തന്റെ സാനിധ്യം അറിയിച്ചിരുന്നു. നിരവധി മികച്ച പ്രകടനങ്ങൾ ബാക്കിയാക്കി എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.

ഗോഡ് ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രമായിരിക്കും നമ്മൾ മലയാളികൾ എന്നും ഓർത്തിരിക്കുന്നത്, ആ ചിത്രത്തിന് വേണ്ടി ഫിലോമിനയെ വിളിക്കാൻ പോയപ്പോഴുള്ള അനുഭവം തുറന്ന് പറയുകയാണ് പ്രൊഡക്ഷൻ കൺഡ്രോളർ  ബാബു ഷാഹിർ. ആ കഥാപാത്രം ചെയ്യാൻ നടി ഫിലോമിന തന്നെ വേണം എന്ന സിദ്ധിഖ് ലാലിന്റെ നിര്ബദ്ധപ്രകാരം ഞാൻ ചീച്ചിയെ തിരക്കി ഇറങ്ങി, കേരളത്തിൽ എത്തിയാൽ ചേച്ചി സാധാരണ താമസിക്കാറുള്ളത് തൊടുപുഴ വാസന്തിയുടെ കൂടെയാണ്, പക്ഷെ അവിടെ ഇല്ലന്ന് അറിഞ്ഞു. അങ്ങനെ  നേരെ തമിഴ് നാട്ടിലേക്ക് വിട്ടു. അവിടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു, പിന്നെ ചെന്നൈയിൽ സിനിമാക്കാർ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലമുണ്ട്, അവിടെയും പോയി നോക്കി പക്ഷെ കണ്ടില്ല.

അങ്ങനെ ഒടുവിൽ ചേച്ചിയുടെ അഡ്രെസ്സ് കിട്ടി, ട്രസ്റ്റ് പുരത്തെ മേൽവിലാസമാണ് ലഭിച്ചത്. എന്നാൽ  അവിടെ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച വളരെ ദയനീയമാണ്. ഒരു ഒറ്റമുറി വീട്. അതാണെങ്കിൽ  ആകെ മോശം അവസ്ഥ,  മലയാളത്തിലെ ഇത്രയും വലിയ ഒരു ആർട്ടിസ്റ്റ്  താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല് മു,റി,ച്ചു കളഞ്ഞ നിലയിലായിരുന്നു. കൂടാതെ  ആരോഗ്യപരമായ പല പ്രശ്നങ്ങളും  ഉണ്ടായിരുന്നു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു എനിക്ക് വയ്യ മോനേ.

വലിയ ബുദ്ധിമുട്ടിലാണ്. അപ്പോൾ എനിക്ക് ഒരുപാട് വിഷമം വന്നു,   അപ്പോൾ ഞാൻ ചോദിച്ചു  ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന്. അപ്പോൾ പറഞ്ഞു  ഓ  ഇല്ല, എല്ലാവരും ഒന്നും പൈസ തരാറില്ല. ചിലര് പണം തരും. ചിലർ തരാമെന്ന് പറയും. കൂടുതലും ചെക്കുകളാണ് തരാർ, പക്ഷെ ആ  ചെക്ക് മാറാൻ ചെല്ലുമ്പോൾ പണം ഉണ്ടാകില്ല. പിന്നെ ഞാൻ അതൊന്നും തിരക്കി പോകാറില്ല. ആരെങ്കിലും വിളിച്ചാൽ  മാത്രമേ നാട്ടിൽ വരാറുള്ളൂ, എന്തോ ചേച്ചിയുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഗോഡ്ഫാദറിന് മുമ്പ് സിദ്ദിഖ് ലാലിന്റെ ഇൻ  ഹരിഹർ നഗറിൽ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങൾക്കാർക്കും ചേച്ചിയുടെ ഈ അവസ്ഥ അറിയുമായിരുന്നില്ല. ഞാൻ ഗോഡ്​ഫാദറിനെക്കുറിച്ച് പറഞ്ഞു.

അത്  കേട്ടപ്പോൾ തന്നെ  ചേച്ചി വളരെ  സന്തോഷത്തോടെ തന്നെ  സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ  25000  രൂപയുടെ ചെക്ക്  കയ്യിൽ  കൊടുത്തു. ആ സമയത്ത് ചേച്ചിയുടെ  കണ്ണ് നി,റ,ഞ്ഞൊ,ഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ ഇത് മാറിയാല് ശരിക്കും പൈസ കിട്ടുമോ. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ പാവത്തിനെ ഇതിനുമുമ്പ്  ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന് അപ്പോൾ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കിൽ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞ് അറിയിപ്പിക്കാൻ കഴിയില്ല.

ഇത്രയും അവശയായിരുന്ന  ചേച്ചി പക്ഷെ  സെറ്റിൽ വന്ന് ആനപ്പാറ അച്ചമ്മയായി നിറഞ്ഞാടിയപ്പോൾ ഞാൻ നോക്കി നിന്നുപോയി, ശെരിക്കും ഇവരൊക്കെയാണ് യഥാർഥ അഭിനേതാക്കൾ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി… കോടി പ്രണാമം

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *