‘ഈ ആരോഗ്യമില്ലാത്ത സ്ത്രീയാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയാൻ പോകുന്നത്’ ! സ്വര്‍ഗ ചിത്ര അപ്പച്ചന്‍ പറയുന്നു !
മലയാളികൾ ഞെഞ്ചിലേറ്റിയ ചിത്രവും അഭിനേത്രിയുമാണ്, ഗോഡ്ഫാദറും നടി ഫിലോമിനയും. നാടക വേദികളിലൂടെ സിനിമ ലോകത്ത് സാന്നിധ്യമായ അതുല്യ പ്രതിഭയാണ് നടി ഫിലോമിന. നടിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മളുടെ മനസ്സിൽ പച്ച കുത്തിയതുപോലെ പതിഞ്ഞു കിടപ്പുണ്ട്. 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. ഏകദേശം എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു. ഏറെയും അമ്മവേഷങ്ങളാണ് നടി തിളങ്ങിയത്. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു.
ഫിലോമിന എന്ന അഭിനേത്രിയെ കൂടുതൽ ജനപ്രിയ ആക്കിയത് ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാന അച്ഛമ്മ എന്ന കഥാപാത്രമാണ്. ഇപ്പോഴും ആ കഥാപാത്രം പുതുതലമുറയെ പോലും ആവേശം കൊള്ളിക്കുന്നതാണ്. ആ ചിത്രത്തിന്റെ നിർമാതാവായ സ്വർഗ്ഗ ചിത്ര അപ്പച്ചൻ ആ സിനിമയുടെ നിര്‍മ്മാണ സമയത്തുണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. റാംജിറാവ് സ്പീക്കിംഗ്, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് അങ്ങനെ ഒരുപാട് ചിത്രങ്ങൾ.
അതിൽ ഗോഡ്ഫാദർ അദ്ദേഹത്തിന് ഒരുപാട് പ്രിയപ്പെട്ട ചിത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിൽ ‘ആനപ്പാറ അച്ഛമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഫിലോമിനയോടൊപ്പമുള്ള അനുഭവമാണ് അദ്ദേഹം ഇപ്പോഴും ഓർക്കുന്നത്. ആ സിനിമ ചെയ്യാൻ എത്തിയ സമയത് നടിയുടെ ഫിലോമിനയുടെ ശരീരപ്രകൃതി കണ്ട് ആരോഗ്യം മോശമാണെന്ന് തോന്നിയെന്നും, ആദ്യ കാഴ്ച്ചയിൽ നടിയെ കണ്ടപ്പോൾ ഇത്രയും ശക്തമായ കഥാപത്രം ചെയ്യാൻ പോകുന്നത് ഇവരാണോ എന്ന് തോന്നിയിരുന്നു എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ഷൂട്ടിങ്ങിന്റെ തലേദിവസം ഫിലോമിനയെ റൂമിൽ പോയി നേരിട്ട് കണ്ടപ്പോള്‍ ആദ്യ കാഴ്ച്ചയിൽ തനിക്ക് വളരെ നിരാശ തോന്നി. ഒരു മാക്സിയൊക്കെയിട്ട് ആരോഗ്യമില്ലാത്ത സ്ത്രീയെപ്പോലെ. ഇവരാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയേണ്ടത്, തിലകന്‍ ചേട്ടന്റെ കഥാപാത്രത്തെ പോടാ എന്ന് വിളിക്കേണ്ടത്, ആനയൊക്കെയുള്ള ഒരു വലിയ തറവാട്ടിലെ സ്ത്രീയാണോ ഇത്..” എന്നൊക്കെയുള്ള നൂറായിരം ചോദ്യങ്ങൾ തനറെ മനസ്സിൽ കൂടി കടന്ന് പോയിരുന്നു എന്നും അപ്പച്ചന്‍ ഓര്‍മ്മിക്കുന്നു…
ഇതൊക്കെ ആലോചിച്ച് ഒരു നിമിഷം സ്തംഭിച്ച് നിന്ന എന്നെ നോക്കി ഫിലോമിന ചേച്ചി പറഞ്ഞു ‘മോന്‍ ഇപ്പോൾ ,മനസ്സിൽ ആലോചിച്ചത് എനിക്ക് മനസിലായി ട്ടോ. ഇതൊന്നും നോക്കണ്ട. എന്റെ മിടുക്ക് ഞാന്‍ സ്‌ക്രീനില്‍ കാണിച്ചോളാം,” എന്നായിരുന്നു ഫിലോമിനയുടെ മറുപടി. ആ പറഞ്ഞത് പോലെ തന്നെ ഷൂട്ടിംഗ് സമയത്ത് അവരുടെ പെര്‍ഫോമന്‍സ് കണ്ട് ഞാൻ ആ പ്രതിഭയെ നമിച്ചു പോയെന്നും അപ്പച്ചന്‍ പറയുന്നു… നടിയുടെ എൺപതാമത്തെ വയസ്സിലാണ് അവർ ഈ ലോകത്ത് നിന്നും യാത്രയായത്.
Leave a Reply