ഞാനാണ് ആദ്യം കെ റയിൽ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞത്! ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ പദ്ധതി നടപ്പാക്കും ! കെബി ഗണേഷ് കുമാർ !

ഒരു സമയത്ത് സർക്കാർ പദ്ധതികളിൽ ഏറ്റവും കൂടുതൽ വിവാദമായി മാറിയ ഒന്നായിരുന്നു കെ റയിൽ പദ്ധതി. ഇപ്പോഴിതാ ഇതിനെ കുറിച്ച് കെബി ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന് കെ ബി ഗണേഷ്‌കുമാർ എം എൽ എ. കെ റയിൽ പദ്ധതിയോടു താൻ എതിരല്ല. എന്നാൽ അത് തുടങ്ങിയ സമയത്ത് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിടിപ്പുകേടുണ്ടായി. വന്ദേ ഭാരത് മോശമല്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കെ റയിൽ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സിപിഎം ഒറ്റപ്പാലം ഏരിയയിലെ പാലപ്പുറത്ത് പൊതുയോഗത്തിലാണ് എംവി ഗോവിന്ദൻ ഇക്കാര്യംവ്യക്തമാക്കിയത്. ഇടതുപക്ഷം തുടങ്ങാൻ തീരുമാനിച്ച സ്വപ്ന പദ്ധതിയായ കെ റെയിൽ കോൺഗ്രസും ലീഗും ബിജെപിയും എതിർത്തതുകൊണ്ട് ഒരിക്കലും ആ പദ്ധതി ഇല്ലാതാകുന്നില്ല. ഇനിയും എതിർക്കുമെന്ന അവരുടെ പ്രഖ്യാപനം തങ്ങൾക്ക് പ്രശ്നമല്ല. കെ റയിൽ പദ്ധതിയെ കുറിച്ച് ഇവിടുത്തെ സാധാരണ  ജനങ്ങൾക്കു ഞങ്ങൾ കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ പദ്ധതി നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിന്റെ വേഗത കണ്ട് ജനങ്ങൾ നല്ല ആവേശത്തിലാണ്. പക്ഷെ അതിന്റെ ഇരട്ടി ചാർജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

ഈ പദ്ധതി നടപ്പായാൽ അത് കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും. കെ റെയിൽ വന്നാൽ തിരുനന്തപുരത്തുനിന്നു കാസർകോട്ടേക്കും തിരിച്ചും ദിവസവും 39 ട്രെയിനുകൾ സർവീസ് നടത്തും. 3.54 മണിക്കൂർകൊണ്ട് കാസർകോട്ടുനിന്നു തിരുവനന്തപുരത്തെത്താം. 20 മിനിറ്റ് കൂടുമ്പോൾ സ്റ്റേഷനുകളിൽ ട്രെയിൻ വരും. കോൺഗ്രസും ലീഗും ബിജെപിയും ഒരുമിച്ച് കുറ്റി പറിച്ചതു കൊണ്ടു മാത്രം കെ റെയിൽ ഇല്ലാതാകില്ലെന്നും അദ്ദഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *