
വിവാഹ ആലോചനകൾ ഒരുപാട് വരുന്നുണ്ട് ! പക്ഷെ എന്റെ ആഗ്രഹം മോഹൻലാലിൻറെ മരുമകൾ ആകണം എന്നാണ് ! ഗായത്രി തുറന്ന് പറയുന്നു !
സിനിമയിൽ ഉപരി ട്രോളുകൾ കൊണ്ടും ഗോസിപ്പുകൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും കൂടുതൽ ജനശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്.സിനിമയിൽ കയറി പറ്റുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് സൗന്ദര്യ മത്സരങ്ങളിൽ എല്ലാം പങ്കെടുത്തത്. അങ്ങനെ 2014ലെ മിസ് കേരള മത്സരത്തിൽ പങ്കെടുക്കുകയും മിസ് കേരള പട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷം എന്റെ സ്വാപനത്തിലേക്ക് എത്താൻ കഴിയുമെന്ന ഒരു ആത്മവിശ്വാസവും അത് കാരണം ഉണ്ടായി, അങ്ങനെ ആദ്യ ചുവട് എന്ന രീതിയിൽ വള്ളിയും തെറ്റി പുള്ളിയും തെറ്റി, “നിർണായകം”, “പ്രേമം” എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. പക്ഷെ അതെല്ലാം റിജക്ട് ആയി പോവുകയായിരുന്നു.
അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത്രയും അനുയോജ്യമായ ഒരു വേഷം ലഭിക്കുവാൻ വേണ്ടി ആയിരുന്നു ആദ്യ അവസരങ്ങളെല്ലാം തിരസ്കരിക്കപ്പെട്ടതെന്ന് പിന്നീട് തനിക്ക് മനസിലായി എന്നും ഗായത്രി പറയുന്നു. പടം പൊട്ടിയെങ്കിലും ഗായത്രി ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ ഇപ്പോൾ തെലുങ്കിലും സജീവമാണ് താരം ‘നീനുലെനി ന പ്രേമകഥ’ എന്ന തെലുങ്ക് ചിത്രത്തിലെ കഥാപാത്രമാണ് ഇതുവരെ ചെയ്തതിൽ തനറെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത് എന്നും ഗായത്രി പറയുന്നു.
സിനിമയിൽ എത്തിയതിന് ശേഷവും അതിനുമുമ്പും ഒരുപാട് പ്രണയ അഭ്യർഥന ഉണ്ടായിട്ടുണ്ട്. പക്ഷെ തനറെ ജീവിതത്തിൽ ഒരാളോട് മാത്രമേ തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ അത് വേറെ ആരുമല്ല പ്രണവ് മോഹൻലാൽ ആണെന്നാണ് ഗായത്രി പറയുന്നത്. എനിക്കറിയാം പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്ന് സിനിമകളിലൂടെ എനിക്കും ആ ഉയർച്ച നേടിയിട്ട് വേണം എന്റെ ഈ ഇഷ്ടം പ്രണവ് ഇത് അറിയാൻ എന്നാണ് തനറെ ആഗ്രഹമെന്നും ഗായത്രി പറയുന്നു. സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള തനിക്ക് ഇനി രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ട് എന്നും ഗായത്രി പറയുന്നു.

അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരു സംവിധയക എന്ന നിലയിലേക്കും മാറാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നും താരം പറയുന്നു, കോടതി അടുത്തിടെ വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം തെറ്റല്ല എന്ന് ഗയത്രി പറഞ്ഞിരുന്നതും, കൂടാതെ സുഹൃത്തുമായി സഞ്ചരിച്ച തനറെ കാർ മറ്റൊരു വാഹനത്തിന്റെ സൈഡ് മിറർ ഇടിച്ച് തെറുപ്പിച്ചിട്ട് വണ്ടി നിർത്താതെ പോയതും നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തിയതും വലിയ വിവാദമായി മാറിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഗായത്രി സിനിമയിലേക്ക് എത്തുന്നത്. തനിക്കെതിരെയുള്ള ട്രോളുകൾ തന്നെ ബാധിക്കില്ല എന്നും ഗായത്രി പറയുന്നു.
Leave a Reply