ഞങ്ങളെ ഭാഗത്താണ് തെറ്റ് പറ്റിയത് ! അവർ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു ! ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയാണ് ! ഗായത്രി പ്രതികരിക്കുന്നു !
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായ ഗായത്രി സുരേഷിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങയിൽ വൈറലായി മാറുന്നുണ്ട്. നടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ നിരവതി അപകടങ്ങൾ ഉണ്ടാക്കി നിർത്താതെ പോകുകയും, തുടർന്ന് നാട്ടുകാർ ആ വാഹനം തടഞ്ഞു വെക്കുകയും, തുടർന്ന് ഗായത്രി കാറിൽ നിന്നും പുറത്തിറങ്ങി മാപ്പ് പറയുകയും ചെയ്തിട്ടും നാട്ടുകാർ കാർ വിട്ടയക്കാൻ തയാറായിരുന്നില്ല, ഈ വിഡിയോ ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
ഈ സാഹചര്യത്തിൽ ഗായത്രി ലൈവിൽ എത്തി എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞിരിക്കുകയാണ്,ഗായത്രിയുടെ വാക്കുകൾ, എന്‍റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്, അതാണ് ഞാനിപ്പോൾ ഇപ്പോള്‍ ലൈവിൽ വന്നത്. ഒരുപാട് പേർ ചോദിക്കുന്നു. എനിക്ക് വീഡിയോ അയച്ചു തരുന്നു. ആ വീഡിയോ കണ്ട് നിങ്ങളെന്നെ പൊട്ടയാക്കി എടുക്കരുത്. സത്യത്തിൽ അത് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാക്കനാടേക്ക് ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു.
ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നതിനിടെ എതിരെ വന്ന വണ്ടിയുടെ സൈഡ് മിററിൽ ഇടിച്ചതാണ് ഈ പ്രശ്നത്തിന് കാരണം. പക്ഷെ ഞങ്ങൾക്ക് ഭാഗത്ത് തെറ്റുണ്ട് കാരണം ഞങ്ങൾ കാര്‍ നിര്‍ത്തിയില്ല. അത് ആ സമയത്ത് ആകെ ടെൻഷനായിട്ടാണ് നിര്‍ത്താതെ പോയത്, പക്ഷെ അവർ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു.
ശേഷം അവർ ബഹളമുണ്ടാക്കി, ആളുകൾ കൂടി, ഞാൻ കാറിന് പുറത്തിറങ്ങി മാപ്പ് പറഞ്ഞു. അതാണ് ആ വിഡിയോയിൽ കാണുന്നത്. ഞാൻ അവരോട് കുറെ മാപ്പ്മ പറഞ്ഞു. പക്ഷേ അവര്‍ പോ ലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ശേഷം പോ ലീസ് വന്നു. പ്രശ്നമെല്ലാം പറഞ്ഞു പരിഹരിച്ചു. വണ്ടി നിര്‍ത്താതെ പോയത് തെറ്റാണ്. മറ്റൊന്നും സംഭവിച്ചിട്ടില്ല. ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഒരാള്‍ക്കും ഒരു പോറലുപോലും പറ്റിയിട്ടില്ല, ആരും ഇത് തെറ്റിദ്ധരിക്കരുത്.
സത്യത്തിൽ ആ സമയത്ത് ഞങ്ങൾ സിനിമയിലൊക്കെ കാണുംപോലെ വലിയ ചേസിങ് ആയിരുന്നു. പക്ഷെ അപകടം ഉണ്ടായതോടെ ഞങ്ങളുടെ എല്ലാ പ്ലാനിങ്ങും തെറ്റുകയായിരുന്നു. അങ്ങനെയാണ് സൈഡ് മിറര്‍ പോയത്. എന്തായാലും എല്ലാം സംഭവിച്ചു, നിങ്ങൾ ഹാപ്പിയായി സേഫായിരിക്കുക എല്ലാവരും. എന്‍റെ അവസ്ഥ ഒരു വല്ലാത്ത അവസ്ഥയാണിപ്പോള്‍, ഒരുപാട് കോളും മെസേജും മറ്റും വരുന്നുണ്ട്. പക്ഷെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികള്‍ അല്ലെ, അതുകൊണ്ട് നേരിടണമല്ലോ എന്നും ഗായത്രി വീഡിയോയിൽ പറയുന്നു.
Leave a Reply