ഞങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ ചിന്താഗതിയില്‍ വ്യത്യാസമുണ്ട് ! 30 വർഷത്തിൽ കൂടുതൽ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് അച്ഛൻ ! ഗോകുൽ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം റിയൽ  ലൈഫിലും അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്,  അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൻ ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ,

എനിക്കും എന്റെ അച്ഛനുമിടയിൽ  രാഷ്ട്രീയപരമായ ചിന്താഗതിയില്‍ വളരെ  വ്യത്യാസമുണ്ട്. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. അത് അച്ഛന് അറിയുന്ന കാര്യവുമാണ്. സോഷ്യലിസമാണ് ഇഷ്ടമെങ്കിലും ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് പറയാന്‍ എനിക്ക് തോന്നുന്നില്ല എന്നാണ് ഗോകുല്‍ പറയുന്നത്.

അച്ഛൻ ജനിച്ചപ്പോൾ തന്നെ ബിജെപി കാരൻ ആയിരുന്നില്ല, അച്ഛന്‍ ഒരു പക്കാ എസ്.എഫ്.ഐക്കാരനായിരുന്നു, അതേസമയം അദ്ദേഹത്തിന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നുവെന്നും ഗോകുല്‍ പറയുന്നു. അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്. ആളുകള്‍ക്ക് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് എന്നും ഗോകുല്‍ പറയുന്നു.

അദ്ദേഹത്തെ പോലെ ഒരാളെ ഇവിടുത്തെ ജനങ്ങൾ അർഹിക്കുന്നില്ല,  30 വർഷത്തിൽ കൂടുതൽ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് നേരെ ഇന്ന് ചിലർ  മനപ്പൂർവം കണ്ണടക്കുന്നത് പോലെ എനിക്ക്  തോന്നിയിട്ടുണ്ട്. അതുപോലെ അമ്മയാണ് അച്ഛന്റെ ശക്തി. ഒരു പരിധി വരെ അച്ഛനെ ഒന്നിലും നിയന്ത്രിക്കാറില്ല അമ്മ. അച്ഛന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാറാണ് പതിവ്. അത് കൂടുതലും അദ്ദേഹം ഒരിക്കലും അങ്ങനെ  തെറ്റായ തീ,രുമാനങ്ങൾ എടുക്കാറില്ല വിശ്വാസം കൊണ്ട് തന്നെയാണ്.

എല്ലാവരെയും സഹായികാണാൻ എപ്പോഴും നോക്കാറുള്ളത്,  അച്ഛന്റെ സാമ്പത്തികമായ, മാനസികമായ സ്ഥിരതയെ താളം തെറ്റിക്കുന്ന തീരുമാനങ്ങൾ ആയാൽ പോലും അത് ഒരു പരിധിയിൽ കൂടുതൽ ദോഷം ചെയ്യില്ല, എന്നാൽ ആ തീരുമാനം ജനങ്ങൾക്ക് ഗുണം ചെയ്യും എന്നുണ്ടെങ്കിൽ ‘അമ്മ അതിനെ അനുകൂലിക്കും. അമ്മയുടെ ഉപാധികളില്ലാത്ത ഈ പിന്തുണ അച്ഛന്റെ സ്വഭാവ രൂപീകരണത്തിലും കാണാൻ സാധിച്ചിട്ടുണ്ടെന്നും ഞാൻ കരുതുന്നു എന്നും ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *