ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ് ! കഷ്ടം ! ഇപ്പോഴും കൂറ് പിടികിട്ടാ പുള്ളിയോട് ! രൂക്ഷ വിമർശവുമായി ഹരീഷ് പേരടി !

ഇന്ന് സൗത്തിന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ഹരീഷ് പേരടി. അദ്ദേഹം ഒരു നടൻ എന്നതിലുപരി തനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന വ്യക്തി കൂടിയാണ്, പലപ്പോഴും അദ്ദേഹം പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വിജയ് ബാബുവിനെതിരെ അമ്മ  സംഘടന നടപടി എടുക്കാത്തതിൽ  പ്രതിഷേധിച്ച് അദ്ദേഹം അമ്മയിൽ നിന്നും തന്റെ അംഗത്വം രാജി വെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും അമ്മയില്‍ ഇപ്പോഴും വിജയ് ബാബുവിന് മെമ്പര്‍ഷിപ്പ് ഉണ്ട്. പല തവണ ആവര്‍ത്തിച്ചിട്ടും വിജയ് ബാബുവിനെതിരെ നടപടി എടുക്കാന്‍ സംഘടന തയ്യാറായിട്ടില്ല. എന്നാല്‍ മറ്റൊരു കാരണത്തിന് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഷമ്മി തിലകനെതിരെ രംഗത്തുവരാന്‍ അമ്മ ഒട്ടും മടി കാണിച്ചിട്ടില്ല എന്നും ഹരീഷ് പറയുന്നു.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി ഒരു  പി,ടി,കിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് A.M.M.A. യില്‍ മെമ്പര്‍ഷിപ്പുണ്ടാകും.. പക്ഷെ A.M.M.A. യിലെ  ഒരു സാധാരണ  മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ എന്ന വ്യക്തി അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു.. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല… A.M.M.A. ഡാ… സംഘടന.. ഡാ.. ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്… ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക…’ എന്നാണ് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പ് ഷമ്മി തിലകനും പങ്കുവെച്ചതെയുടെ സംഭവം കൂടുതൽ ജനശ്രദ്ധ നേടി. ഇവരെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്. വിജയ് ബാബു ഇതുവരെയും പൊലീസിന് പിടികൊടുക്കാത്തത് ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. വിജയ് ബാബു ജോര്ജിയയിലേക്ക് പോയി എന്നും ആ രാജ്യം ഇന്ത്യയിലേക്ക് കുറ്റവാളികളെ കൈമാറാനല്ല കരാർ ഇല്ലാത്ത രാജ്യമായതുകൊണ്ടാണ് വിജയ് ബാബു അങ്ങോട്ട് പോയതെന്നും അദ്ദേഹത്തിന്റെ പാസ്പോർട്ട് റദ്ധാക്കി എന്നും വാർത്തകൾ ഉണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *