ഹണി റോസിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കുന്നു !! ചിത്രങ്ങൾ കാണാം !
മലയാള സിനിമയിലെ മുൻനിര നായികയാണ് ഹണി റോസ്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചുവരുന്ന ഹണി തമിഴിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹണി തന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങളിൽ താരം അതീവ സുന്ദരിയായിട്ടാണ് കാണപ്പെടുന്നത്.
ഏതായാലും നിമിഷേനേരംകൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്, അതിനോടൊപ്പം ഷൂട്ടിങ്ങിനിടെ ഹണിറോസ് കാല്‍ വഴുതി പുഴയിലേക്കു വീണു പോകുന്ന ഒരു വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഈ വീഡിയോ കണ്ട ആരാധകർ ഇത് എന്താണ് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുകയാണ്. അതുകൂടാതെ ചിലർ താരത്തിന് അപകടം സംഭവിച്ചു എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്.
പുഴ വക്കില്‍ നടക്കുന്ന ഫോട്ടോ ഷൂട്ടില്‍ സാരിയും മുല്ലപ്പൂവും ധരിച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുഴ വക്കിലെ പാറയില്‍ ചവിട്ടി കാല്‍ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ചിത്രങ്ങളോടൊപ്പം ഈ വിഡിയോയും ഇപ്പോൾ വൈറലാണ്. മലയാളത്തിൽ അത്ര വിജയിച്ച ചിത്രങ്ങൾ ഹണിക്ക് ഇല്ലെങ്കിലും താരത്തിന് നിരവധി ആരാധകരും കൂടാതെ കൈനിറയെ അവസരങ്ങളുമുണ്ട് .
മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് മലയാള സിനിമയിൽ എത്തുന്നത് ചിത്രം അത്ര വിജയകരമല്ലായിരുന്നുയെങ്കിലും ഹണി ശ്രേധിക്കപെട്ടു, നിരവധി ഗ്ലാമർ വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു. മോഹൻലാൽ ചിത്രം കനൽ ഹണിയുടെ കരിയറിൽ മികച്ചൊരു കഥാപാത്രമായിരുന്നു. താരത്തിന്റെ മാതാപിതാക്കൾ ആയുർവേദ പ്രോഡക്റ്റുകളുടെ ബിസിനസാണ്, അടുത്തിടെഹണിയും അതിൽ ഒരു കൈ നോക്കിയിരുന്നു. അതുപോലെതന്നെ ജൈവകൃഷി താരത്തിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമാണ്.
ഹണിയുടെ വീടിനോടുചേർന്നുതന്നെ വലിയൊരു കൃഷിത്തോട്ടം താരം സ്വന്തമാക്കിയിരുന്നു. തന്റെ എല്ലാകാര്യങ്ങൾക്കും മാതാപിതാക്കൾ വളരെ സപ്പോർട്ടാണെന്നും, അതുകൂടാതെ അവർ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾകൂടിയാണെന്നും ഹണിറോസ് പറയുന്നു. താരത്തിന് ഏറ്റവും ഇഷ്ടമുള്ള മറ്റ് രണ്ട് കാര്യങ്ങളാണ് യാത്രകളും പെറ്റ്സിനെ വളർത്തുന്നതും, തിരക്കുകൾ മാറ്റിവെച്ച് ദൂരയാത്രകൾ പോകാൻ എപ്പോഴും ശ്രെമിക്കാറുണ്ട്, പുതിയതായി ഒരു തെലുങ്ക് പടം കരാർ ഒപ്പിട്ടുണ്ട്, പിന്നെ മലയാളത്തിൽ ധാരാളം കഥകൾ കേൾക്കുന്നുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല എന്നും ഹണി പറയുന്നു.
താരത്തിന്റെ പുതുയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് ആരധകർ നിരവധി കമന്റുകൾ നൽകുന്നുണ്ട്, അതിലേറെയും ഹണി അതീവ സുന്ദരിയായിട്ടാണ് കാണപ്പെടുന്നത് ഒപ്പം താരം ഹോട്ട് ആണെന്നും മറ്റുചിലർ അഭിപ്രയപെടുന്നു. അതുപോലെ സിനിമ സംഘടനയായ അമ്മയിൽ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായാണ് ഹണി, അതുകൊണ്ടുതന്നെ സിനിമയോടൊപ്പം സംഘടന പ്രവർത്തനവും ഒപ്പം കൊണ്ടുപോകാൻ ഹണി റോസ് എപ്പോഴും ശ്രെദ്ധിക്കാറുണ്ട്, രചന നാരായൺകുട്ടിയാണ് മറ്റൊരു മെമ്പർ..
Leave a Reply