‘അന്ന് ഇന്ദ്രൻസിന്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയാതെ തിലകൻ കാരണം തിരക്കുകയായിരുന്നു ! ഒരു സാധുവായ മനുഷ്യനാണ് ഇന്ദ്രൻസ് ! അന്ന് തിലകന്റെ വാക്കുകൾ !
ഇന്ന് എവിടെയും മുഴങ്ങി കേൾക്കുന്ന പേരാണ് നടൻ ഇന്ദ്രന്സിന്റെത്. ഇന്ദ്രൻസ് എന്ന നടനെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം. ഒരു നടൻ എന്ന രീതിയിലും ഒരു വ്യക്തി എന്ന രീതിയിലും എപ്പോഴും വിസ്‍മയിപ്പിച്ചുള്ള പ്രതിഭ. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനാകുന്നത്. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവാകുന്നത് സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ കഥാപാത്രമാണ്.
പിന്നീടങ്ങോട്ട് നമ്മളെ ചിരിപ്പിച്ച ഒരുപാട് വേഷങ്ങളിൽ നിറഞ്ഞാടുകയായിരുന്നു അദ്ദേഹം. പിന്നീട് കുറച്ച് സീരിയസ് വേഷങ്ങളും ചെയ്യാൻ തുടങ്ങി. ശേഷം 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു. ശേഷം 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരാവും നേടിയിരുന്നു. പക്ഷെ ഇത്രയും ഉയരങ്ങൾ കീഴടക്കി എങ്കിലും അതിന്റെ യാതൊരു തലക്കനവും ഇല്ലാത്ത ഒരാളാണ് ഇന്ദ്രൻസ്.
ഇപ്പോൾ ഏറ്റവും പുതിയ വാർത്ത ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രമാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ ഇന്ദ്രൻസിന്റെ അഭിനയ മികവിനെ കുറിച്ചുള്ള സംസാരമാണ്. ഈ സാഹചര്യത്തിൽ നടൻ തിലകൻ പണ്ട് ഇന്ദ്രൻസിന്റെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ഇന്ദ്രന്‍സ് എന്നൊരു നടനുണ്ട്. നേരത്തെ നല്ലൊരു കോസ്റ്റ്യൂമറായിരുന്നു.
എനിക്ക് പലപ്പോഴും ഷൂസും പാന്റ്‌സുമൊക്കെ അദ്ദേഹം ഇട്ടു തന്നിട്ടുണ്ട്. എന്റെ മുന്നില്‍ ഇന്ദ്രന്‍സ് ഇരിക്കില്ല. ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ച് ഇരിത്തും. ‘അവിടെയിരിക്ക്, നീയൊരു നടനാണ്’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഇരിത്തുക. ഒരിക്കല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയുടെ സെറ്റില്‍വച്ച് ഒരു സംഭവമുണ്ടായി. ആ സിനിമയില്‍ രണ്ട് സീനില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരു ദിവസത്തെ ഷൂട്ടിങ് ആണുള്ളത്. ആ സമയത്ത് ആ സെറ്റില്‍വച്ച് ഇന്ദ്രന്‍സ് കരയുന്നത് ഞാന്‍ കണ്ടു, കാര്യം തിരക്കിയപ്പോൾ പറയുന്നു ചില മാനസിക പ്രയാസങ്ങള്‍ കാരണം കരഞ്ഞുപോയതാണെന്ന് ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു.
ആ മാനസിക പ്രയാസം എന്താണെന്ന് തിരക്കിയപ്പോൾ അദ്ദേഹം കാര്യം പറഞ്ഞു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 25,000 രൂപ വിനയന്റെ കൈയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടായിരുന്നു. അതിനുശേഷം പലരും തന്നെ വിളിച്ച് ആ സിനിമയില്‍ അഭിനയിക്കരുതെന്നും അങ്ങനെ അഭിനയിച്ചാല്‍ സിനിമയില്‍ ഉപരോധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു. എനിക്ക് ജീവിക്കണ്ടേ ചേട്ടാ, വളരെ താഴെ നിന്ന് വളര്‍ന്നു വന്നതാണ് ഞാന്‍. ഇനി എന്ത് ചെയ്യും. ഇതൊക്കെ ആലോചിച്ചാണ് താന്‍ കരഞ്ഞതെന്ന് ഇന്ദ്രന്‍സ് അന്ന് എന്നോടു പറഞ്ഞിട്ടുണ്ട്,’ തിലകന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ വളരെ സാധുവായ മനുഷ്യനാണ് ഇന്ദ്രൻസ് എന്നും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുളളവൻ ആണെന്നും അന്ന് തിലകൻ പറഞ്ഞിരുന്നു.
Leave a Reply