എടൊ പട്ടരെ വിളിയിൽ നിന്നും അവരുടെ പ്രണയം ബോധ്യമായി ! ആ പെണ്ണിന്റെ കൂടി ഭാവി കളയാനുള്ള തീരുമാനം ആണോ എന്നാണ് എല്ലാവരും ചോദിച്ചത് ! ഇന്നസെന്റ് പറയുന്നു !

സിനിമ ലോകത്തും ആരാധകർക്ക് ഇടയിലും ഇന്നും ഏവരും വളരെ അസൂയയോടെ നോക്കി കാണുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമും പാർവതിയും ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയവും അതുതന്നെയാണ്. ഇപ്പോഴിതാ ഇവരുടെ പ്രണയത്തെ കുറിച്ച് നടൻ ഇന്നസെന്റ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞങ്ങൾ എല്ലാവരും അന്നും ഇന്നും ഒരു കുടുംബംപോലെയാണ്. ഒരുപാട് പടത്തിൽ ഞാൻ ജയറാമിന്റെ അച്ഛനായും, സുഹൃത്തായും അഭിനയിച്ചിട്ടുണ്ട്. അതുപോലെ അശ്വതിക്ക് ഒപ്പവും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ തമ്മിൽ ഒരു വലിയ ആത്മബന്ധം ഉണ്ട്. ഞാൻ പറയുന്ന തമാശകൾക്ക് എത്രത്തോളം ശക്തി ഉണ്ട് എന്ന് പരീക്ഷിച്ചു നോക്കാനുള്ള ഒരു ഉരക്കലാണ് എനിക്ക് ജയറാം എന്ന് വേണം എങ്കിൽ പറയാം ഇന്നസെന്റ് പറയുന്നു.

അശ്വതിയും ജയറാമും തമ്മിൽ പ്രണയമാണെന്ന് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ എനിക്ക് മനസിലായതാണ്. അന്ന് ഷൊർണ്ണൂരാണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ വെച്ച് ഞാനും ജയറാമും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സമയത്ത് എടൊ പട്ടരെ എന്ന ഒരു വിളി കേട്ടു. ഞങ്ങൾ നോക്കി, മുകളിലെ ജനാലയിൽ നിന്നും ഒരാൾ മാറുന്നത് ഞാൻ കണ്ടു അത് പാർവതിയെ ആണ്. ആ വിളി കേട്ടിട്ട് നിങ്ങൾ തമ്മിൽ ലവ്വാണല്ലേ എന്ന് ഞാൻ ചോദിച്ചു. അതെങ്ങനെ മനസിലായി എന്ന് എന്നോട് ജയറാം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ആ പട്ടരെ വിളിയിൽ നിന്നും മനസിലായി എന്ന് ഞാനും.

അതെ ലൊക്കേഷനിൽ തന്നെ മറ്റൊരു ദിവസം പാർവതിയുടെ അമ്മ ഒപ്പമുണ്ട് . പാർവതി ഇങ്ങനെ എത്തിച്ചു നോക്കുന്നുണ്ട്. അത് കണ്ടിട്ട് അവരുടെ അമ്മ പറഞ്ഞു എന്താ ഇത്ര നോക്കാൻ, കൊണ്ട് വന്നാൽ തരില്ലേ എന്ന്. ചോറ് കൊണ്ട് വരുന്ന വണ്ടിയാണ് പാർവതി നോക്കി ഇരുന്നതെന്നാണ് ആ അമ്മ കരുതിയത്. ആ നോട്ടം ആരെ ആയിരുന്നു എന്നതും ഞാൻ എന്റെ ഈ കണ്ണുകൊണ്ട് കണ്ടതാണ്.

അതുപോലെ ഞങ്ങൾ ഒരുമിച്ച് ചെയ്ത മനസ്സിനക്കരെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ജയറാമിന്റെ വീട്ടിൽപോയിരുന്നു. ഊണ് കഴിക്കാൻ വേണ്ടി ഇരുന്ന സമയത്ത് താൻ പറഞ്ഞ ഒരു തമാശയെക്കുറിച്ചും നടൻ പറയുന്നു. ജയറാമിന്റെ വീട്ടിലെ പട്ടിക്ക് വരെ ഏ സി വെച്ച് കൊടുത്തിട്ടുണ്ട്.  കിച്ചണിൽ അശ്വതി ജോലി ചെയ്യുമ്പോൾ തണുപ്പ് ഒക്കെ വേണ്ടേ എന്ന് പറഞ്ഞുകൊണ്ട് ജയറാം അവിടെയും ഒരു  എസി വച്ചിട്ടുണ്ട്, ഞാനപ്പോൾ ജയറാമിനോട് പറഞ്ഞു ചുമ്മാതല്ല ഇവള് ഉണ്ടാക്കുന്ന കറികൾക്ക് ഒന്നും ഒരു രുചിയും ഇല്ലാത്തതും തനിക്ക് സിനിമ കുറയുന്നത് എന്നും, അപ്പോൾ പാർവതി എന്നെ നോക്കി പേടിച്ചപ്പോൾ ഞാൻ പറഞ്ഞു, ചുമ്മാ ഒരു തമാശ പറഞ്ഞതാണെന്ന്.. അതുപോലെ ഇവരുടെ വിവാഹ കാര്യം അറിഞ്ഞപ്പോൾ കൂടുതൽ പേരും അവനോട് ചോദിച്ചത് ആ പെണ്ണിന്റെ കൂടി ഭാവി കളയാനുള്ള തീരുമാനം ആണോ എന്നാണ് എന്നും അദ്ദേഹം പറയുന്നു. കാരണം അന്ന് ജയറാം സിനിമയിൽ ഒന്നും ആയിരുന്നില്ല പാർവതി അന്നത്തെ സൂപ്പർ സ്റ്റാറും എന്നും ഇന്നസെന്റ് പറയുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *